വേദനയോടെ

Posted by & filed under കവിത.

വിടപറയലെന്നും വിചിത്രം, നിനക്കായി

ചെറുചിരി പരത്തിടും ചുണ്ടുകൾ, ഗദ്ഗദം

പ്രതിനിമിഷമേറവേയുള്ളിലാരോ ചൊൽവു

മതിമതി, മടുക്കുന്നിതാവർത്തനങ്ങളിൽ.

വിടപറവൂ നാമേതു നേരവും മണ്ണിതിൽ

സ്ഥിരത വെറും പൊള്ളവാക്കു താനല്ലയോ

വരുവതു തനിച്ചെന്നപോൽത്തന്നെ ജീവിതം

തനിയെ നയിയ്ക്കുന്നു, നമ്മളെല്ലാവരും.

ഒരു ചെറിയ കാന്തമെന്നോണമാകർഷണം

പല ദിശയിൽ പല വികൃതികാട്ടുന്നുവെങ്കിലും

ഒരു ചെറിയ വേദന പങ്കിടാൻ നോക്കവേ

യറിവു തളർത്തുന്നു നീയൊറ്റയെപ്പൊഴും.

 

One Response to “വേദനയോടെ”

  1. chandrika ravi

    read your kavitha very good saw the oudhyokika prakashanam of your latest book let me know where and when

Leave a Reply

Your email address will not be published. Required fields are marked *