ജീവയാത്ര

Posted by & filed under കവിത.

ജനിയ്ക്കും നാളില്‍ തുടങ്ങീടുന്നു യാത്ര മര്‍ത്ത്യ-
ന്നൊടുക്കും കുറിയ്ക്കാനായ് മൃത്യു വന്നെത്തീടുന്നു
ഇടയ്ക്കുള്ളൊരാ ധന്യമായിടും വേളയ്ക്കുള്ളില്‍
പകുത്തീടുന്നു സുഖ-ദു:ഖങ്ങളൊന്നൊന്നായി

സ്ഥായിയായില്ലൊന്നുമേ ഭൂവിതിലറിയുന്നു
സ്ഥായിയായൊന്നേ മാത്രം ജനനമരണങ്ങള്‍
ഏറിടും സുഖമഹങ്കാരത്തിന്നാളാകുന്നു
വേറിടും ദു:ഖം സത്യമോര്‍ക്കുവാനുതകുന്നു

നന്മ തന്‍ വഴി തിരഞ്ഞെടുക്കാന്‍ കഴിഞ്ഞെന്നാല്‍
നന്നായി, യതല്ലെങ്കില്‍ ദു:ഖവും കൂടീടുന്നു
നമ്മളൊറ്റയല്ലെന്നും ഒന്നായി നീങ്ങാമെന്നും
നന്നായിയറിഞ്ഞീടില്‍ സുഖവും കൂടീടുന്നു.

പ്രകൃതി തന്നെ ദൈവമായ്ക്കാണാന്‍ കഴിഞ്ഞെന്നാല്‍
പകുതിയാശ്വാസമായ്, പ്രശ്നങ്ങള്‍ കുറയുന്നു
പ്രകൃതിയ്ക്കെതിരായാല്‍, നഷ്ടങ്ങള്‍ പലതല്ലോ
വികൃതിയായ് മാറിടും വിഘ്നങ്ങള്‍ വരുമല്ലോ?

മനുഷ്യാ! അഹങ്കരിച്ചീടായ്ക! സത്യത്തിനെ
മറക്കാതിരിയ്ക്കുക! കൂട്ടായ്ത്താന്‍ നീങ്ങീടുക!
നന്മയെയേറ്റീടുക! തിന്മയെക്കളയുക!
പ്രകൃതിയ്ക്കൊത്തുള്ള നിന്‍ യാത്ര നന്നായേ വരൂ!

5 Responses to “ജീവയാത്ര”

 1. ajit

  nice very nice…
  enthanu comments onnum kaanathathu…hide cheyyukayano….

 2. Bhagavathy

  dhanyam ee Jeevayathra

 3. kaappilaan

  മനുഷ്യാ! അഹങ്കരിച്ചീടായ്ക! സത്യത്തിനെ
  മറക്കാതിരിയ്ക്കുക! കൂട്ടായ്ത്താന്‍ നീങ്ങീടുക!
  നന്മയെയേറ്റീടുക! തിന്മയെക്കളയുക!
  പ്രകൃതിയ്ക്കൊത്തുള്ള നിന്‍ യാത്ര നന്നായേ വരൂ!

  Great

 4. Narayanaru.N

  നല്ലമനസ്സുകളെ ജ്വലിപ്പിക്കുന്ന വാക്കുകള്‍, വരികള്‍.

 5. Santhosh Nampoothiri

  a journey from a big zero to eternity..majority doesn’t bother about others..about their actions..about their impacts..keeps on busy in search of swaartha..in pursuit of fulfillness…
  your lines really penetrate in to mind… it reminds of the starting and finishing points as well as karma and dharma..Congrats for such a narration in few lines…

Leave a Reply

Your email address will not be published. Required fields are marked *