മുംബൈ പൾസ്-5

Posted by & filed under മുംബൈ പൾസ്.

മുംബൈ പൾസ്-5

നഗരം വിതുമ്പുന്നുവോ?പറയാനാകില്ല, എങ്കിലും ഇന്ത്യ
മുഴുവനുംവിതുമ്പുന്നതായാണ് പത്രവാർത്തകളും മീഡിയയുംകാണിയ്ക്കുന്നത്.ശ്രീ
സത്യസായിബാബയുടെ ദേഹവിയോഗത്തെക്കുറിച്ചാണ് പറയുന്നത്.മീഡിയ എല്ലാ വിധ
തയ്യാറെടുപ്പുകളോടും കൂടെ മരണ വാർത്തയുടെ സ്ഥിരീകരണത്തിന്നായി
ചെവിയോർത്തിരിയ്ക്കുകയായിരുന്നല്ലോ?അടുത്തകാലത്തെ ഏറ്റവും സെൻസേഷണലായ
വാർത്തയും പ്രതീക്ഷിച്ച്. ഭരണസാരഥ്യം വഹിയ്ക്കുന്ന ഉന്നതർ മുതൽ
പട്ടിണിപ്പാവങ്ങൾ വരെ പലർക്കും ആത്മീയഗുരുവാകാൻ കഴിഞ്ഞജന്മം. നാട്ടിൽ
മാത്രമല്ല,  മറുനാടുകളിലും  നൂറുകണക്കിനു ശിഷ്യരേയും ആരാധകരേയും
സൃഷ്ടിച്ചതിനൊപ്പം ഒട്ടേറെ കോലാഹലങ്ങളും  വിവാദങ്ങളും തീർത്ത ജീവിതം.
ചെയ്ത നല്ല പ്രവർത്തികൾ ഏറെയുണ്ടാവാം. അവ ഒട്ടേറെപ്പേർക്കു
ആശ്വാസത്തിന്നിടയാകുകയും ചെയ്തെങ്കിൽ വ്യക്തിഗതമായെങ്കിലും നമുക്കും
ദു:ഖിയ്ക്കാം,ഒപ്പം പ്രാർത്ഥിയ്ക്കുകയുമാവാം, അദ്ദേഹം
വിദ്യാഭ്യാസരംഗത്തും മെഡിക്കൽ രംഗത്തുമെല്ലാമായി  ചെയ്തിരുന്ന നല്ല
പ്രവർത്തികൾ തുടരാനായി ആരെങ്കിലും മുങ്കൈ എടുത്തു വന്നിരുന്നുവെങ്കിൽ
എന്ന്. ദൈവീകത്വത്തിന്റെ പരിവേഷത്തിലുപരിയായി മനുഷ്യത്വത്തിന്റെ കാരുണ്യം
അർഹിയ്ക്കന്നവർ നമുക്കിടയിൽ ഏറെ.കച്ചവടക്കണ്ണുമായെത്തുന്നവരാണല്ലോ
അധികവും.അവരെയാണ് പേടിയ്ക്കേണ്ടതും. ഇനി കൂടുതൽ കോലാഹലങ്ങൾക്കായി
ചെവിയോർക്കേണ്ടി വന്നെന്നും വരാം.മറ്റൊരു അവതാരപുരുഷനെക്കണ്ടെത്താനും
അതിൽ മുതലെടുക്കാനും ശ്രമിയ്ക്കുന്നവരുടെ കളികൾ കാരണം. മാറുന്ന  സാമൂഹ്യ
വ്യവസ്ഥിതിയുടെ മറ്റൊരു വശം. സങ്കുചിതമനസ്ഥിതിയും വഞ്ചനയും കളവും
സ്വാർത്ഥതയും ദിനം പ്രതി കൂടിക്കൊണ്ടിരിയ്ക്കുന്ന ലോകത്ത് സ്വന്തം
മനസ്സാക്ഷിയുടെ കുത്തല്ല  മറിച്ച് ജനതയുടെ കണ്ണിൽ പൊടിയിടലാണു  ഇത്തരം
ആത്മീയ ചിന്താഗതികളെന്നു പോലും തോന്നിപ്പോകുന്നു. സ്വയം ദൈവം ചമയാനും
മടിയ്ക്കാത്ത മനുഷ്യർക്ക് മറ്റെന്തു ചിന്തിയ്ക്കാനാകും?.

