മുംബൈ പൾസ്-32( സിംദഗി കാ സാത് നിഭാത്താ ചലാ ഗയാ)

Posted by & filed under Uncategorized.

മുംബൈ നഗരിയ്ക്ക് നഗരിയെപ്പോലെ ത്തന്നെ പ്രസരിപ്പാർന്ന ഒരു അതുല്യ പ്രതിഭയെ നഷ്ടമായിരിയ്ക്കുകയാണല്ലോ.  അമ്പതുകളിൽ മുംബേയുടെതു മാത്രമല്ല, ഹിന്ദി സിനിമയുടെ ആസ്വാദകരുടെയൊന്നടങ്കം ഹാർട്ട് ത്രൊബ് ആയിരുന്ന ദേവാനന്ദ് താൻ മോഹിച്ചതു പോലെ തന്നെ തന്റെ ക്രിയാരംഗത്ത് സജീവമായിരിയ്ക്കേ തന്നെ എല്ലാവരിൽ നിന്നും അകന്നു നിന്നും ആരുടെയും കണ്മുന്നിൽപ്പെടാതെയും കടന്നു പോയിരിയ്ക്കുന്നു. മോഹിച്ചാൽ‌പ്പോലും കഴിയാത്തകാര്യം തന്നെ. ജനിച്ചത് പഞ്ചാബിലെ ഗുരുദാസ്പുരിൽ , ജീവിച്ചത് മഹാരാഷ്ട്രയിലെ മുംബേയിൽ, മരിച്ചതോ  ലണ്ടനിലും. ബഹുമാനം തോന്നുന്നു, അദ്ദേഹമെടുത്ത തീരുമാനങ്ങളിൽ. ജീവിതം, ഒരു നാടകമാണെന്നും ഞാനിതാ ആടിത്തീർത്തു, പോകുകയാണ്, ഗുഡ്ബൈ എന്നു പറയുന്നതിനൊപ്പം എന്റെ മരണത്തിൽ നിങ്ങളാരും കേഴേണ്ടെന്നും പറയുകയാണോ? തികഞ്ഞ സൌന്ദര്യാരാധകനായ ഇദ്ദേഹം മരിച്ചു കിടക്കുന്ന തന്റെ രൂപത്തെ ആരും കാണേണ്ടാ ഓർക്കേണ്ട, എന്നു കരുതിക്കാണും. എന്റെ മരണത്തെ നിങ്ങൾ ഓർക്കേണ്ട , ജീവിതം ഓർത്താൽ മതി എന്നാണദ്ദേഹം പറഞ്ഞത്. എത്ര ലാഘവത്തോടെയാവനം ഇതു പറഞ്ഞിട്ടുണ്ടകുക? അല്ലെങ്കിലും ഹിന്ദി സിനിമാലോകത്തെ ഏറ്റവും കൂൾ ആയവരിൽ ഒരാളായിരുന്നല്ലോ ഇദ്ദേഹം.ഓർമ്മ വരുന്നില്ലേ  ‘ഹം ദോനോ’ യിൽ മുഹമ്മദ് റഫി പാടിയ “മെം സിംദഗീ കാ സാത് നിഭാതാ ചലാ ഗയാ- ജോ മിൽ ഗയാ ഉസീ കൊ  മുഖദ്ദർ സമഝ് ലിയാ, ജോ ഖോ ഗയാ മേം ഉസ്കോ ഭുലാത്താ ചലാ ഗയാ“(Whatever I got, I embraced as my destiny; what was lost was erased from memory.)

