തീവണ്ടിയാത്രയില്‍….

Posted by & filed under കവിത.

 

 

കണ്ടുമുട്ടലുകള്‍  സംജാതമാകുന്നു, സുഹൃദ്-

ബന്ധങ്ങളുണ്ടാകുന്നു, തുടരാന്‍ കൊതിയ്ക്കുന്നു,

നേര്‍ക്കുനേര്‍ നോക്കിയിരുന്നീടുന്നോര്‍ പിന്നീടൊന്നു-

മോര്‍ക്കാതെ മൌനം ഭഞ്ജിച്ചീടുന്നിതേതോ വേള

കൊച്ചുവാക്കുകള്‍ കൊണ്ടു തുടങ്ങും സംഭാഷണം

ഉച്ചത്തിലായീടുന്നു, വിഷയം മാറീടുന്നു

ഉച്ചഭക്ഷണം കഴിച്ചീടുമ്പോള്‍ പങ്കേകുന്നു,

സ്വച്ഛമായുറങ്ങേണ്ടോര്‍ക്കതിനായ്ത്തുണയ്ക്കുന്നു

സമയം നീങ്ങുന്തോറുമടുപ്പം കൂടീടുന്നു

സകലവിഷയവും ചര്‍ച്ചയില്‍പ്പെട്ടീടുന്നു

കുശലാന്വേഷണത്തിന്നാഴവും കൂടീടുന്നു

കുടുംബം, ജോലി, മക്കളന്വേഷിച്ചാരായുന്നു

ഇടയ്ക്കു ചിലരവര്‍ തന്‍സ്റ്റേഷനെത്തീടുമ്പോള്‍

തിടുക്കം കാട്ടീടുന്നു, വിടയും പറയുന്നു

പരക്കെ മൌനം നിറഞ്ഞീടുന്നിതല്‍പ്പം പിന്നെ

മുറയ്ക്കു തുടങ്ങുന്നു, മറ്റുള്ളോര്‍ സംഭാഷണം.

ഒഴിഞ്ഞസീറ്റില്‍ പുതുതായാരോയെത്തീടുന്നു

നിറഞ്ഞമനസ്സോടെ സ്വാഗതം ചെയ്തീടുന്നു

കഴിഞ്ഞിടുന്നു യാത്ര,ലക് ഷ്യമെത്തുംനേരത്തു

പറഞ്ഞാലറിയിയ്ക്കാന്‍ വയ്യാത്ത നിലയല്ലോ

കഴിഞ്ഞു യാത്രയെന്ന സന്തോഷമൊരുവശം

വരുന്ന നാളുകളെക്കുറിച്ചെന്തെല്ലാം സ്വപ്നം

ഒരല്പം സ്നേഹത്തോടെ മണിക്കൂറുകളൊപ്പം

പകുത്ത യാത്രക്കാരെപ്പിരിയുന്നതിന്‍ ഖേദം!

 

 

5 Responses to “തീവണ്ടിയാത്രയില്‍….”

 1. സി.പി. അബൂബക്കര്‍

  ആദരണീയജ്യോതിര്‍മയീ,
  താങ്കളുടെ കവിതയുടെ ആശയം വളരെ രസകരവും മനുഷ്യസ്‌പര്‍ശിയുമാണ്‌. കവിതയില്‍ ഇടയ്‌ക്കിടെ വരുന്ന ഒരു രീതി- ചെയ്‌തീടുന്നു, പാടീടുന്നു, പോയീടുന്നു, വന്നീടുന്നു – ഈ വാക്കുകളല്ല ഉള്ളത്‌, സമാനമായ പദങ്ങള്‍ വായനയില്‍വലിയ കല്ലുകടിയാവുന്നു. അവ്വിധമുള്ള ക്രി.യാപദങ്ങള്‍ ഒഴിവാക്കി മാറ്റിയെഴുതിനോക്കൂ, രചന നന്നാവും.

 2. Jyothi

  noted. thankz c.p. sir

 3. dickens francis

  nalla bhasha ee aathunika kavitha vayichu kazhinjappol oru novu avideyoo avesheshichu

 4. ശ്രീ

  നന്നായിരിയ്ക്കുന്നു.
  🙂

 5. പാവപ്പെട്ടവന്‍

  യാഥാര്‍ത്ഥ്യം നിറഞ്ഞ ചിന്താപരമായ നല്ല ഒഴുക്കുള്ള എഴുത്ത് .നല്ല ആശയം .
  ഒത്തിരി ഇഷ്ടമായി .
  അഭിവാദ്യങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *