ഗുലാല്‍ (2009, ഹിന്ദി, അനുരാഗ് കശ്യപ് ഫിലിം)

Posted by & filed under FILMS & SERIES--Jyothi Recommends.

അനുരാഗ് കശ്യപ് പടം, തൊട്ടടുത്ത തിയ്യേറ്ററില്‍ തന്നെ. എല്ലാവരും കൂടിയാണു ഫിലിം കാണാന്‍ പോയതു. തീരെ തല്ലിപ്പൊളിയാകാന്‍ വഴിയില്ല. എന്നിരുന്നാലും പ്രത്യേകിച്ചൊരു മുന്‍ കൂര്‍ ധാരണയൊന്നും മനസ്സില്‍ വച്ചില്ല.  കേ.കേ. മേനോനൊഴികെ ഒക്കെ പുതു മുഖങ്ങള്‍. അതാണല്ലോ അനുരാഗിന്റെ സ്ഥിരം പതിവു. കേ.കേ. എനിയ്ക്കിഷ്ടപ്പെട്ട നടനാണു താനും. പ്രമേയത്തില്‍  പുതുമ തോന്നി. നഷ്ടപ്രതാപത്തിന്റെ പുനരുദ്ധാരണത്തിനായി സ്വയം കുരുതികൊടുക്കാന്‍ തയ്യാറായ പുതിയ ഇന്ത്യയുടെ യുവതലമുറയുടെ കഥ. രജ്പുത് വംശത്തിന്റെ അഭിമാനത്തിനായി സ്വന്തം പടയാളികളെയൊരുക്കി പൊരുതുന്ന ‘ദു:ഖിബന‘ യുടെ റോളില്‍ കെ.കെ തിളങ്ങുന്നു.  രാജവംശത്തിന്റെ പുതുതലമുറയെങ്കിലും അതിലൊട്ടും താല്പര്യം  കാണിയ്ക്കാത്ത റണ്‍സാ എന്ന റണന്‍ജയ് സിംഗ് (അഭിമന്യു സിംഗ്) അതിനായി മാത്രം ശ്രമിയ്ക്കുന്ന ഇല്ലെജിറ്റിമേറ്റ് മകനായ് ആദിത്യ, ഇതിനിടയിലെയ്ക്കായി അനാവശ്യമായി വലിച്ചിഴയ്ക്കപ്പെട്ടു അവസാനം എല്ല ഭാരവും സ്വന്തം തോളിലേറ്റിയ ലോ വിദ്യാര്‍ത്ഥിയായ ദിലീപ് സിംഗ്( രാജ് സിംഘ് ചൌധരി) ഒക്കെ മനസ്സില്‍ അസ്വസ്ഥതകള്‍ ശരിയ്ക്കും സൃഷ്ടിച്ചു. ഭാട്ടിയെന്ന ദു:ഖിയുടെ വിശ്വസ്ത സേവകനെപ്പോലെയുള്ളവര്‍ ഇന്നും കാണാവുന്നവരാണു. ഭാട്ടിയുടെ റോളീല്‍ ദീപക് ദൊബ്രിയാല്‍ പ്രശംസനീയമായ അഭിനയം കാഴ്ച്ച വച്ചു. പീയുഷ് മിശ്രയുടെസമനിലതെറ്റിയ, സംഗീതഭ്രാന്തനായ സീനിയര്‍ ബനയുടെ റോള്‍ സമ്മിശ്രവികാരങ്ങളോടെ മാത്രമേ കാണാനാകൂ. വ്യത്യസ്തത വിളിച്ചോതുന്ന മേലാസകലം പെയിന്റു ചെയ്ത കോലം.കെ.കെയുടെ ഭാര്യ,മുജ്രക്കാരി മിസ്ട്രസ്(മാഹി ഗില്‍–ദേവ് ഡി യിലെ പാരൊ) , രാജാ സാഹബ് എന്നിവരും ശ്രദ്ധേയരായി.  ലോകോളെജിലെ റാഗിംഗിന്റെ മുഖം ശരിയ്ക്കും വേദനാജനകമായിത്തോന്നി.  അപമാനിതയായ നായിക വാഷ് ബേസിനിലെ വെള്ളത്തില്‍ മുറിച്ചിട്ടൊഴുക്കിയ തമുടിക്കഷ്ണങ്ങള്‍ പതഞ്ഞൊഴുകുന്ന രോഷത്തിന്റെ ശരിയായ പ്രതിച്ഛായയായി. ആരോടെങ്കിലും പക വീട്ടാനുള്ള , അതിനു കഴിയാത്തതിനാലുള്ള പ്രതിഷേധപ്രകടനം. ഡയറക്ടര്‍ അനുരാഗ് ക്രോധത്തിന്റെ വക്താവാണെന്നതു പരക്കെ അറിയാവുന്ന കാര്യമാണെങ്കിലും ഈ പടത്തില്‍ അതിന്റെ ആക്കം കുറച്ചധികമായി തോന്നിപ്പോയി. ഒരു പക്ഷേ ഈ പടം ഇത്രയധികം ശക്തി മത്താവാനും അതു റ്റ്ഹന്നെയാവാം കാരണം.ടീച്ചറായ  അനുജ(ജെസ്സി രണ്‍ധാവ,) നര്‍ത്തകിയും ദു:ഖിയുടെ മിസ്ട്രസ്സുമായ റോളില്‍ മാഹി ഗില്‍ എന്നീ പരിചിതമുഖങ്ങള്‍, രാജാവിന്റെ അംഗീകരിയ്ക്കപ്പെടാത്ത മകളും  ദിലീപിനെ  തന്ത്രപൂര്‍വം കെണിയില്‍പ്പെടുത്താന്‍ സഹോദരന്റെ ആദേശാനുസരണം അഭിനയിച്ച   അയേഷ മോഹനെന്ന പുതുമുഖം, എല്ലാം  കഥപാത്രങ്ങളെ അവിസ്മരണീയമാക്കി . Love, Power and Revolution …എന്ന പോസ്റ്ററിലെ ടാഗ് ലയിന്‍ അന്വര്‍ത്ഥമായിട്ടുണ്ടു.. സംഗീതവും കേള്‍ക്കാനിമ്പം തോന്നി.

Jyothi Recommends……Go..Watch it!   Worth seeing..something different where all feelings like Love, hate, anger, name, fame, violence ,affection and ofcourse good music and poems will rule you.

 

 

One Response to “ഗുലാല്‍ (2009, ഹിന്ദി, അനുരാഗ് കശ്യപ് ഫിലിം)”

  1. Harish P I

    Nice to see that people started liking movies like Gulaal. I feel Hindi movies are changing for good. Many new directors like Anurag Kasyap tries to think differntly… some thing more than what KJo and Aditya Chopra tries to thrust down the throats of poor audiences. They feed us on sugar coated vacuum in the name of cinema. I have put a review of DevD on my blog
    pls visit and comment.

Leave a Reply

Your email address will not be published. Required fields are marked *