മരണം ആരുടെതാണെങ്കിലും അതു കേൾക്കുമ്പോൾ മനസ്സിൽ ഒരു ചെറിയ ഞെട്ടൽ ഉളവാക്കുന്നു. അത് പ്രിയപ്പെട്ടവരുടെയോ  അറിയുന്നവരുടേയോ ആകുമ്പോൾ ആ നാടുക്കത്തിനു ശക്തി കൂടുന്നു.( ഇന്നലെ എന്റെ ഒരു ക്ലാസ്മേറ്റ് ജീവിതത്തോട് വിട പറഞ്ഞെന്ന സന്ദേശം കിട്ടിയപ്പോൾ വല്ലാത്ത അസ്വസ്ഥത തോന്നി. കഴിഞ്ഞ വർഷം മുംബേയിൽ വന്നു ഞങ്ങളോടൊത്ത് രണ്ടു ദിവസം ചിലവാക്കിയതിന്റെ ഓർമ്മകൾ മനസ്സിലോടിയെത്തി.)ശവസംസ്കാരം ഇന്ത്യക്കു പുറത്തു നടത്തുകയാണെങ്കിലും അദ്ദേഹത്തിന്റെ ചിരിയ്ക്കുന്ന മുഖവും സ്റ്റൈൽ നിറഞ്ഞ ചടുല ചലനങ്ങളും ഓർത്ത് ഈ നടനെ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ഒട്ടേറെ സിനിമാപ്രേമികൾ  ഒരു നിമിഷത്തേയ്ക്കെങ്കിലും മനസ്സിലേറ്റിയിട്ടുണ്ടാകും  തീർച്ച. അതു മാത്രമേ അദ്ദേഹം ആഗ്രഹിച്ചിരുന്നുള്ളു താനും. ഇന്ത്യൻ സിനിമയും മുംബേയും അങ്ങയെ സല്യൂട്ട് ചെയ്യുന്നു. വിട! മനസ്സിലെന്നും മരിയ്ക്കാത്ത നിത്യഹരിതനായകനായിത്തന്നെ തുടരുക.

ആമീർഖാൻ-കിരൺ ദമ്പതികളുടെ ആദ്യശിശു സറൊഗേറ്റ് ആയി ജനിച്ചത് നഗരത്തിലൊന്നടങ്കം വാർത്തയയി മാറിയിരിയ്ക്ക്യ്ന്നു. മെഡിക്കൽ ആയ കാരണങ്ങളാൽ ചെയ്യുന്ന ഇത്തരം സംഭവൺഗൾ പക്ഷേ സമൂഹത്തിൽ സൃഷ്ടിയ്ക്കാനിറ്റയുൾല ചർച്ചകൾ കുറച്ചൊന്നുമാവില്ല. പെറ്റ അമ്മ, 10 മാസം വയറ്റിൽ കൊണ്ടു നടന്നവൾ എന്ന സ്ഥാനമാണല്ലോ മറ്റൊരാൾക്ക് തീറെഴുതിക്കൊടുത്തിരിയ്ക്കുന്നത്. പോറ്റമ്മ, രക്തബന്ദഹ്ം കൊണ്ടുൾല അമ്മ എന്ന നിലയിലേയ്ക്ക് തഴുന്ന മാതൃത്വം പ്വിലപിയ്ക്കനേ വഴിയുള്ളൂ. ലോകത്തിന്റെ ദൃഷ്ടിയിൽ ഏറ്റവും മഹത്തരമായ അമ്മ എന്ന ആരണ്ടക്ഷരത്തിന്നേറ്റ ക്ഷതം തന്നെയോ ഇത്? പക്ഷേ കുഞ്നുങ്ങളില്ലാതെ ഒരു പിഞ്ചുകാലിനായി മോഹിയ്ക്കുന്ന അമ്മമാരുടെ ദയനീയമുഖം ഒരു പക്ഷേ നമ്മേയും വിമർശനത്തിൽ നിന്നും പ്ന്മാറ്റും.

സാഹിത്യവേദി ചർച്ചകൾ രസകരമായി വരുന്നു.ഈയാഴ്ച്ച ശ്രീ അശോകൻ നാട്ടികയുടെ കഥയവരണവും പ്രതികരണങ്ങളും അതേത്തുടർന്നു ചെറുകഥകളുടെ ലോകത്തിലേയ്ക്ക് നട്ടറ്ത്തത്തിയ ഒരെത്തിനോട്ടവും സാഹിത്യകുതുകികളെസ്സംബന്ധിച്ചിടത്തോളം ഹൃദ്യമായ ഒന്നായി മാറി. ഇനിയും പ്രതിഭകളെ കണ്ടെത്താനും പുതിയ എഴുത്തുകാർക്ക് പ്രചോദനമേകാനും സാഹിത്യവേദി ഒരു കാരണമായി മാറുമെന്നു നമുക്കാശിയ്ക്കാം.

