ഗോവിന്ദ ആലാ..രേ…

Posted by & filed under കവിത.

വന്നെത്തീ കണ്ണൻ ഗോകുലത്തിലെന്നോർത്തീടവേ-

യുള്ളിലായ് നിറയുന്നൊരാഹ്ലാദത്തിരകളെ

ഒന്നു ഞാൻ പഠിച്ചീടാൻ ശ്രമിയ്ക്കേ കണ്ടെത്തിയ

തിന്നെനിയ്ക്കേറ്റം ഹൃദ്യമെങ്കിലും വിചിത്രമാം.

അറിയുന്നല്ലോ നീതാനീശ്വരൻ, ജഗത്തിനെ

പരക്കെക്കാത്തീടുന്ന ചിന്മയൻ , മായാമയൻ

ജനിച്ച നിമിഷം തൊട്ടിന്നോളം നിൻ സ്നേഹത്തിൽ

വലുപ്പമറിഞ്ഞവരോർക്കുന്നു സദാ നിന്നെ

ഒന്നൊന്നായ് നിൻ ചെയ്തികളെണ്ണിയെണ്ണിയോർക്കുകിൽ

കണ്ടിടാം നരന്മാർക്കു പാഠങ്ങളെല്ലാത്തിലും.

കൃഷ്ണ നിൻ ജന്മത്തിനെസ്വായത്തമാക്കീടുവാൻ,

സ്വൽ‌പ്പനേരമാ രാധതൻ രൂപം ധരിയ്ക്കുവാൻ

ഉള്ളിലായ് മോഹിയ്ക്കാത്തോരില്ലല്ലോ ധരിത്രിയിൽ

നമ്മൾ താനല്ലോ, കൃഷ്ണൻ, രാധയും സത്യം ചൊന്നാൽ.

ജീവദർശനം നൽകിടുന്ന നിൻ ഭാവങ്ങളെ

കോൾമയിർക്കൊണ്ടേ ചിന്തിച്ചീടുവാനാകുന്നുള്ളൂ

Leave a Reply

Your email address will not be published. Required fields are marked *