നാമെന്നും അഭിമാനിയ്ക്കുന്ന മുംബൈ മെഡിക്കൽ രംഗത്തെ ചില ദൂഷ്യപ്രവണതകൾ
മുംബൈറ്റിയുടെ ദു:സ്വപ്നമാകാൻ തുടങ്ങിയിട്ടുണ്ട്.. ഇന്ത്യയ്ക്കു പുറത്തു
നിന്നു പോലുംവിവിധതരം രോഗശാന്തിയ്ക്കും ശസ്ത്രക്രിയകൾക്കുമായി വന്നു
പുഞ്ചിരിയോടെ മടങ്ങുന്നവർ ധാരാളം. പക്ഷേ ഈയിടെയായി പത്രത്തിൽ
ഡോക്ടർമാരെക്കുറിച്ചു  വരുന്ന പല വാർത്തകളും നമ്മുടെ മനസ്സമാധാനത്തെ
നഷ്ടപ്പെടുത്തുന്നില്ലെന്നു പറയാനാകില്ല. കഴിഞ്ഞദിവസം കെ.ഇ.എം.
ഹോസ്പിറ്റലിലെ ഐ.സി.യു. വിഭാഗത്തിലെ ഒരു ഡോക്ടർ രണ്ടു മാസം പ്രായമുള്ള
കുഞ്ഞിന്റെ ചികിത്സാർത്ഥം അസ്പത്രിയിൽ കഴിയുന്ന 20 വയസ്സു മാത്രമുള്ള
അമ്മയെ രാത്രിയിൽ പീഡിപ്പിയ്ക്കാൻ ശ്രമിച്ച വാർത്ത ഒട്ടൊരു ദു:ഖത്തോടെയേ
വായിയ്ക്കാനായുള്ളൂ.  ഇതാ വീണ്ടും മലാഡിലെ ഒരു പ്രൈവറ്റ് ക്ലിനിക്കിൽ
ഓപ്പറേഷനു വിധേയയായ ഒരു സ്ത്രീയെ വാർഡ് ബോയ്  ഉപദ്രവിച്ചതായി
കേൾക്കുന്നു. അതും ഒരു ഡെൻറ്റിസ്റ്റിനെ. വിവരമറിഞ്ഞ ക്ലിനിക് ഉടമ കൂടിയായ
ഡോക്ടറും നടപടി എടുക്കാൻ തയ്യാറായില്ലെന്നതാണു അതിലും ദു:ഖകരം. മെഡിക്കൽ
എത്തിക്സിനു ഇത്രയുമേ പ്രാധാന്യം കൊടുക്കുന്നുള്ളൂ എന്നോർത്തു വ്യസനം
തോന്നുന്നു. പണക്കൊതിയന്മാരായ ഡോക്ടർമാർ ധാരാളം . പക്ഷേ സ്ത്രീകളെ
ലൈംഗികമായി പീഡിപ്പിയ്ക്കുന്നവർ കൂടിയായി അവർ അധ:പതിയ്ക്കുമ്പോൾ എന്തു
ധൈര്യത്തിലാണ് സാധാരണക്കാരായ ജനങ്ങൾ അവരെ വിശ്വസിച്ച് ചികിത്സയ്ക്കായി
എത്തുന്നത്? മെഡിക്കൽ വൃത്തങ്ങൾ വളരെ ഗൌരവമായി കണക്കിലെടുക്കേണ്ട ഒരു
വിഷയം തന്നെയാണിത്. അശ്രദ്ധ മൂലമോ അവഗണന മൂലമോ രോഗികൾ മരണപ്പെടുന്ന
അവസരങ്ങളിൽ പലപ്പോഴും ജനരോഷമെന്തെന്ന് പല ഡോക്ടർമാരും അനുഭവത്തിൽ നിന്നും
അറിഞ്ഞിട്ടുള്ളവരാണ്. അതിലേറെ ഡെലിക്കേറ്റ് ആയ ഇത്തരം കേസുകൾ ജനത്തിനു
തന്നെ കൈകാര്യം ചെയ്യാൻ ഇടവരുത്താതിരിയ്ക്കുകയാണു നല്ലത്. അരുണാ
ഷാൻബാഗിനെ അറിയാത്തവർ ഇന്ത്യയിൽ കാണില്ല. താൻ ജോലി ചെയ്യുന്ന ഹോസ്പിറ്റൽ
തന്നെ അവർക്കീ ദുരവസ്ഥ നൽകി.ലൈംഗിക പീഡനത്തിന്റെ ജീവനുള്ള
ഒരോർമ്മക്കുറിപ്പായി അവർ ഇന്നും നമുക്കിടയിൽ കഴിയുമ്പോൾ തന്നെ ഇത്തരം
അനീതികൾക്കെതിരെ പോരാടാൻ നമുക്കെന്തു കൊണ്ടു കഴിയുന്നില്ല?

നഗരവാസിയുടെ ഏറ്റവും വലിയ പ്രശ്നം  അന്നന്നത്തെ  അന്നത്തിനുള്ള വക
കണ്ടെത്തലല്ല എന്നറിയാം. മെയ്യനക്കാൻ തയ്യാറുള്ള ആർക്കും ഇവിടെ
അന്നത്തിനു വക കണ്ടെത്താം.മനുഷ്യനു ജീവസന്ധാരണത്തിന്
ഒഴിച്ചുകൂടാനാവാത്ത അത്യാവശ്യങ്ങളിൽ മുഖ്യമായ ആഹാരം , വസ്ത്രം, പാർപ്പിടം
എന്നിവയിൽ പാർപ്പിടമാണു എന്നും മുംബൈറ്റിയ്ക്കു പ്രശ്നമായിരുന്നത്. 30
വർഷം മുൻപും മുംബൈയിൽ വരട്ടേയെന്ന പ്രിയ സുഹൃത്തിന്റെ ചോദ്യത്തിനു
പാർപ്പിടപ്രശ്നം സ്വയം കണ്ടെത്തണമെന്നു മുംബൈറ്റി പറഞ്ഞിരുന്നുവെങ്കിൽ
ഇന്നും അത് തന്നെയായിരിയ്ക്കും ഉത്തരം. ജോലി സമ്പാദിയ്ക്കാനോ അതിനായി
സഹായിയ്ക്കാനോ ബുദ്ധിമുട്ടു കാണില്ല.. ദിനം പ്രതി ഇവിടത്തെ നിവാസികൾ
കൂടി വരുന്നതു സത്യം തന്നെ. പക്ഷേ നഗരത്തിന്റെ മുക്കും മൂലയുമെല്ലാം
അംബരചുംബികളാൽ നിറഞ്ഞിട്ടും നമുക്കു പാർപ്പിടപ്രശ്നം
തീരുന്നില്ലെന്നതിന്റെ പുറകിലെ യാഥാർത്ഥ്യമറിയുമ്പോൾ അത്ഭുതം
തോന്നും.വിൽക്കാതെ കിടക്കുന്ന  പുതിയ ഫ്ലാറ്റുകളും ഇൻ വെസ്റ്റ്മെന്റിനു
മാത്രമായി വാങ്ങിയിട്ടു പൂട്ടിക്കിടക്കുന്ന ഫ്ലാറ്റുകളും
ലക്ഷക്കണക്കിനാണെന്നതാണു സത്യം.. ഇന്നുംസ്വന്തമായൊരു  ഫ്ലാറ്റ്
അപ്രാപ്യമാകുന്നവിധം ഉയരുന്ന നിരക്കുകൾ മുംബൈറ്റിയുടെ മനസ്സിലെ
സ്വപ്നങ്ങളെ തകർക്കുകയാണ്… ഈ അവസ്ഥയിൽ നിന്നും നഗരവാസികൾക്കു മോചനം
ഇല്ലെ? ഇതാവാം കൂടുതൽക്കൊടുതലായി സബർബുകളിലേയ്ക്കു നീങ്ങാൻ ഫ്ലാറ്റ്
വാങാനുദ്ദേശിയ്ക്കുന്നവരെ പ്രേരിപ്പിയ്ക്കുന്നത്.  നഗരം വളരുന്നതോടൊപ്പം
നമുക്കപ്രാപ്യം കൂടിയാകുന്നതണു ദു:ഖം. എന്തായാലും റിയൽ എറ്റേറ്റ്
ഒരൽ‌പ്പം വിഷമസന്ധിയിലേയ്ക്ക്  നീങ്ങാനിടയുണ്ടെന്നാണ് വാർത്ത. വിൽക്കാതെ
കിടക്കുന്ന ഫ്ലാറ്റുകൾ പുതിയ നിർമ്മാണങ്ങളെ മന്ദീഭവിപ്പിയ്ക്കുമ്പോൾ  വില
ഒരൽ‌പ്പം താഴേയ്ക്കു വരാനുള്ള സാദ്ധ്യതകൾ ഏറെക്കാണുന്നുണ്ടെങ്കിലും
ഇതല്ലാതെ  ഒന്നും ചെയ്യാനാവില്ലേ ഇക്കാര്യത്തിൽ ഗവണ്മെന്റിന്? സ്ലം
റീഹാബിലിറ്റേഷന്റെ മറവിൽ നടക്കുന്ന കാര്യങ്ങൾ മുംബൈറ്റിയ്ക്കറിയാവുന്നവ
തന്നെയെങ്കിൽക്കൂടി മോഹിച്ചു പോവുകയാണ്.

ചാൾസ് രാജകുമാരനും മുംബെയും തമ്മിലുള്ള പ്രത്യേക ബന്ധവും ഡബ്ബാവാലകൾ
അദ്ദേഹത്തിന്റെ പ്രശംസയ്ക്കു പാത്രമായതും നമുക്കു മറക്കാനാകില്ല.ഇതാ
ചാൾസ് രാജകുമാരന്റെ മകന്റെ വിവാഹത്തിനും ഇന്ത്യയിൽ നിന്നും ചില
ഗിഫ്റ്റുകൾ.നവദമ്പതികൾക്ക് സമ്മാനമായി അയച്ച സാരിയും ഷെർവാണിയും
ആർട്ടിഫിഷ്യൽ സിൽക്കിലാണെന്നതു നമ്മെ ഏറ്റവും സന്തുഷ്ടരാക്കുന്നു.
വസ്ത്രധാരണത്തിന്നായി ജീവികളെ കൊല്ലുന്നതിനെതിരായി ആഹ്വാനം ചെയ്യുന്ന
PETA India യുടെ ഈ സന്ദേശം കൂടുതൽ പേരിലേയ്ക്കു
എത്തിച്ചേർന്നിരുന്നെങ്കിൽ എന്നാശിച്ചു പോവുകയാണ്.

