എനിയ്ക്കൊന്നു ശ്വസിയ്ക്കണം (അലൻ ലേണർ)

Posted by & filed under Uncategorized.

ഇവർക്കെല്ലാമൊത്ത് ഭൂമിയിൽ സമയം ചിലവഴിയ്ക്കുന്നതിൽ
കാര്യമില്ലെന്നെനിയ്ക്കു മനസ്സിലാക്കാനായി.
ആകാശത്തിൽ എത്ര കുറച്ചു പേർ!
പറക്കാമെന്നു ഞാൻ തീരുമാനിച്ചു,

എനിയ്ക്കൊന്നു ശ്വസിയ്ക്കണം.

മുടിയിഴകളെ നക്ഷത്രങ്ങൾ തഴുകുന്ന,
കഴുകന്മാർ മാത്രം ഇടത്താവളം തേടവേ
നിന്നു തുറിച്ചു നോക്കുന്ന, പ്രദേശങ്ങൾ!

എനിയ്ക്കൊന്നു ശ്വസിയ്ക്കണം.

ശരിയ്ക്കും ഭ്രാന്തു പിടിപ്പിയ്ക്കുന്ന ജോലി.
ഞാൻ ശരിയ്ക്കും അനുഭവിച്ചല്ലോ

എനിയ്ക്കൊന്നു ശ്വസിയ്ക്കണം.
എനിയ്ക്കൊന്നു ശ്വസിയ്ക്കണം.
എനിയ്ക്കൊന്നു ശ്വസിയ്ക്കണം

താഴെ, ഇവിടെ ജീവന്റെ ലക്ഷണം പോലുമില്ല,
എവിടെയും തൊപ്പികളും മുതിർന്നവരും മാത്രം!
എനിയ്ക്കൊന്നു ശ്വസിയ്ക്കണം.

സുഖകരമായ വിശാലമായ ആകാശം,
എനിയ്ക്കൊപ്പം പങ്കിടാൻ ഈശ്വരൻ മാത്രം.

എനിയ്ക്കൊന്നു ശ്വസിയ്ക്കണം!

(I need Air-Alan Lerner)

Leave a Reply

Your email address will not be published. Required fields are marked *