പ്രണയദിനത്തില്‍….

Posted by & filed under കവിത.

 

 

പ്രണയത്തിന്നൊരു ദിവസം, ചിലര്‍ പറയും , കഷ്ടം!

പ്രണയത്തിനെ വാങ്ങാന്‍, വില പറയാനാണോ?

കളിയല്ലിതു കാണ്മൂ, പലരും പലവിധമായ്

വിലകൈമാറുന്നു, സമ്മാനപ്പൊതികള്‍!

മിഠായിപ്പൊതി,നല്‍ സ്വര്‍ണ്ണാഭരണങ്ങള്‍

അതിശോഭിതമാകും രത്നക്കല്ലാകാം

വീടാകാം, ചുറ്റാ നായ് കൊച്ചു വിമാനം,

മേടാകാം, ഐ.പി. എല്‍. ലീഗ് ടീമാകാം

അതിനാടകമായിട്ടൊരു ചോദ്യമതാകാം

“വരുമോ നീ കൂടെ ക്കഴിയാനെന്നാളും“?

ഇതു പ്രണയിയ്ക്കുന്നോ,രതിനെതിരായുള്ളോ-

രവര്‍ ശല്യം ചെയ് വൂ, ഇതു തെറ്റെന്നോതി

സ്നേഹിപ്പതു തെറ്റോ? തെറ്റെന്നാരോതി?

പ്രേമത്തിനെ സ്വന്ത മായ്മാത്രം കാണൂ

അന്യര്‍ക്കു രസിയ്ക്കാ, ഇന്നത്തെക്കാലം

നന്നല്ല, നമ്മള്‍  തെല്ലോര്‍ക്കുക നന്നു

എല്ലാം പരിധി തന്നുള്ളില്‍ ശരി നന്നു

വല്ലാത്തനുകരണം പൊല്ലാപ്പിനു ഹേതു.

 

 

3 Responses to “പ്രണയദിനത്തില്‍….”

  1. Sureshkumar Punjhayi

    വല്ലാത്തനുകരണം പൊല്ലാപ്പിനു ഹേതു. – Theerchayayum. Ashamsakal.

  2. a man

    നന്നായി

  3. yesodharan

    pranyadinathil nannayittundu….ithuvazhi varan alpam vaikiyille ennoru samshayam….ahinandanangal….!!!

Leave a Reply

Your email address will not be published. Required fields are marked *