റൂര്‍ക്കേലാ സന്ദര്‍ശനക്കുറിപ്പുകള്‍-1

Posted by & filed under Yathravivaranangal.

 

റൂര്‍ക്കേലയ്ക്കു…

കോളേജില്‍ പഠിയ്ക്കുന്ന കാലം. റൂര്‍ക്കേലാ പ്ലാന്റില്‍ (SAIL) ഉള്ള എന്റെ കസിന്‍ സ്റ്റീല്‍ നിര്‍മ്മാണത്തെക്കുറിച്ചു  വിശദമായി പറഞ്ഞു തന്നിരുന്നു. ഒന്നു കാണണം എന്ന മോഹം അന്നേ മനസ്സില്‍ നാമ്പെടുത്തിരുന്നു. പിന്നെ വിവാഹം കഴിച്ചതും അവിടെയുണ്ടാക്കുന്ന ആ സ്റ്റീലിനെ വിറ്റഴിയ്ക്കുന്ന സെക്ഷനില്‍ വര്‍ക്കു ചെയ്യുന്ന ആളെ. (SAIL  Central marketing Organisation)  എന്നിട്ടും ഇതുവരെയും ആ സ്വപ്നം പൂവണിയാതെ കിടക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച്ച ഇത്രയേറെ വര്‍ഷത്തിനുശേഷം അതിനു സാധിച്ചു. ഇത്രയുമധികം മനസ്സിനെ ആകര്‍ഷിയ്ക്കും ഈ പ്ലാന്റ് സന്ദര്‍ശനം എന്നു കരുതിയതേയില്ല.

 

           ഞങ്ങള്‍-ഞാനും ഹസ്ബന്‍ഡും-മാര്‍ച്ച് 3നു വൈകീട്ടു 8.40ന്റെ ഹൌറ മെയിലിലാണു റൂര്‍ക്കേലയ്ക്കു പോയതു. വണ്ടി കൃത്യസമയത്തു തന്നെ വന്നു.  പ്ലാസ്റ്റ്ഫോം നംബര്‍ 16. നല്ല തമാശതോന്നി. 12..13..14…..പിന്നെ …പിന്നെ ഒന്നും ഇല്ല .ഒരു ആരോമാര്‍ക്കു കണ്ടതിലൂടെ നടന്നപ്പോള്‍ പ്ലാറ്റ്ഫോമിലേയ്ക്കു വഴികാണിയ്ക്കുന്ന ബോര്‍ഡുകള്‍. വി.ടി.സ്റ്റേഷന്‍ ഇത്രയുമൊക്കെ വലുതായതു അറിഞ്ഞു തന്നെയില്ല. പല തിരിയലുകളുമൊക്കെ കഴിഞ്ഞു പ്ലാറ്റ്ഫോം കണ്ടെത്തി. വണ്ടി വന്നു കിടക്കുന്നുണ്ടു. ഹാരിപോട്ടറിലെ പ്ലറ്റ്ഫോം നമ്പര്‍ 9 3/4 ഓര്‍മ്മ വന്നു. നല്ല ചൂടു കമ്പാര്‍റ്റുമെന്റിനകത്തു. വണ്ടി വിടാറാകുന്നതു വരെ പുറത്തു തന്നെ നിന്നു.  ഒരുകൂട്ടം യാത്രക്കാര്‍ വണ്ടി വിടുന്നതിനല്പം മുന്നെ എത്തി കലപിലകൂട്ടി സീറ്റുകള്‍ കൈയടക്കലും ഭാരമേറിയ ലഗ്ഗേജുകള്‍ ഒതുക്കലും ചെയ്യുന്നതു നോക്കിയിരുന്നു ഞാന്‍,. ഏസി ബോഗിയിലും ഇങ്ങനെയൊക്കെയൊ? ഞങ്ങളുടെ സീറ്റുകള്‍ രണ്ടുഭാഗത്തായി വന്നതില്‍ വിഷമം തോന്നി. പക്ഷേ വണ്ടി വിട്ടശേഷം റെയില്വേ ജീവനക്കാരെത്തി സീറ്റുനമ്പറെല്ലാം ചോക്കുകൊണ്ട് മാറ്റിയെഴുതിയപ്പോള്‍ ഞങ്ങള്‍ക്കു തൊട്ടുതൊട്ടു വിന്‍ഡോസീറ്റുകിട്ടി. നല്ല തുടക്കം, ഞാന്‍ കരുതി.

