മരീചിക

Posted by & filed under കവിത.

സ്വപനങ്ങള്‍ സത്യമായ് വന്നിടാനില്ലല്ലോ
സത്യമായും കുറുക്കായോരു മാര്‍ഗം
വിഘ്നങ്ങള്‍ പൂര്‍ണമായും മാറ്റിടാനഹോ
വിഘ്നധാതാവു കനിഞ്ഞിടേണം.

അല്പനാം മര്‍ത്യന്‍ മരീചിക കണ്ടെത്തി-
യല്പത്വമിന്നവന്‍ കാട്ടിടുന്നു
സ്വപ്ന സാക്ഷാത്ക്കരമൊന്നിനായിന്നവന്‍
സ്വത്തിനു പിന്നാലെ പാഞ്ഞിടുന്നൂ

രക്തബന്ധങ്ങള്‍ മറക്കുന്നു മന്നവന്‍
രത്ന-സ്വര്‍ണ്ണത്തിന്നു മുന്നില്‍
എത്രയും നശ്വരമീദേഹിയെന്നവ-
നെപ്പൊഴൊ സത്യം മറപ്പൂ…

3 Responses to “മരീചിക”

  1. ക്രിസ്‌വിന്‍

    ആദ്യ കയ്യടി എന്റെ വക

  2. സുരേഷ് ഐക്കര

    തെല്ലും നന്നായില്ല.വളരെ വിരസമാണ്.

  3. ഏ.ആര്‍. നജീം

    കൂടുതല്‍ പ്രതീക്ഷിച്ചു…

Leave a Reply

Your email address will not be published. Required fields are marked *