ലോകഗതി

Posted by & filed under കവിത.

 

ഈ ലോകമിത്രയും മോശമാണെന്നു ഞാ-

നിന്നു മനസ്സിലാക്കുന്നു

ഈ കുശലത്തിന്‍ പുറകിലെഴും വിഷ-

മിന്നുഞാന്‍ കണ്ടെത്തിടുന്നു

ഈ പുഞ്ചിരിയിലെഴും വഞ്ചനയതു-

മൊട്ടു വെളിവായിടുന്നു

ചേലെ നീട്ടിത്തരും ഹസ്തസഹായങ്ങള്‍

നേരല്ലയെന്നറിയുന്നു

പാലിന്‍ നിറമോലുമെങ്കിലുമിന്നിതു

പാലല്ലയെന്നറിയുന്നു

തേനിന്‍ മധുരം പറച്ചിലിലെങ്കിലും

മാനസം കയ്പ്പറിയുന്നു

നേടുംധനം  കീര്‍ത്തിയതെങ്കിലും

ദാനമില്ലെന്നറിയുന്നു

നേടിയതെല്ലാം സ്വയം പിടിച്ചേ വച്ചു

ഞാന്‍ കേമനെന്നോതിടുന്നു

കൂടും സുഖത്തിനായ് ഛിന്നമാക്കീടുന്നു

കൂട്ടുകാരെന്തറിയുന്നു

പിന്നിലായ് കുത്തി രസിച്ചിടുന്നെങ്കിലോ

എന്തിനായാരറിയുന്നു?

നല്ല സംസ്കാരത്തെ വെല്ലു വിളിയ്ക്കുന്നു

നല്ലതെന്താരറിയുന്നു?

വല്ലതുമൊക്കെ വിളിച്ചു പറയുന്നു

ഉള്ളം മനസ്സിലാവുന്നു

ഉള്ളിന്റെയുള്ളിലെ കള്ളത്തരങ്ങളു-

മെല്ലാം വെളിയില്‍ വരുന്നു

തള്ളിപ്പറയുന്ന ദോഷവശങ്ങള്‍ തന്‍

കള്ളക്കുരുക്കില്‍പ്പെടുന്നു

ഒന്നു പുറത്തുവരാനായ് ശ്രമിയ്ക്കുന്നു

മുങ്ങുന്നു, പൊങ്ങിവരുന്നു

മുങ്ങട്ടെ താഴട്ടെയിന്നീ കപടത

നന്നായ് വരട്ടെ നിനക്കും!

 

 

 

2 Responses to “ലോകഗതി”

  1. umadevi

    kavitha nannayi.iwant to know more about you

  2. ആര്യന്‍

    Beautiful.

Leave a Reply

Your email address will not be published. Required fields are marked *