കണ്ടു ഞാൻ കുഞ്ഞായ നാൾ മുതലെങ്കിലും
അന്നീ മരമിത്രയേറെ വളർന്നത,-
ല്ലില്ല, കണ്ടില്ല, പരന്ന തണലിനെ.
പിന്നെയെന്നോ കാലമോടവേ,യോർക്കുന്നു,
കണ്ടു, വലുതായി ചില്ലവിരിച്ചതും
ഉള്ളു കുളിർക്കുന്ന നല്ലിളം കാറ്റിലായ്
വന്നാ തണലിരിയ്ക്കുന്നവരെയും
ഒട്ടേറെ വിസ്താരമാണ്ട ശിഖരങ്ങൾ
ഒട്ടേറെ സൌഹൃദ സങ്കേതമായതും
പൊട്ടിച്ചിരികളുമാഹ്ലാദവും കൂടെ
യൊട്ടറിവിൻ പാത താണ്ടിയലഞ്ഞതും
പത്തായ്പ്പുരയിലെ ചാരുകസേരയിൽ
നീർത്തിയ പുസ്തകത്താളിലൊളിച്ചതും
തീർത്തും സ്വയംസിദ്ധമായൊരു ശൈലിയാൽ
ഓർത്തിടുമാരാധനാപാത്രമായതും
ഒട്ടേറേയായ്പിന്നെയെത്തിയംഗീകാര
മൊട്ടങ്ങെഴുത്തു, ഫിലിം, ടീവി തന്നിലും
എത്തിയോ സപ്തതി? കാലമേ നീയെന്തി-
തോട്ടമോ, നിൽക്കുകീയാൽമരച്ചോട്ടിലായ്
ഒന്നു സ്മരിച്ചു നമസ്കരിച്ചീടട്ടേ
എന്നുമിതിൻ ചോട്ടിൽ കിട്ടിയോരാശ്രയം
നേർത്തോരില മർമ്മരങ്ങളുതിർക്കവേ
പ്രാർത്ഥനയെൻ ചുണ്ടിലുണ്ടു പലതുമായ്
ആയുസ്സു മാരോഗ്യമൊപ്പം യശസ്സിനായ്
ആയിരമായിരമാശംസ നേർന്നിടാൻ
കേടൊന്നുമില്ലാതെ കാത്തു രക്ഷിയ്ക്കുവാൻ
കൂടെയിടക്കളത്തൂരമ്മ കണ്ടിടും..
തലയെടുത്ത് നില്ക്കുമാ മരചോട്ടിലിന്നു നില്ക്കവേ
തങ്ങി നില്ക്കുമ ഓര്‍മ്മകള്‍ ഓരോന്നായി വിരിയുന്നു
തണലേകി നില്പ്പതാ ആല്‍മരം ഒരു ചെറു കാറ്റു വന്നിടുകില്‍
തളിരില കുളിരിലകള് ആര്ത്തുള്ളസിക്കുമി കവിത മനോഹരം ഓപ്പോളേ
ആയുസ്സു മാരോഗ്യമൊപ്പം യശസ്സിനായ്
ആയിരമായിരമാശംസ നേർന്നിടാൻ
കേടൊന്നുമില്ലാതെ കാത്തു രക്ഷിയ്ക്കുവാൻ
കൂടെയിടക്കളത്തൂരമ്മ കണ്ടിടും..
അസ്സലായി ജ്യോതീ.