മുംബൈ പൾസ്-3

Posted by & filed under മുംബൈ പൾസ്.ഈയാഴ്ച്ച  ക്രമാതീതമായി മിടിയ്ക്കുന്ന ഹൃദയത്തുടിപ്പുകളെ കേൾക്കാനാകൂ.
ക്രിക്കറ്റ് ജ്വരത്തിന്റെ ആധിക്യം തന്നെ കാരണം. മുംബൈറ്റിയ
ഉദാരമതിയാകുന്ന ദിവസം. സ്വന്തമായി ച്ത്യംിലവഴിയ്ക്കാൻ അൽപ്പസമയം
കണ്ടെത്തുന്ന ദിവസങ്ങൾ. ഓഫീസുകളിൽ ഈ വരുന്ന രണ്ടു  ദിവസങ്ങളിൽ  ഇനി പലരും
ലീവിലാകും. ശരിയ്ക്കു അസുഖം വന്നു ലീവെടുത്താൽക്കൂടി ക്രിക്കറ്റ് കാണാൻ
ലീവെടുത്തെന്നേ കരുതൂ.  അധികം പേരും കൂട്ടുകാരൊത്തിരുന്നു കളി കാണാൻ
പ്ലാനുകൾ ചെയ്യുകയാവും. ഒന്നിച്ചുഭക്ഷണം കഴിച്ച് ഒന്നിച്ചിരുന്നു കളി
കാണുന്നതിലെ രസം ഒറ്റയ്ക്കിരുന്നു കളികാണുമ്പോൾ കിട്ടില്ലല്ലോ?മുകേഷ്
അംബാനി 5 കോടി രൂപയ്ക്കു  എം.സി.ഏപവിലിയനിലെ കോർപ്പറെറ്റ് ബോക്സുകൾ
ബുക്കുചെയ്തിരിയ്ക്കുന്നത് തന്റെ എല്ലാ കുടുംബാംഗങ്ങ ളും
സുഹൃത്തുക്കളുമൊത്തിരുന്നു കളി കാണാൻ വേണ്ടിത്തന്നെയാണല്ലോ? ബോളിവുഡ്ഡും
ഒട്ടും പുറകിലല്ല. ഇവിടത്തെ പല പ്രമുഖരും പ്രധാനപ്പെട്ട ക്രിക്കറ്റ്
മത്സരമുള്ള ദിവസങ്ങളിൽ പരസ്പ്പരം മത്സരിയ്ക്കുന്നതുപോലെ പാർട്ടികൾ
നടത്തുന്നു. ഓർഡർ ചെയ്ത പിസ്സ കൊണ്ടു വരുന്ന പയ്യനും കൊറിയർ ബോയിയും
പോസ്റ്റുമാനും, ബില്ലിന്റെ പണം വാങ്ങാനെത്തുന്ന പത്രക്കാരനും എന്നു വേണ്ട
ആരും സ്കോറെത്രയായെന്ന ചോദ്യവുമായാവും വരിക. ഒരു പരിചയ്മില്ലാത്ത ആളോടും
ചോദിയ്ക്കാവുന്ന ചോദ്യം. മുംബെയുടെ കണ്ണും കാതും ടി.വി.സ്ക്രീനിൽ
ത്തന്നെയാവും.  നേരിട്ടു കളി കാണാനായി ടിക്കറ്റ് സംഘടിപ്പിച്ചവർ വളരെയേറെ
ഉദ്വേഗത്തോടെ കാത്തിരിയ്ക്കുമ്പോൾ അതിനു പറ്റാത്തവർ ഹോട്ടലുകളിലും
മറ്റുമായി പടുകൂറ്റൻ സ്ക്രീനുകളിൽ കളി കാണാനായി പ്ലാൻ ചെയ്യുന്നു. ചിലർ
വീടുകളിൽ മത്സരം കാണുമ്പോൾ ടി വി ഷോറൂമിനു മുന്നിൽ മണിക്കൂറുകളോളം നിന്നു
കളി കാണുന്നവരുടെ ആവേശം ഒന്നാലോചിച്ചു നോക്കൂ..സ്കോറുകൾ ഉയരുമ്പോഴും
വിക്കറ്റുകൾ വീഴുമ്പോഴും ആരവം ഉയരുന്നു. സകല വിഷമങ്ങളും  തിരക്കും മറന്നു
ജനത മുഴുവനും ഒരേ വികാരത്തോടെ , ആകാംക്ഷയോടെ ചിലവിടുന്ന നിമിഷങ്ങൾ.
ഉയരുന്ന മെർക്കുറി  പ്രശ്നമേ അല്ല.
ഈയാഴ്ച്ച   ഒട്ടനവധി സാംസ്കാരിക സമ്മേളനങ്ങൾ ഇവിടത്തെ മലയാളികളെ  ഏറെ
തിരക്കുള്ളവരാക്കി. ഓ.എൻ.വി. കുറുപ്പിനെ  മുംബൈ മല്യാളി  മനസ്സിലേറ്റി.
ഇത്ര തിരക്കിനിടയിലും നല്ല കാര്യങ്ങൾക്കായി സമയം കണ്ടെത്താൻ അവർ
മടിയ്ക്കുന്നില്ല.   തീർച്ചയായും ഇത്തരം സംഭവങ്ങൾ യാന്ത്രികജീവിതം
നയിയ്ക്കുന്ന നമുക്കൊക്കെ ആവശ്യം തന്നെ. വേൾഡ് മലയാളി കൌൺസിലും കൈരളി ടി
വി.യു ചേർന്നൊരുക്കിയ മലയാളം ഫിലിം അവാർഡ്സ്-2010 നഗരത്തെയൊന്നാകെ ഇളക്കി
മറിച്ചെന്നു പറയാതിരിയ്ക്കാനാവില്ല.  അന്ധേരി സ്പോർട്സ് കോമ്പ്ലെക്സിൽ
മലയാളസിനിമയുടെ തിളങ്ങുന്ന താരങ്ങൾ അണിനിരന്നപ്പോൾ  വരവേൽക്കാനെത്തിയ
മലയാളികളുടെ സംഖ്യ നമ്മെ വിസ്മയിപ്പിച്ചു. മലയാളത്തനിമ മനസ്സിലേറ്റുന്നവർ
തന്നെ നമ്മൾ. പക്ഷേ  ക്രൌഡ് ബിഹേവിയർ എന്നെ അത്ഭുതപ്പെടുത്തി. സാധാരണ
ആവശ്യത്തിനും അനാവശ്യത്തിനും ലഹള കൂട്ടാൻ മടിയ്ക്കാത്ത  മലയാളി വളരെ
റിസർവ്ഡ് ആയ രീതിയിൽ പെരുമാറിയതായിത്തോന്നി. കരഘോഷങ്ങൾക്കു പോലും
പിശുക്ക്. എന്തായാലും ഇതിൽ നിന്നു സ്വരൂപിയ്ക്കുന്ന പണം കൊണ്ട് 111
പേരുടെ ഹൃദയശസ്ത്രക്രിയ നടത്താനുള്ള വേൾഡ് മലയാളി കൌൺസിലിന്റെ തീരുമാനം
അത്യന്തം ശ്ലാഘനീയം തന്നെ. ഒരു കോടി അറുപതു ലക്ഷത്തിലധികം തുക
സംഭരിയ്ക്കാനായെന്നതൊരു വൻ നേട്ടം തന്നെ. ഇനിയും ഇത്തരം സംരംഭങ്ങൾക്കു
ഇതു വഴി തെളിയിയ്ക്കട്ടെ.
ഇതാ നഗരത്തിൽ മറ്റൊരു മാറ്റത്തിന്റെ തുടക്കം.ഇത്തവണ ഇതിന്റെ ഉത്ഭവസ്ഥാനം
വിലേ പാർലെയാണ്. വഴിവാണിഭക്കാരാണ് പ്രശ്നക്കാർ. വിലേ പാർലെ ഒരു
നോൺ-ഹോക്കിംഗ് മേഖലയാണെന്നും അവിടെ നിന്നും ഇവരെ പിൻ വലിയ്ക്കണമെന്നുമുൾല
വാദം ആദ്യം പൊട്ടിപ്പുറപ്പെട്ടത് ബജാജ് റോഡിലാണു. നഗരജീവികളിൽ നല്ലൊരു
വിഭാഗം വരുന്ന ഈ വഴിവാണിഭക്കാർ മുംബൈ നഗരത്തിന്റെ ഒഴിച്ചു കൂടാനാവാത്ത
ഒരു ഭാഗമായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു. പക്ഷേ മുംബൈ നഗരത്തിന്റെ
ആകർഷണത്തിൽ ഇവിടെ ദിനം പ്രതി വന്നെത്തുന്ന ജനപ്രവാഹത്തിൽ നല്ലൊരു വിഭാഗം
ഇത്തരക്കാരായി മാറുന്നത് അവരുടെ അന്നന്നത്തെ അന്നത്തിനു
വേണ്ടിയാണെങ്കിലും നഗരത്തിനു തന്നെ ഒരു തലവേദനയായി മാറുന്നില്ലേ എന്നാണു