നഗരത്തിലേയ്ക്കു പുതിയതായി വന്നെത്തുന്ന പലരും തൊഴിലന്വേഷികൾ തന്നെ.
പക്ഷേ ചെറിയ ജോലികൾ കൊണ്ട് സംതൃപ്തരാവാതെ അവർ ധനസമ്പാദനത്തിന്നായി
കുറുക്കുവഴികൾ തേടുമ്പോൾ നഗരത്തിൽ പിടിച്ചു പറിയും കൊള്ളയും ഏറുന്നു.
വേനൽക്കാലത്തു വീടുപൂട്ടി നാട്ടിൽ‌പ്പോകുന്ന നഗരവാസി മനസ്സിന്റെ ഒരു
കഷ്ണം ഇവിടെത്തന്നെ വെച്ചാണു പോകുന്നതെന്നു തോന്നിപ്പോകാറുണ്ട്. വീടു
കയറി മോഷണം ഈ കാലത്തിന്റെ പ്രത്യേകതയാണെങ്കിൽ നഗരവീഥികൾ ഒരു സമയത്തും
സുരക്ഷിതമല്ലെന്ന ഗതി വന്നിരിയ്ക്കുകയാണിന്ന്. വിജനമായ   സൈഡ് റോഡുകൾ
മാത്രമല്ല , തിരക്കേറിയ വിശാലമായ നഗര വീഥികളിലും സ്ത്രീകളുടെ ദേഹത്തു
നിന്നും  ആഭരണം പൊട്ടിച്ചെടുക്കൽ നിത്യസംഭവമായിക്കഴിഞ്ഞിരിയ്ക്കുന്നു.
എത്രയേറെ പോലീസ് നിരീക്ഷണമുണ്ടായാലും കാര്യമില്ലെന്ന ചുറ്റുപാടിൽ കഴിഞ്ഞ
ദിവസം തന്റെ മാല പൊട്ടിച്ചോടിയ കള്ളനെ ഓടിപ്പിടിച്ചു പോലീസിലേൽ‌പ്പിച്ച
വനിത ശ്രദ്ധയാകർഷിയ്ക്കുന്നു. തീർച്ചയായും സ്വയം രക്ഷിയ്ക്കൽ നമ്മുടെ
തന്നെ കടമയാവണമെന്ന സന്ദേശമാണോ ഇതു തരുന്നത്?.വീണ്ടും നമ്മൂടെ
വിശ്വാസങ്ങൾ തകരുകയാണോ? ആർക്കും ആരെയും വിശ്വസിയ്ക്കാനാകാത്ത അവസ്ഥ.

മൂടിക്കെട്ടിയ കാർമേഘാവൃതമായ  ആകാശം മുംബൈറ്റിയുടെ മനസ്സിലും  അസ്വസ്ഥതകൾ
സൃഷ്ടിയ്ക്കുന്നു. ഈ വേനലൊന്നു  കഴിഞ്ഞു കിട്ടിയിരുന്നെങ്കിൽ എന്ന
മോഹത്തോടൊപ്പം തന്നെ മഴയെക്കുറിച്ചും ആശങ്ക.  എങ്കിലും
ഉരുകിത്തിളയ്ക്കുന്ന വേനലിന്റെ ചൂടിൽ മഴക്കാലത്തിനെന്തു ഹൃദ്യത!.
അല്ലെങ്കിലും അക്കരപ്പച്ചകളിൽ ആകർഷണം കണ്ടെത്തുന്നവരാണല്ലോ നമ്മൾ
പ്രവാസികൾ, മോഹിയ്ക്കാതിരിയ്ക്കുന്നതെന്തിന്?മുംബൈ പൾസ്-5

പ്രവാസികൾ, മോഹിയ്ക്കാതിരിയ്ക്കുന്നതെന്തിന്?

(Published in’ WHITELINE VARTHA’ (print) Newspaper weekly tabloid  from Mumbai .See  www.whitelineworld.com)

One Response to “മുംബൈ പൾസ്-5”

  1. rakesh

    madam,
    i liked your writings……you are a very talented and blessed writer…..please continue writing……….i want to be your friend in orkut……please accept my friend request in orkut(profile2)……..

Leave a Reply

Your email address will not be published. Required fields are marked *