കപടലോകത്തിൽ…

Posted by & filed under കവിത.

വിശ്വസിയ്ക്കുന്നു, ഞാനെന്നെ മാത്രം

സ്വാർത്ഥിയായതിനാലല്ല

അതാകാനുമാകില്ലെന്നറിയാം

അനുഭവങ്ങൾ ഗുരുക്കളായി

പുതിയ പാഠങ്ങൾ ദിനം പ്രതി പഠിപ്പിയ്ക്കുമ്പോൾ

അല്ലാതെ വരികയില്ലല്ലോ

അത്രമാത്രം എനിയ്ക്കത്ഭുതവും

അവ നൽകുന്നുവെന്നതും സത്യം

കപടമുഖങ്ങൾ തിരിച്ചറിയാൻകഴിയാഞ്ഞതാണോ?

ആകാനിടയില്ല,

കാപട്യത്തെ വെറുത്തതിനാലാകാം

പൊയ്മുഖങ്ങൾക്കെന്നെ ആകർഷിയ്ക്കാൻ

ആയില്ലെന്നതാണു സത്യം

മുന്നോട്ടുള്ള പ്രയാണത്തിലും

നിങ്ങളുടെ മുഖം മൂടികൾ

എന്നെ അലോസരപ്പെടുത്തില്ല

എന്റെ ഉറക്കവും കെടുത്തില്ല

ഇല്ലാത്തവ ഉണ്ടെന്നു നടിച്ചതു ഞാനല്ലല്ലോ?

One Response to “കപടലോകത്തിൽ…”

  1. sareesh m

    Good one……

Leave a Reply

Your email address will not be published. Required fields are marked *