The Curious Case Of Benjamin Button (2008 Film,English, 3 Oscars)

Posted by & filed under FILMS & SERIES--Jyothi Recommends.

 

12 നോമിനേഷന്‍ ,  3 ഓസ്കാര്‍- ആര്‍ട് ഡയറക്ഷനും, മെയ്ക്കപ്പിനും, വിഷ്വല്‍ ഇഫെക്റ്റ്സിനും. ഡയറക്റ്റ് ചെയ്തതു ഡേവിഡ് ഫിഞ്ചര്‍. സ്ക്രീന്‍ പ്ലെ എറിക് റോത്( ‘ഫോറ്സ്റ്റ് ഗമ്പ്’  )

  കാണണമെന്നുണ്ടായിരുന്നുവെങ്കിലും ഓസ്കാര്‍ ദിനത്തിനു മുന്‍പായി അതിനു കഴിഞ്ഞില്ല.അതിനാല്‍ തന്നെ 3 ഓസ്കാര്‍ നേടിയെന്നറിഞ്ഞപ്പോല്‍ വളരെയേറെ പ്രതീക്ഷകളോടെ തന്നെയാണീ ഫിലിം കാണാന്‍ തുടങ്ങിയതു.ഒന്നാം തരം. എന്റെ പ്രതീക്ഷകള്‍ക്കുമപ്പുറം.. പ്രധാന റോളുകളില്‍ ബ്രാഡ് പിറ്റ്, കേറ്റ് ബ്ലാഞ്ചെറ്റ് എന്നിവര്‍ ശരിയ്ക്കും ജീവിയ്ക്കുന്നതായി തോന്നി. കഥ തികച്ചും അവിശ്വസനീയവും കാല്‍പ്പനികവുമായിത്തോന്നിയെങ്കിലും ഡയറക്ഷന്‍, ആക്റ്റിംഗ്, അവതരണം എന്നിവയാല്‍ അത്യന്തം ആകര്‍ഷകമയിത്തോന്നി. നല്ല ഡയറക്ഷന്‍, നല്ല അവതരണം, നല്ല ആക്റ്റിംഗ്   എന്നിവയാല്‍ വിജയിച്ച ഒരു വ്യത്യസ്തമായ കഥയുടെ പരീക്ഷണവിജയമെന്നു വേണമെങ്കില്‍ പറയാം. മറ്റു അഭിനേതാക്കളും, പ്രത്യേകിച്ചു അമ്മയുടെ റോളില്‍ അഭിനയിച്ച എന്നിവരും സ്വന്തം റോളീനോടു നീതി പ്ഉലര്‍ത്തി. ഈ ഫിലിം അത്യധികം ഔത്സുക്യവും സങ്കടവും സന്തോഷ്വുമൊക്കെ മാറിമാറിയുള്ള വികാരങ്ങളാണു കാണുന്നവരില്‍ സൃഷ്ടിയ്ക്കുന്നതു. കഥയുടെ സന്ദേശവും മനസ്സില്‍ തട്ടാതിരുന്നില്ല- ജീവിതം സമ്മാനിയ്ക്കുന്ന പല കുറവുകളേയും വിധിയായി അംഗീകരിച്ചു അതിന്റെ മാക്സിമം ഉപയോഗത്തിലൂടെ മുന്നോട്ടു നീങ്ങാനുള്ള മനുഷ്യന്റെ ത്വര . ബെഞ്ചമിന്‍ ഇപ്പോഴും മനസ്സിനെ  മഥിച്ചുകൊണ്ടിരിയ്ക്കുന്നു. നല്ലസംഗീതവും ഈ ഫിലിമിനൊരു മോടി ചാര്‍ത്തി. നല്ല അനുഭവം!

 

 Jyothi STRONGLY  recommend you to watch it! Worth seeing!!!

Leave a Reply

Your email address will not be published. Required fields are marked *