സുഹൃത്തേ നിൻ വേർപാടിൽ

Posted by & filed under കവിത.

നീ പോയെന്നറിയിയ്ക്കാൻ വന്ന സന്ദേശം

നിന്റെ പുഞ്ചിരിയെ ഓർമ്മിപ്പിച്ചു

നിന്റെ മുഖം ഓർമ്മയിലെത്തിയപ്പോൾ

എന്റെ കണ്ണുകൾ നിറയാതെങ്ങിനെ?

ഉത്തരക്കടലാസ്സിലെ കടുപ്പമേറിയ പ്രശ്നങ്ങൾക്ക്

കൃത്യമായി ഉത്തരമെഴുതാനും നല്ല മാർക്ക് വാങ്ങാനും

നിനക്കൊരു ബുദ്ധിമുട്ടുമുണ്ടായില്ല

എന്നിട്ടും, ജീവിതപ്പരീക്ഷയിലെ പ്രശ്നങ്ങളിലെ

കൂട്ടലുകളും കിഴിയ്ക്കലുകളും

എന്തേ നിന്നെ വലച്ചത്?

ഉള്ളുതുറന്നു നീയൊഴുക്കിയ വേദന

ഞങ്ങളൊക്കെ അറിഞ്ഞതല്ലേ

ഞങ്ങളുടെ മനസ്സിലേയ്ക്കും

അതൊരൽ‌പ്പം ഒഴുകിയെത്തിയിരുന്നല്ലോ

സുഹൃത്തേ കണ്ണടച്ചോളൂ ..

വേദന കുറഞ്ഞല്ലൊ എന്നു ഞാനാശ്വസിയ്ക്കുകയാണ്

മറ്റെന്തെങ്കിലുമോതാൻ ഞാനശക്തയാണ്

നിശ്ശബ്ദതയുടെ സൌഖ്യമറിയുന്ന

നിന്റെ ഈ അകാലത്തെ വിടവാങ്ങൽ

വേദനയുടെ ലോകത്തു നിന്നു കൂടിയാണല്ലോ.

ഓർമ്മകളിൽ ജീവിയ്ക്കൂ, എല്ലാർക്കുമൊപ്പം..

One Response to “സുഹൃത്തേ നിൻ വേർപാടിൽ”

  1. Shyam Sunder

    നന്നായിരികുന്നു…..

Leave a Reply

Your email address will not be published. Required fields are marked *