ഓർമ്മിപ്പിയ്ക്കലുകൾ

Posted by & filed under കവിത.

വിടില്ല വെറുതെ ഞാൻ നിന്നെയെന്നറിയുക

നിനയ്ക്കിലമരനെന്നാകിലുമർദ്ധൻ താൻ ഞാൻ

ഇതൊക്കെ വരുത്തുവാൻ കാരണം നീ  താനല്ലോ

ഒളിക്കണ്ണാലെസ്സംജ്ഞ നൽകിയതോർക്കുന്നു ഞാൻ

മരിയ്ക്കില്ല ഞാൻ ,കൂടെശ്ശക്തിയുണ്ടെനിയ്ക്കിന്നു

മുഴുത്തു തിളങ്ങു ന്ന നിന്നെയും വിഴുങ്ങുവാൻ

ധരിയ്ക്ക, കുതറി നീയോടിയെന്നാലും

പിന്നിൽ നിനക്കായെത്തും, കാലമെത്രയും കടന്നാലും

എനിയ്ക്കു നിറഞ്ഞുള്ളിൽ സംതൃപ്തി വരും നിന്നെ

മറയ്ക്കാൻ കഴിയുകിൽ താന്തനായ് കണ്ടീടുകിൽ

നിനക്കില്ലിതിൽ നിന്ന് രക്ഷയോർക്കുക, രാഹു

നിനച്ചു പ്രാർത്ഥിപ്പവനേകിടും സമസ്തവും.

Leave a Reply

Your email address will not be published. Required fields are marked *