മുല്ലപ്പെരിയാറിലെ തരംഗങ്ങൾ ഇങ്ങു മുംബൈ നഗരിയിലും എത്തിക്കഴിഞ്ഞല്ലോ? സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളിൽ ചൂടു പിടിച്ച ചർച്ചകൾ നടക്കുന്നതിനൊപ്പം തന്നെ കേരള ജനതയ്ക്കൊപ്പം ഞങ്ങളുമുണ്ടെന്നറിയിയ്ക്കാനും ഐക്യ ദാർഢ്യം കാണിയ്ക്കാനുമായി കഴുഞ്ഞ ബുധനാഴ്ച്ച മുംബൈ മലയാളികളുടെ കൂട്ടായ്മ ആസാദ് മൈതാനിയിൽ സായാഹ്ന ധർണ്ണ നടത്തി. ‘CENTRAL GOVERNMENT PLAYING VOTE POLITICS IN DAM ISSUE’, ‘PRIME MINISTER SHOULD TAKE INITIATIVE IN DAM ISSUE’ , ‘NEW MULLAPPERIYAR  DAM WATER FOR TAMILNADU, 40 LACS HUMAN LIVES SAFE TO KERALA’  എന്നെല്ലാമെഴുതിയ പ്ലാക്കാർഡുകളുമേന്തി കേരള ജനതയുടെ ജീവൻ രക്ഷിയ്ക്കുക, മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടു നിർമ്മിയ്ക്കുക എന്നീ ആഹ്വാനങ്ങളുമായി  ധർണ്ണ മുന്നേറിയപ്പോൾ നഗരിയിലെ മലയാളിയുടെ മനസ്സിലും നിറഞ്ഞു നിന്ന ഭീതിയുടെ പുകപടലങ്ങൾ പുറത്തേയ്ക്കു വ്യാപിയ്ക്കുകയായിരുന്നു. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായൊഴുകുന്ന ഇത്തരം കൂട്ടായ്മകളുടെ പിന്തുണകൾ പ്രവാസികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ജന്മനാടിനെക്കുറിച്ചുള്ള വേവലാതികൾ തന്നെ.

വികസനപ്രക്രിയകളിൽ നഗരി മുഴുകിയിരിയ്ക്കേ നവിമുംബൈ ഒറ്റപ്പെട്ടതായി തോന്നാതിരിയ്ക്കാനായി പുതിയ പദ്ധതികൾ നടപ്പിലാക്കാൻ പരിശ്രമങ്ങൾ നടന്നു വരുന്നു.’ഈസ്റ്റേൺ പ്രീ വേ വാട്ടേ പദ്ധതി’ നടപ്പിൽ വരുകയാണെങ്കിൽ മുംബൈ നഗരിയിൽ നിന്നും നവിമുംബയിലേയ്ക്കുള്ള ദൂരം ഏറെ കുറയ്ക്കാനാകും.ഇപ്പോൾ റോഡ് വഴി 90 മിനിറ്റ് എടുക്കുന്ന സമയത്തെ 30 മിനിറ്റായി കുറയ്ക്കാനാകുമെന്നാണ് കണക്കു കൂട്ടൽ.ജോലിസ്ഥലത്തെത്താൻ ദിവസവും ഏറെ സമയം യാത്രയ്ക്കായി ചിലവഴിയ്ക്കുന്ന നവിമുംബെയിലെ നിവാസികളെസ്സംബന്ധിച്ചിടത്തോളം ഈ പദ്ധതി വലിയൊരാശ്വാസമായിരിയ്ക്കും.  ഒരു പക്ഷേ ഈ പദ്ധതിയുടെ വിജയം കൂടുതൽ‌പ്പേരെ നവിമുംബെയിലേയ്ക്ക് ആകർഷിയ്ക്കാനും സാധ്യതയുണ്ട്. നഗരം വികസിയ്ക്കുമ്പോൾ ജനതയുടെ പറിച്ചു നടലും ആവശ്യം തന്നെ.

