മുംബൈ പൾസ്-6

Posted by & filed under മുംബൈ പൾസ്.

മെയ് 28, ഏഷ്യാനെറ്റ് ചാനൽ, നമ്മൾ തമ്മിൽ, സമയം രാത്രി 10 മണി

മെയ്മാസമായെന്നറിയിയ്ക്കാനാണൊ വെയിലിനിത്രയും തീക്ഷ്ണത ?രാവിനും പകലിനും
വ്യത്യാസമില്ലാതെന്നോണം ചൂട് . മഴയിങ്ങെത്താൻ ഇനിയേറെ
താമസമുണ്ടാകില്ലെന്നു നമുക്കാശ്വസിയ്ക്കാം.എന്നാലും ഈ മെയ് മാസം ഒന്നു
കഴിഞ്ഞുകിട്ടിയിരുന്നെങ്കിൽ! നഗരത്തിന്റെ ചൂടിനൊപ്പമുയരുന്ന ശബ്ദ
കോലാഹലങ്ങൾക്കിടയിലും ഇപ്പോൾ  മറ്റെന്തിനേക്കാളുമേറെ എനിയ്ക്കു
കേൾക്കാനാവുന്നത് എന്റെ ഹൃദയമിടിപ്പുകൾ തന്നെയോ എന്നു തോന്നിപ്പോകുന്നു.
മെയ് 28 ഇങ്ങെത്താനായുള്ള അക്ഷമ തന്നെ കാരണം. അതിനൊരു കാരണവും
ഇല്ലാതില്ല.

