ഇത്തിരിക്കൂടി സമയം…

Posted by & filed under കവിത.

 

oppolc_copy

 

 

നിശ്ചയിച്ച ദിവസം തന്നെ വന്നെത്തുമെന്നറിയാം

എന്നാലും അറിയാതെ ചോദിച്ചു പോകയാണ്

അന്നു തന്നെ വരും, അല്ലേ?

പണ്ടത്തെപ്പോലെ ഞാനിപ്പോഴും മടിച്ചി തന്നെ

ഒട്ടു വളരെ പണി ബാക്കി കിടക്കുന്നെന്ന തോന്നലിനു ശക്തി കൂടുന്നു

ഒരു ചിട്ടയോടെ ചെയ്യാൻ നോക്കി, പറ്റുന്നില്ല

അതാണീ നിവേദനത്തിനു കാരണം

പിന്നെപുതുമണ്ണിന്റേയും പുതുപൂക്കളുടെയും മണം

എന്നിൽ ഭയംവളർത്താൻ തുടങ്ങിയിട്ടുണ്ട്.

പോകാൻ സമയമെന്നെന്നറിയാനുമാകുന്നില്ല

അപ്പോൾ സമയത്തു തന്നെ എത്തും അല്ലേ?

ഇത്തിരി വൈകി വന്നിരുന്നെങ്കിൽ!

2 Responses to “ഇത്തിരിക്കൂടി സമയം…”

  1. jayesh

    kavitha apoornamayo ennoru thonnal

  2. Jyothi

    :)…..athaaNallO iththirikkooTi samayam chOdiykkunnathum!

Leave a Reply

Your email address will not be published. Required fields are marked *