കടിഞ്ഞാണ്‍

Posted by & filed under കവിത.

കര്‍ണം കേള്‍ക്കുവതിന്നു,കണ്‍കള്‍ കാണുവതിനഹോ നാക്കോ പറഞ്ഞീടൂവാന്‍
കൈകള്‍ നേടുവതിന്നു, കാലുകളതോ സഞ്ചാരസൌഖ്യത്തിനും,
എല്ലാംമര്‍ത്ത്യനു നല്‍കി ദൈവമതിനെല്ലാം നല്‍കിയോരോ പണി-
യെല്ലാത്തിന്നും കടിഞ്ഞാണിടുവതിനു തലച്ചോറും കനിഞ്ഞേകിനാന്‍!

3 Responses to “കടിഞ്ഞാണ്‍”

 1. Wisdom

  ഒരു കാര്യം മനസ്സിലായി ഏതോ കല തലക്കകത്തിരുന്ന് വീര്‍പ്പ് മുട്ടിക്കുന്നുണ്ട് അതു എങ്ങിനെ അവതരിപ്പക്കണം എന്നറിയാതെയുള്ള പ്രശ്നത്തിലാണു ഈ കലാകാരി. ഓരോ സൃഷ്ടിയും അതാതിന്റെ സമയമായാല്‍ അതു തനിയെ പുറത്തു വരും കൂടുതല്‍ തല പുകക്കേണ്ടതില്ല.
  എല്ലാ ഭാവുകങ്ങളും നേരുന്നു.

 2. ക്രിസ്‌വിന്‍

  നല്ല വരികള്‍

 3. ശ്രീലാല്‍

  ചിന്തകള്‍ക്ക് കടിഞ്ഞാണ്‍ ദൈവം തന്ന തലച്ചോറിനു പോലും പറ്റില്ലല്ലോ.. ? മിന്നല്‍പ്പിണരുകള്‍ പോലെ ഇടയ്ക്ക്, പ്രതീക്ഷിക്കാതെ മനസ്സിലേക്ക് വൈദ്യുത സ്ഫുലിംഗങ്ങള്‍ പോലെ പതിക്കുന്ന ഓര്‍മ്മകള്‍ക്ക് കടിഞ്ഞാണിടാനും..

  എഴുതു ഇനിയും.
  ആശംസകള്‍.

Leave a Reply

Your email address will not be published. Required fields are marked *