വർണ്ണനൂലുകൾ-30

Posted by & filed under വർണ്ണ നൂലുകൾ.

“ജ്യോതി ഒപ്പോളല്ലേ?”

“അതേ, ആരാണ്?”

“ഞാൻ രമയാ”

“തൃശ്ശൂർ നിന്നോ?”

“അതെ…”

“എന്തൊക്കെ വിശേഷം രമേ, സുഖം തന്നെയല്ലേ? ദിനേശൻ വിളിയ്ക്കാറില്ലേ?
കുട്ടികൾ എന്തു പറയുന്നു? പരീക്ഷ കഴിഞ്ഞുവോ?“

“ആ കഴിഞ്ഞു, സുഖം തന്നെ .” എന്റെ കസിന്റെ മകളായ രമയുടെ അപ്രതീക്ഷിതമായ
വിളിയിൽ ത്രിൽഡ് ആയ ഞാൻ പെട്ടെന്നാണു രമയുടെ സ്വരത്തിലെ പ്രത്യേകത
ശ്രദ്ധിച്ചത്.

” എന്തു പറ്റി രമേ? ശബ്ദം എന്താണിങ്ങനെ? ”

അപ്പുറത്തു നിന്നും കേട്ട പൊട്ടിച്ചിരി ഞാൻ പറ്റിയ്ക്കപ്പെട്ടെന്നതു
സ്ഥിരീകരിയ്ക്കുക മാത്രമല്ല, ആരാണിതിനു പുറകിലെന്നും
മനസ്സിലാക്കിത്തന്നപ്പോൾ ശബ്ദത്തോടു കൂടി ഞാൻ റിസീവർ ക്രാഡിലിൽ ഇട്ടു.
പക്ഷേ ഡിസ്കണക്റ്റ് ചെയ്യുന്നതിനു മുൻപു പറയാതിരിയ്ക്കാനായില്ല, “ഇനി
അടുത്ത തവണ ഇങ്ങോട്ടു വന്നാൽ പച്ച വെള്ളം പോലും തരില്ല. എന്നെ
പറ്റിച്ചില്ലേ? “ തുടരെത്തുടരെ മുഴങ്ങുന്ന ടെലിഫോൺ  ബെല്ലിനെ അവഗണിച്ച്
ടിവിയും കണ്ടിരുന്നപ്പോൾ മനസ്സിൽ  ചിരിയ്ക്കുകയും ചെയ്തു.  ഓർത്തു,
മനസ്സിൽ കുട്ടിത്തത്തിന്റെ വികൃതിയുമായെത്തുന്ന മറ്റൊരു വർണ്ണ നൂലിഴ
ഇതാ….

എത്ര വർണ്ണ നൂലിഴകൾ  കൂട്ടിപ്പിരിച്ചാലും മതിയാകുന്നില്ലല്ലോ, പിന്നെയും
പെറുക്കിയെടുക്കാനാണല്ലോ മോഹം. ഇവ സൃഷ്ടിയ്ക്കപ്പെടുന്ന സാഹചര്യങ്ങൾ
നിമിത്തങ്ങൾ മാത്രമാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. കൊച്ചനുജനെപ്പോലെ
ഞങ്ങൾ കരുതുന്ന ഈ സുഹൃത്ത് അല്ലെങ്കിലെന്തിന് ഞങ്ങളുടെ
ജീവിതത്തിലേയ്ക്കെത്തിച്ചേർന്നു, ആവോ?  ഇപ്പോഴും ഓർക്കുന്നു,  എത്രയോ
വർഷങ്ങൾക്കു മുൻപുള്ളൊരു ജൂലായ് മാസത്തിലെ തോരാത്ത മഴ
തീവണ്ടിപ്പാളങ്ങളെയെല്ലാം വെള്ളത്തിലാക്കിയ ഒരു ദിവസം.  വണ്ടികൾ ഒന്നും
ഓടാതായി മുംബൈ നഗരത്തെ  സ്തംഭിപ്പിച്ച ആ ദിവസം നനഞ്ഞു കുളിച്ച
സഹയാത്രികരായ  നാലഞ്ചുപേരെയും കൊണ്ട് എന്റെ ഭർത്താവു  നേരെ
വീട്ടിലെത്തിയതും, ചുടുചായ കുടിയ്ക്കുന്ന നേരം അവരുമായി പരിചയപ്പെട്ടതും
.അന്നു പരിചയപ്പെട്ടവരെല്ലാം   തന്നെ ഇന്നും വളരെ നല്ല കുടുംബ
സുഹൃത്തുക്കളേക്കാളേറെ കുടുംബാംഗങ്ങളായിത്തോന്നുന്നുവെന്നതാണ് സത്യം.
അതിൽ ഒരാളാണീ കഥാപാത്രം.