എല്ലാവരും നാട്ടിൽ പോകുന്ന സമയം. ഇത്തവണ നാട്ടിൽ പോകാനുള്ള മെയ് 13 ന്റെ
ടിക്കറ്റ് കൺഫേംഡ് അല്ലാത്തതിന്റെ ദു:ഖം  മനസ്സിലേറ്റുന്ന സമയത്താണ്
ഏഷ്യാനെറ്റിലെ ‘നമ്മൾ തമ്മിൽ‘ പ്രോഗ്രാമിലേയ്ക്കായി വിളിയെത്തുന്നത്.
സോഷ്യൻ നെറ്റ് വർകിംഗ് സൈറ്റൂകളുടെ നല്ലതും ചീത്തയുമായ വശങ്ങളെ
പരാമർശിച്ചു നടക്കുന്ന ചർച്ചയിലേയ്ക്കായി ഒരു ക്ഷണം. ചർച്ചയിൽ
പങ്കെടുക്കുന്നതിലെ സന്തോഷം തിരുവനന്തപുരത്തേയ്ക്കുള്ള യാത്രയ്ക്കുള്ള
ടിക്കറ്റ് സംഘടിപ്പിയ്ക്കുന്നതിലെ വിഷമത്തിൽ കുറഞ്ഞെങ്കിലും പോകണമെന്ന
മോഹം മുന്നിട്ടു നിന്നു.പോകണമെന്നുള്ള സ്നേഹപുരസ്സരമായ നിർബന്ധം പലരിൽ
നിന്നും ഉയർന്നപ്പോൾ കൂടുതൽ ചിന്തിച്ചില്ല.  ടികറ്റ് സംഘടിപ്പിച്ചതും
തിരുവനന്തപുരത്തു പോയി വന്നതുമെല്ലാം പെട്ടെന്നായിരുന്നു. ശരിയ്ക്കും ഒരു
പുതിയ അനുഭവമായിരുന്നു ഇതിലെ ചർച്ചാവേദി. എന്നെ കൂടാതെ
പാനലിലുണ്ടായിരുന്നവർ വൈറ്റ്ലൈൻ ചീഫ് എഡിറ്ററായശ്രീ പ്രേം ലാൽ, ശ്രീ
സത്യൻ, കണിക്കൊന്ന ഓൺലൈൻ മാഗസിന്റെ എംഡി ഉണ്ണി എന്ന ജയേഷ്, ചീഫ്
എഡിറ്ററായ ശ്രീ പാർവതി, അഡ്വൊക്കേറ്റ്  അനിൽ ഐക്കര, ശ്രീ ഹരിശങ്കർ
എന്നിവരാണ്. ഇവരിൽ ഹരിശങ്കർ ഒഴികെ എല്ലാവരും അറിയുന്നവർ തന്നെ.
കണിക്കൊന്നയുമായുള്ള നീണ്ട മൂന്നു വർഷത്തെ നിതാന്ത ബന്ധം സബ് -എഡിറ്റർ ,
കോളമിസ്റ്റ് എന്നനിലയിൽ ആണു. മാത്രമല്ല അതിൽ തുടർച്ചയായി പ്രസിദ്ധീകരിച്ച
എന്റെ മുംബൈ ജാലകമെന്ന    കോളത്തിനെ പുസ്തകരൂപത്തിൽ സഹൃദയരായ
വായനക്കാരിലെത്തിച്ചതും കണിക്കൊന്ന പബ്ലിക്കേഷൻസ് തന്നെ.വൈറ്റ്ലൈൻ
ആണെങ്കിലോ മുംബൈറ്റിയുടെ ഹൃദയത്തുടിപ്പും. ശ്രീ അനിൽ ഐക്കര ഒട്ടേറെ
സാമൂഹ്യപ്രവർത്തനങ്ങളാലും ചർച്ചകളാലും  ശ്രദ്ധേയമായ മന്ദാരം ഗ്രൂപ്പിന്റെ
തലവനും വളരെയടുത്ത കുടുംബ സുഹൃത്തുമാണ്. സിൽ സിലയെന്ന പാട്ടിലൂടെ  ഏറെ
(കു) പ്രസിദ്ധി നേടിയ ഹരിശങ്കർ മാത്രം ഈ പാനലിൽ എനിയ്ക്കു തീർത്തും
അന്യനായിരുന്നു. നീണ്ട കാലയളവിലെ ഇന്റർനെറ്റ് രംഗത്തെ പരിചയം
എല്ലാവർക്കും ഇവിടെ കണ്ടുമുട്ടാനൊരു വേദിയൊരുക്കി. സ്ത്രീകൾ
ഓർക്കൂട്ടിലും ഇന്റർ നെറ്റ് ഉപയോഗത്തിലും കടന്നു വരാൻ മടിച്ചിരുന്ന
കാലത്തു തന്നെ സോഷ്യൽ നെറ്റ് വർക്കിംഗിലും ഇ-മെയിൽ, ചാറ്റ്, ഷെയർ
ട്രെഡിംഗ്,ബാങ്കിംഗ്, ടിക്കറ്റ് ബുക്കിംഗ് തുടങ്ങി ഇന്റർ നെറ്റിനെ നിത്യ
ജീവിതത്തിന്റെ ആവശ്യകതകൾക്കായി വേണ്ട വിധം  ഉപയോഗിച്ചിരുന്നതും അതിനു
കിട്ടിയ അംഗീകാരവും ഓൺ ലൈൻ എഴുത്തുംഇവിടെയെത്താൻ എന്നെ
യോഗ്യയാക്കിയതാവാം.

