വ്യാമോഹങ്ങള്‍

Posted by & filed under കവിത.

എന്നിലെയെന്നെയറിഞ്ഞിടാന്‍ മോഹം
നിന്നിലെയെന്നേയറിഞ്ഞിടാന്‍ മോഹം
ഇന്നിന്‍ തുടുപ്പുകളേന്തിടാന്‍ മോഹം
ഇന്നലയെപ്പുണര്‍ന്നീടുവാന്‍ മോഹം
സുന്ദര സ്വപ്നങ്ങളോര്‍ത്തിടാന്‍ മോഹം
സുന്ദരമെന്‍ മനമാക്കിടാന്‍ മോഹം
അന്തരമെത്രയോയേറിടുമീഭൂവില്‍
സ്വന്തത്തിനെത്തിരഞ്ഞീടുവാന്‍ മോഹം
ഹന്ത സ്വപ്നത്തിന്‍ മരീചിക തേടിയെന്‍
സ്വന്തമാം ജീവിതമിന്നിങ്ങു തീര്‍ന്നിതോ?

5 Responses to “വ്യാമോഹങ്ങള്‍”

 1. സണ്ണിക്കുട്ടന്‍ /Sunnikuttan

  വെറുതേയീമോഹങ്ങളെന്നറിയുമ്പോഴും,

  വെറുതെ മോഹിക്കുവാന്‍ മോഹം.

 2. jyothirmayi

  ഹഹഹ….

  മോഹമില്ലെങ്കിലിന്നില്ല ജീവിതം
  മോഹമായയാണല്ലോ സകലതും
  നേടിയെന്നു കരുതുന്നിതു ചിലര്‍
  നേടുവാനുള്ളതെന്തെന്നറിയാതെ…

  നന്ദി, സുഹ്രുത്തേ…

 3. ദാസ്‌

  ഇങ്ങനെ മോഹിച്ച്‌ മോഹിച്ച്‌ മോഹിച്ച്‌ എന്തു വേണമെന്നാ മോഹം… നടക്കില്ല മാഷേ നടക്കില്ല.

  കവിത തരക്കേടില്ല

 4. കണ്ണൂരാന്‍ - KANNURAN

  നല്ല മോഹങ്ങള്‍..

 5. മുരളി മേനോന്‍ (Murali Menon)

  🙂

Leave a Reply

Your email address will not be published. Required fields are marked *