പറഞ്ഞില്ലല്ലോ ഈ കൊച്ചനുജനെക്കുറിച്. പതിനെട്ടു വയസ്സു കാണും അന്ന്.
എന്റെ കുട്ടികൾക്കന്ന് രണ്ടും നാലും വയസ്സു പ്രായം ആണ്. അവരെ
തോളിലേറ്റുകയും മിഠായി വാങ്ങിക്കൊടുക്കുകയും ചെയ്ത ഈ അമ്മാമൻ ഇന്നും
അവർക്കു പ്രിയങ്കരൻ. കാലം കടന്നുപോയതോർക്കാതെ ഇന്നുമവരെ അതേ
വാത്സല്യത്തോടെ  കാണുന്ന അമ്മാമൻ. ഞങ്ങൾക്കാണെങ്കിലോ കുടുംബാംഗം തന്നെ.
“ബോറടിച്ചിട്ടു വയ്യ. ….’ മുഴുവനാക്കുന്നതിനു മുൻപായി ഹോളിഡെ
പ്ലാനുമായെത്തും കക്ഷി.  ഏറ്റെടുത്ത കാര്യത്തിൽ നൂറു ശതമാനം
വിശ്വസിയ്ക്കുകയുമാവാം. യാത്ര ഏറെ ഇഷ്ടം. തികഞ്ഞ ഈശ്വര വിശ്വാസി,
സംഗീതപ്രേമി. കർണ്ണാട്ടിക്/സെമി ക്ലാസ്സിക്/ഭക്തി ഗാനങ്ങൾ, പഴയ ഫിലിം
സോഗ്സ് ഒക്കെ ഏറെ ഇഷ്ടം. ഞങ്ങളുടെ സ്ഥലത്ത് വന്നാൽ‌പ്പിന്നെ പോകുന്നതു
വരെ വീടിന്റെ മുക്കും മൂലയും പാട്ടുകൾ അലയടിയ്ക്കും. പിന്നീടെപ്പോഴോ
ആയിരിയ്ക്കും എന്റെ മൊബൈലിൽ ക്കൂടി അവ കേറ്റിയ കാര്യം ഞാൻ പലപ്പോഴും
കണ്ടെത്തുന്നത്.

കാലം ആരെയും കാത്തു നിൽക്കില്ല. പക്ഷേ സ്നേഹബന്ധങ്ങൾ കാലത്തിന്നതീതമോ?
അത്ഭുതം തോന്നുന്നു. ഒരു കാലത്തു കുട്ടികൾ കൊച്ചു കൊച്ചു കാര്യങ്ങൾക്കായി
ഈ അമ്മാമനെ അലട്ടിയിരുന്നെങ്കിൽ ഇന്നിതാ തിരിച്ചാണു. “കുട്ടാ…. ഈ
പാട്ടൊന്നു വേണമല്ലോ?..“എന്തു പറയുന്നു?

2 Responses to “വർണ്ണനൂലുകൾ-30”

  1. jithin m s

    ചേച്ചിയുടെ reply ഇല്ലാത്തതു കൊണ്ട് comment ചെയ്യാന്‍ തോന്നുന്നില്ല.

  2. MOHANDAS

    valare anannayittundu.. keep it up..

    wish u all the bst..

Leave a Reply

Your email address will not be published. Required fields are marked *