പലപ്പോഴും നാം ചെയ്യുന്ന ചെറിയ കാര്യങ്ങൾ എങ്ങിനെ നമ്മെ മുന്നോട്ടു
നയിയ്ക്കുന്നുവെന്നതിന്റെ ചെറിയ പ്രതിഫലനമായേ എനിയ്ക്കിതിനെ കാണാനാകൂ.
വെറും കൌതുകം ഒന്നു കൊണ്ടു മാത്രം തുടങ്ങിയ എന്റെ
ബ്ലോഗ്.(www.jyothirmayam.com) ഒരു ടൈം   പാസ്സിനായി ചേർന്ന സോഷ്യൽ
നെറ്റ് വർക്കിംഗ് സൈറ്റുകളും അവിടെ നിന്നു കിട്ടിയ നല്ല സൌഹൃദങ്ങളും.
തമാശയായി തുടങ്ങിയ എഴുത്ത്. അവയ്ക്കു കിട്ടിയ കമന്റുകളും
പ്രോത്സാഹനങ്ങളും. മഹാനഗരിയിലെ കമ്പ്യൂട്ടർ  റ്റെക്നോളജിയുടെ വളർച്ചയുടെ
ഫലമായി ഉപയോഗിയ്ക്കാൻ കഴിഞ്ഞ ഓൺലൈൻ പ്രവർത്തനങ്ങൾ. അവ സമ്മാനിച്ച ഓൺലൈൻ
വുമൺ പുരസ്കാരം. ഇതിനിടയിൽ ഒട്ടനവധി അനുഭവങ്ങൾ. സ്വയം എന്നെത്തന്നെയൊന്നു
വിലയിരുത്താനായി ഈ അവസരം ഞാൻ ഉപയോഗപ്പെടുത്തിയെന്നതായിരുന്നു സത്യം.
നമ്മൾ തമ്മിൽ പരിപാടിയിൽ ഷെയർ ചെയ്യാനായി ഇതുപോലെ  ഒത്തിരിയൊത്തിരി
കാര്യങ്ങൾ പലർക്കും ഉണ്ടായിരുന്നു. മാറുന്ന ജീവിതരീതിയ്ക്കൊത്തു മാറുന്ന
നമ്മുടെ ദൈനംദിന പ്രവർത്തന രീതികൾ പലപ്പോഴും നാം  തന്നെ അറിയാതെ
പോകുന്നുവോ? അത്ഭുതം തോന്നുന്നു.

നഗരം നമ്മെ എങ്ങോട്ടെല്ലാം നയിയ്ക്കാൻ പ്രാപ്തരാക്കുന്നുവെന്ന ചിന്ത
മനസ്സിൽ പൊങ്ങി വന്നു.ഒരു പക്ഷേ നാട്ടിലായിരുന്നുവെങ്കിൽ ഇതൊന്നും
നടക്കില്ലായിരുന്നുവെന്നു മനസ്സു പറയുന്നു.ഇവിടെ ജീവിതം വളരെ
തിരക്കേറിയതു തന്നെ. ഒഴുക്കിന്റെ ശക്തി ദിനം പ്രതി കൂടുന്നു. മത്സരം
കൂടുമ്പോൾ കൂടുതൽ അദ്ധ്വാനിയ്ക്കേണ്ടി വരുന്നു..ഒന്നിനും
സമയമില്ലാതാകുമ്പോൾ എളുപ്പ വഴികൾ തേടുന്നു.അതു കൊണ്ടു തന്നെ ഓൺലൈൻ
ആക്റ്റിവിറ്റികൾ കൂടുന്നു. ബ്രോഡ് ബാൻഡിന്റെ ലഭ്യത അതു കൂടുതൽ
എളുപ്പത്തിലാക്കുന്നു. പാത്തിരിയ്ക്കുന്ന അപകടങ്ങളെ അതിജീവിയ്ക്കാനും
പഠിയ്ക്കാതെ വയ്യ. ദൈനം ദിന ജീവിതത്തിൽ ഒട്ടേറെക്കാര്യങ്ങളെക്കുറിച്ചു
അറിവുണ്ടാകാൻ നെറ്റിന്റെ സ്ഥിരമായ ഉപയോഗം ഒരു കാരണമാകുന്നു. പ്രതികരണങ്ങൾ
അറിയാതെ തന്നെ പുറത്തേയ്ക്കൊഴുകുന്നു. സത്യം പറഞ്ഞാൽ പണ്ടെങ്ങോ
ഉപേക്ഷിച്ച എഴുതാനുള്ള ഭ്രമം തലപൊക്കിയതു തന്നെ നെറ്റിലെ അതിനുള്ള
സാദ്ധ്യത ഒന്നു കൊണ്ടു മാത്രം. അവയുടെ പ്രതികരണം കൂടുതലെഴുതാനൊരു
പ്രചോദനവും തന്നപ്പോൾ എവിടെയോ നഷ്ടപ്പെട്ടിരുന്ന ആത്മവിശ്വാസം തിരിച്ചു
കിട്ടിയതു പോലെ. ഒരു പുതിയ ലോകം മുന്നിൽ തുറന്നതുപോലെ. ബ്ലോഗിൽ നിന്നും
കണിക്കൊന്നയിലേയ്ക്കും അവിടെ നിന്നും ഒട്ടനവധി ആനുകാലികങ്ങളിലേയ്ക്കും
ഓൺലൈൻ മാഗസിനുകളിലേയ്ക്കും വൈറ്റ് ലൈനിലേയ്ക്കും യാത്ര തുടരാൻ കഴിഞ്ഞു..
സാഹിത്യവേദിയിലെ സുഹൃത്തുക്കൾക്കിടയിൽ കവിതാ ചർച്ചകളും ആസ്വദിച്ചു.
ചുരുക്കത്തിൽ പറഞ്ഞാൽ ഓൺലൈൻ മാദ്ധ്യമത്തിന്റെ സാദ്ധ്യതകൾ
തള്ളിക്കളയാനാവുന്നതല്ല. അവയുടെ നല്ലതും ചീത്തയുമായ വശങ്ങൾ അവിടെ
നടക്കുന്ന സംഭവ വികാസങ്ങൾ എന്നിവയെല്ലാം ‘നമ്മൽ തമ്മിൽ” ഡിസ്കസ്
ചെയ്യുന്നുണ്ട്. മെയ് 28നു ആണ് പ്രക്ഷേപണം. അതാണെന്റെ അക്ഷമയ്ക്കു
കാരണവും. നൂറു ശതമാനം നീതി പുലർത്താനായില്ലെന്നറിയാം, പെട്ടെന്നായതിനാൽ.
പക്ഷേ നമ്മളെല്ലാവരും തന്നെ ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ
ഇന്റർ നെറ്റ് ഉപയോഗിയ്ക്കുന്നവരായതിനാൽ ഈ ചർച്ച
ശ്രദ്ധയാകർഷിയ്ക്കാതിരിയ്ക്കില്ലെന്നറിയാം.