സംശയം.  നമുക്കു വേണ്ട ഒട്ടനവധി സാധനങ്ങൾ  വളരെ സൌകര്യമായി റോഡു വക്കിൽ
നിന്നും വാങ്ങാൻ കഴിയുന്നതു ഒന്നിനും സമയമില്ലാതെ തിരക്കുപിടിച്ചോടുന്ന
സാധാരണ മുംബൈറ്റിയെ സംബന്ധിച്ചിടത്തോളം ഒരാശ്വാസമാണ്. പക്ഷേ അവയുടെ
ആധിക്യമാണിവിടെ പ്രശ്നമായത്. ഫുട്പാത്തിലും റോഡിലും നടക്കാനാവില്ലെന്ന
ഗതികേട്. പരിസരമാലിന്യം മറ്റൊരു പ്രശ്നം. അവിടെത്തന്നെ ഉണ്ണാനും
ഉറങ്ങാനും ഇവർ മടിയ്ക്കുന്നില്ല. ഹോക്കിംഗ് സോണുകൾ പ്രത്യേകമായി മാർക്കു
ചെയ്യുകയും നോൺ ഹോക്കിംഗ് സോണുകളിൽ നിന്നും ഇല്ലീഗൽ ഹോക്കേഴ്സിനെ
മാറ്റണമെന്നുമുള്ള  ഡിമാൻഡ് വളരെ പെട്ടെന്നു സമീപത്തെ മറ്റു
പ്രദേശങ്ങളിലേയ്ക്ക് വ്യാപിയ്ക്കുകയും ഇതിനകം ഒരു വലിയ മാറ്റൊലിയായി
മാറുകയും ചെയ്ത്.. സീനിയേഴ്സിനോടൊപ്പം ഈ യുദ്ധത്തിൽ പങ്കെടുക്കാൻ
ചെറുപ്പ്ക്കാരുമെത്തിയതോടെ  പ്രതിഷേധം  മുറുകി വരുന്നുണ്ടു. നല്ലൊരു
തുടക്കം തന്നെ. സാധാരണയായി തന്റെ വീടിന്റെ നാലു ചുമരുകൾക്കു  പുറത്തു
എങ്ങിനെയിരുന്നാലും മൈൻഡ് ചെയ്യാത്ത മുംബൈറ്റിയിൽ കാണുന്ന പ്രകടമായ
മാറ്റം തന്നെയാണിതെന്നു പറയാതെ വയ്യ.. അവസാനം സ്വയം മുന്നോട്ടു വന്നാൽ
തന്നെ മാത്രമേ പ്രശ്നങ്ങൾക്കു പരിഹാരം കാണാനാവൂയെന്ന സത്യം നാം
മനസ്സിലാക്കുകയാണോ? ഒന്നു തീർച്ച, ബൃഹത് മുംബൈ മുൻസിപ്പൽ കോർപ്പറേഷനെ
ഒന്നു ഇരുത്തിച്ചിന്തിപ്പിയ്ക്കാൻ ഈ പ്രസ്ഥാനത്തിന്നയിട്ടുണ്ട്.
പ്രതിഷേധം കൂടുന്നതിനനുസരിച്ച് ഹോക്കെഴ്സും തിരിച്ചടിയ്ക്കാൻ
ശ്രമിയ്ക്കുന്നുണ്ടെങ്കിലും നഗരത്തിന്റെപല ഭാഗത്തുനിന്നുമുയരുന്ന
ശബ്ദങ്ങൾ അവരെ  ഭയപ്പെടുത്തുന്നുണ്ട്. ശരിയാണ്, നഗരസുരക്ഷ
കണക്കിലെടുക്കുമ്പോൾ  നിയമാനുനുസ്രുതമല്ലാതെ  നമുക്കിടയിൽ
വന്നെത്തുന്നവരെ നമുക്കെങ്ങിനെ വിശ്വസിയ്ക്കാനാകും. മുംബൈറ്റി പഠിച്ചു
തുടൺഗിയിരിയ്ക്കുന്നു. സൌഹാർദ്ദ ഹസ്തം നീട്ടുന്നതിനൊപ്പം തന്നെ
സംശയിയ്ക്കാനും സ്വരക്ഷ്യ്ക്കായി കരുതലെടുക്കാനും. മാറ്റങ്ങൾ നല്ലതിനു
തന്നെയെന്നു പ്രത്യാശിയ്ക്കാം.

(Published in’ WHITELINE VARTHA’ (print) Newspaper weekly tabloid  from Mumbai .See  www.whitelineworld.com)

Leave a Reply

Your email address will not be published. Required fields are marked *