  നല്ല സഹയാത്രികരെക്കിട്ടിയതിനാല്‍ യാത്ര നന്നായി. കൊച്ചു കൊച്ചു കുശലാന്വേഷണങ്ങള്‍ ഒരുപാടു ചര്‍ച്ചകള്‍ക്കു വഴി തെളിയിച്ചു. പൊതുവായ ജീവിതരീതികളും രാഷ്ട്രീയവും ഓഹരിക്കച്ചവടവുമൊക്കെ ചര്‍ച്ചാവിഷയങ്ങളായി. വായനയും പല സുന്ദരമായ പുറംലോക കാഴ്ച്ചകളിലെ ആസ്വാദകതയും യാത്രയ്ക്കു രസമേകി. മെയ് 4 നു വണ്ടി രാത്രി 11 മണിയോടെ റൂര്‍ക്കലയിലെത്തി. സ്റ്റേഷനില്‍ എന്റെ കസിന്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. 15 മിനിറ്റു കൊണ്ടു അവരുടെ സ്ഥലത്തെത്തി.  കുളിച്ചു കിടന്നുറങ്ങുമ്പോള്‍ സമയം ഒരു മണി.

പിറ്റേന്നു രാവിലെ ഉണര്‍ന്നു ഫ്രെഷപ്പ് ആയി മുറ്റത്തിറങ്ങുമ്പോള്‍ അന്തരീക്ഷത്തിനു ചെറിയ തണുപ്പു തൊന്നി. ഇവിടെ വിന്റര്‍ മുഴുവനായി വിടപറഞ്ഞിട്ടില്ലെന്നു തോന്നി. നല്ല അന്തരീക്ഷം. വീടിനു മുന്നിലെ മനോഹരമായ പൂന്തോട്ടത്തിലെ പൂക്കളും പച്ചക്കറികളും ശബ്ദമുണ്ടാക്കിക്കൊണ്ടു പറന്നുയരുന്ന പലതരം കിളികളും ചിത്രശലഭങ്ങളും എന്നില്‍ നാട്ടിലെത്തിയ പ്രതീതിയുളവാക്കി. രാവിലെ ബ്രേക്ക്  ഫാസ്റ്റിനു ശേഷം പ്ലാന്റെ സന്ദര്‍ശനമാണെന്നറിഞ്ഞപ്പോള്‍ എനിയ്ക്കു സന്തോഷം അടക്കാനായില്ല. ഇവിടെ എല്ലാ ദിവസവും പ്ലാന്റു കാണാന്‍ അകത്തു കടക്കാനായി  സന്ദര്‍ശകര്‍ക്കു അനുവാദമില്ല. ആഴ്ച്ചയിലെ പ്രത്യേകദിവസങ്ങളില്‍ മാത്രമേ അനുവദിയ്ക്കൂ. അന്നു വെള്ളിയാഴ്ച്ചയായതിനാല്‍ സാധിച്ചുവെന്നു മാത്രം. 10 മണിയോടെ പ്ലാന്റു കാണാനായി കാറില്‍ പോകുമ്പോള്‍ റൂര്‍ക്കല ടൌണിന്റെ ചിത്രം വാക്കുകളാല്‍  വരയ്ക്കുകയായിരുന്നു ഡ്രൈവ് ചെയ്തുകൊണ്ടിരുന്ന എന്റെ സഹോദരന്‍.

 

 

 

 

2 Responses to “റൂര്‍ക്കേലാ സന്ദര്‍ശനക്കുറിപ്പുകള്‍-1”

  1. മുസാ‍ഫിര്‍

    വളരെ ചെറുതാണല്ലോ.വായിച്ചു രസം പിടിച്ചപ്പോഴേക്കും തീര്‍ന്നപോലെ.

  2. pavapettavan

    കൊള്ളാം ഇഷ്ടപ്പെട്ടു നല്ല എഴുത്ത്
    ആശംസകള്‍

Leave a Reply

Your email address will not be published. Required fields are marked *