‘നാട്യപ്രധാനം നഗരം” ആണെങ്കിലും ടെക്നോളജിയുടെ ഉപയോഗത്തിലെ  സോഷ്യൽ
നെറ്റ് വർക്ക് നാട്യങ്ങൾ നാടിന്റെ എല്ലാ ഭാഗങ്ങളിലുള്ളവർക്കും ഒരു പോലെ
ആകർഷകമാണെന്നു കാണാം. ആർക്കും ആലോചിയ്ക്കാൻ പോലുമാകില്ല, ഇന്റർ നെറ്റ്
ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ചു. സംശയനിവൃത്തിയ്ക്കായാലും ജോലി
സാദ്ധ്യതകളെക്കുറിച്ചറിയാനായാലും വാശിയേറിയ ചർച്ചകൾക്കായാലും സോഷ്യൽ
നെറ്റ് വർക്കിംഗ് സൈറ്റുകൾ ഏറെ ഗുണം ചെയ്യുന്നുണ്ട്. അതിനായുള്ള നമ്മുടെ
സമീപനങ്ങളും അവിടെ  നമുക്കു കിട്ടുന്ന അനുഭവങ്ങളൂം പലർക്കും
വ്യത്യസ്തമാകാം. നിങ്ങളുടെ ആവശ്യത്തിന്നനുസരിച്ച് സൂക്ഷ്മതയോടെ കൈകാര്യം
ചെയ്യൽ വളരെ ആവശ്യമാണ്. പരസ്പ്പരമുള്ള പഴിചാരലുകൾക്കും
തൊഴുത്തിൽക്കുത്തലുകൾക്കും ഇവിടെയും കുറവില്ലെന്നറിയാമല്ലോ?കൂട്ടായ
സംരംഭങ്ങളുടെ വിജയത്തിനു എവിടെയായാലും വ്യക്തിഗതമായ   പോപ്പുലാരിറ്റി
കിട്ടാനുള്ള നീക്കങ്ങൾ കത്തി വയ്ക്കാറുണ്ടല്ലോ? അതൊക്കെ ഇവിടെയും കാണാം.
പക്ഷേ തമ്മിൽ കാണത്തവർ പോലുമായിരിയ്ക്കുമെന്ന പ്രത്യേകത മാത്രം.

നാടോടുമ്പോൾ നടുവെ  ഓടുകതന്നെ വേണം. സാധാരണ സ്ത്രീകൾ നെറ്റിൽ നിന്നും
ഒഴിഞ്ഞു മാറി നിൽക്കുന്നതിനു കാരണം അകാരണമായ ഭയമാണ്. സോഷ്യൽ നെറ്റ്
വർക്കിംഗ് സൈറ്റുകളിലെ  തങ്ങളുടെ  പ്രൊഫയ്ലിനെ തെറ്റായ കാര്യങ്ങൾക്കായി
ഉപയോഗിയ്ക്കുമോ എന്ന ഭയം അവരെ നെറ്റിൽ നിന്നും അകറ്റി നിർത്തുന്നു.
ടെക്നോളജിയുടെ മുന്നേറ്റത്തെ വേണ്ട വിധം പ്രയോജനപ്പെടുത്താൻ ഇതിനാൽ
അവർക്കാകുന്നില്ല. അന്യരാജ്യങ്ങളിൽ ജോലി ചെയ്യുന്ന മക്കളോടു ചാറ്റ്
ചെയ്യാൻ മാത്രമായി ചാറ്റ് ലൈൻ ഉപയോഗിയ്ക്കുന്നവർ ധാരാളം ഉണ്ടാ‍യെന്നും
വരാം. നിങ്ങൾ ശ്രദ്ധാലുവാണെങ്കിൽ ഈ ഭയം അസ്ഥാനത്താണ്. ചതിയ്ക്കപ്പെടാനായി
ഇന്റർനെറ്റിന്റെയോ സോഷ്യൽ നെറ്റ് വർകിംഗ് സൈറ്റുകളുടെയോ ആവശ്യം
വരുന്നില്ലല്ലോ? അതെവിടെയും സംഭവിയ്ക്കാം.നിങ്ങൾ ജാഗരൂകരാകുകയാണാവശ്യം.

(Published in’ WHITELINE VARTHA’ (print) Newspaper weekly tabloid  from Mumbai .See  www.whitelineworld.com)

8 Responses to “മുംബൈ പൾസ്-6”

 1. rajmbiknr@gmail.com

  Hai

 2. JITHIN

  HAI MADAM NJAN THANKALUDE PROGRAMME ASINETIL KANDIRUNNU . ATHINU SHESHAMANU EE SITEIL KANUNNATH. THANKALUDE SITE VALARE NALLATHAYITTUND. INIYUM ITHILUM NANNAYI CHEYYAN SADIKKATTE ENNA PRARTHANAYODE JITHIN M S. WISH U ALL THE BEST

 3. d zubin

  e lokasthu puthuthayi ethiya enne poleyullavarkku ithu upakaramayi

 4. Ajeesh BS

  That was a nice program and thanks to introduce our world of cyber to the public with sure simple and humble words. Thanks for your program.

  One suggestion, u can better to try a good template for your website. If u need, then i can help you.

 5. ഉനൈസ്

  ഏഷ്യാനെറ്റ്‌ പ്രോഗ്രാം കാണുക വഴിയാണ് ഇവിടെ എത്തിപ്പെടുന്നത്,പോസ്റ്റുകളിലേക്ക് കടന്നില്ല,വഴിയെ വായിച്ചു കൊള്ളാം,എല്ലാവിധ ആശംസകളും….

 6. sareesh m

  നമ്മള്‍ തമ്മില്‍ പ്രോഗ്രാം കണ്ടു… അങ്ങിനെയാണ് ഈ സൈറ്റിനെ പറ്റി അറിയുന്നത്… കൊള്ളാം… Best wishes

 7. Rafeek

  I CAME TO KNOW ABOUT U THRU ASIANET NAMMAL THAMMIL.I GONE THRU UR BLOG.ITS WONDERFULL AND INFORTAINMENT.HOPE AND EXPECTING FROM U MANY MOREIN DAYS AND YEARS…ALL THE BEST..

 8. Tom

  Nammal Thammal program kandu.so I know about your network.Anyway good luck.

  Tom Houston.

Leave a Reply

Your email address will not be published. Required fields are marked *