ആൾ ഇന്ത്യാ നഴ്സസ് അസ്സോസ്സിയേഷൻ ശമ്പള ഏകീകരണത്തിനും ബോണ്ട് വ്യവസ്ഥകളെ നീക്കം ചെയ്യാനുമായി സുപ്രീം കോടതിയിൽ നൽകിയ ഹർജിയുടെ വിധിയുംകാത്തിരിപ്പാണു. ഒട്ടേറെ പ്ര്വാസികളുടെ ക്ഷേമത്തെ ബാധിയ്ക്കുന്ന വിധിയ്ക്കായി നഗരി ചെവിയോർത്തിരിയ്ക്കുക തന്നെയാണ്.നമുക്കെല്ലാം  കൂടുതൽ സന്തോഷം നൽകുന്ന മറ്റൊരു വാർത്ത മനീഷ് മാർക്കറ്റിൽ രണ്ടു മാസത്തിന്നുള്ളിൽ കച്ചവടം പുനരാരംഭിയ്ക്കുമെന്നതാണ്. ട്രൂ സ്പിരിറ്റ് ഓഫ് ആംചി മുംബൈ എന്നു പറയാതെ വയ്യ.  കരിഞ്ഞ സ്വപ്നങ്ങൾക്ക് നിറക്കൂട്ടേകാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു.

മുംബൈ പത്രപ്രവർത്തകലോകത്തേയും നഗരവാസികളെയുമിഒന്നടങ്കം നടുക്കിയ സീനിയർ പത്രപ്രവർത്തകൻ ജ്യോതിർമയി ഡെയുടെ കൊലപാതകത്തിന്നു പുറകിലെ സത്യങ്ങൾ വെളിപ്പെടുമ്പോൾ നഗരം കൂടുതൽ നടുങ്ങുകയാണോ? നിലനിൽ‌പ്പിനായെന്തും ചെയ്യാൻ മടിയ്ക്കാത്തവരുടെ ലോകത്തെ കണ്ടു പകച്ചു നിൽക്കുന്ന കുട്ടികൾ തന്നെയാവുന്നു, നഗരവാസികളിന്നും.

ഇത്രയൊക്കെ സംഭവബഹുലമായ ഒരു ആഴ്ച്ചയായിട്ടും മിലൻ ലുത്രയുടെ ‘ദ ഡർട്ടി പിക്ച്ചർ’ പോലെ മറ്റൊന്നും നഗരിയെ കുലുക്കിക്കാണില്ല, തീർച്ച. സത്യം പറയുകയാണെങ്കിൽ സിനിമയല്ല, വിദ്യാ ബാലനെന്ന നടിയുടെ പൂർണ്ണതയാണീ ഫിലിം എന്നു പറയാം. സിൽക് സ്മിതയെന്ന പേർ നമ്മളിൽ‌പ്പലരും അരോചകത്തേടെയാണിതുവരേയും ശ്രവിച്ചിരുന്നതെങ്കിൽ   ഈ  സിനിമ അതിനെ വ്യത്യസ്തമാക്കിയേയ്ക്കും, തീർച്ച. കഥാപാത്രമായി ജീവിയ്ക്കാൻ കഴിഞ്ഞ വിദ്യ നമുക്കും അഭിമാനമേകുന്നുവെന്നു നിസ്സംശയം പറയാം.

ശരണം വിളികൾ തുടരുന്നു. അയ്യപ്പൻപാട്ടിന്റെ ശീലുകൾ എവിടുന്നൊക്കെയോ ഒഴുകി വരുന്നില്ലേ?മണ്ഡലപൂജയുടെ തിരക്കിലാണ് നഗരിയിലെ അമ്പലങ്ങളെല്ലാം. അയ്യപ്പ സേവാ ഭക്ത സംഘങ്ങൾ ആഘോഷങ്ങളുടെ  സുഗമമായ നടത്തിപ്പിന്നായി ഓടി നടക്കുന്നു.വൃശ്ചികക്കാറ്റില്ലെങ്കിലും ചെറിയൊരു തണുപ്പ് ഇവിടെ പ്രഭാതങ്ങൾക്ക് നൈർമ്മല്യം നൽകുന്നു, തീർച്ച.ആ നൈർമ്മല്യം നഗരവാസികളുടെ മനസ്സിലും നിറയട്ടെ!

(Published in’ WHITELINE VARTHA’ (print) Newspaper weekly tabloid from Mumbai .See www.whitelineworld.com)

Leave a Reply

Your email address will not be published. Required fields are marked *