LOST (Serial, English)

Posted by & filed under FILMS & SERIES--Jyothi Recommends.

LOST യാദൃശ്ചികമായാണു കാണാനിടയായതു.ആദ്യ സീസണ്‍ മുഴുവനും ഒരാഴ്ച്ച കൊണ്ടു കണ്ടു തീര്‍ത്തു7 വോള്യങ്ങളിലായി 25 എപ്പിസോഡുകള്‍. സീരിയലുകള്‍ സാധാരണ എന്റെ ഫീല്‍ഡല്ല. മലയാളമായാലും, ഇംഗ്ലീഷായാലും.  എന്നാല്‍ ഈ സീരിയല്‍ എന്നെ പിടിച്ചിരുത്തിക്കളഞ്ഞു. am totally LOST. 5 വര്‍ഷം പിന്നിട്ട സീരിയല്‍ മാര്‍ച് 20നു അതു ആഘോഷിയ്ക്കുകയാണു.

ആസ്ട്രേലിയയിലെ സിഡ്നിയില്‍ നിന്നു ലോസ് ആന്‍ ജെത്സിലേയ്ക്കു പോകുന്ന ഓഷ്യാനിക് ഫ്ലൈയ്റ്റ് 815  വിദൂരവും അജ്ഞാതവുമായ ഒരു ദ്വീപില്‍ ചെന്നു സമുദ്രതീരത്തു തകരുന്നു. രക്ഷ്പ്പെട്ട 48 പേരെ നയിയ്ക്കുന്ന ഡോക്ടര്‍ ജാക് ഷെഫേര്‍ഡ് രക്ഷാപ്രവര്‍ത്തനത്തിനിടെ തകര്‍ന്ന വിമാനകോക് പിറ്റിലെ റേഡിയോ ട്രാന്‍സീവര്‍ വഴി മേയ്ഡെ സന്ദേശമയയ്ക്കാന്‍ ശ്രമം നടത്തുന്നു. അതിഭയാനകമായ ശബ്ദങ്ങളും സംഭവവികാസങ്ങളും അജ്ഞാതദ്വീപിന്റെ അസ്വഭാവികത അവര്‍ക്കു മനസ്സിലാവാന്‍ കാരണമാകുന്നു.

 ജാക്,  കേറ്റ്, ചാര്‍ളി, മാര്‍ഷല്‍,ലോക്കെ,ഹര്‍ളി,സണ്‍,സോയര്‍,സയിദ്,ക്ലെയര്‍, ബൂണെ, ഷാണണ്‍,ജിന്‍, മൈക്കള്‍, വിന്‍സെന്റ് എന്ന ഡോഗ്,എന്നിവരാണു പ്രധാന കഥാപാത്രങ്ങള്‍.

കഥയുടെ ചുരുളഴിയല്‍ വളരെ രസകരമായ വിധത്തിലാണു ഫ്ലാഷ് ബാക് ആയി അവതരിപ്പിച്ചിരിയ്ക്കുന്നതു. തകര്‍ന്ന വിമാനത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ പലതരത്തിലായി ദിവസങ്ങള്‍ നീക്കാനായികൂട്ട ശ്രമം നടത്തുന്നതിനിടയിലെ സംഭവ വികാസങ്ങളും അതിനിടയിലെ അവരുടെ ഓര്‍മ്മച്ചെപ്പുകള്‍ തുറക്കലുമായി കഥാപാത്രങ്ങളുടെ ജീവിത കഥ പ്രേക്ക്ഷകര്‍ക്കു മുന്നിലെത്തുന്നു. വളരെ നല്ല ഡയറക്ക്ഷന്‍ എന്നു പറയാതെ വയ്യ. ഷൂട്ടു ചെയ്ത ലൊക്കേഷനും   കഥയ്ക്കു അനുയോജ്യമായിട്ടുണ്ടു. കഥയ്ക്കു നല്ല ഒഴുക്കു കിട്ടിയിട്ടുണ്ടു. അവിശ്വനീയത പല കാര്യങ്ങളിലും കാണാമെങ്കിലും കഥാപാത്രങ്ങള്‍ അതിന്റെ കുറവിനെ പരിഹരിച്ചു,. ഇതിലെ ഓരോ കഥാപത്രവും തന്റേതായ വിധത്തില്‍ ശ്രദ്ധേയമായിത്തോന്നി. കഥാപാത്രങ്ങളുമായി താദാത്മ്യം പ്രാപിയ്ക്കാന്‍ കഴിയുകയെന്നതു ഒരു സീരിയലിനെസ്സംബന്ധിച്ചിടത്തോളം വന്‍ വിജയംതന്നെ. കാസ്റ്റിംഗ് തികച്ചും വേണ്ട രീതിയില്‍ തന്നെ. മെയ്ക്കപ്പു, ശബ്ദസങ്കലനം തുടണ്‍ഗിയ രംഗത്തിലും നല്ല നിലവാരം പുലര്‍ത്തുന്നു. കാണികളില്‍ ആകാക്ഷയുണര്‍ത്തുന്നവിധം എപ്പിസോഡുകള്‍ ആസൂത്രണം ചെയ്തിരിയ്ക്കുന്നു. ചിലപ്പോള്‍ അഭിനയത്തിന്റെ ഔന്നത്യത്താലാവാം, കഥയാണെന്നു മറന്നു കഥാപാത്രത്തിന്റെ വികാരണ്‍ഗല്‍ക്കു അടിമയാകുന്നുവെന്ന തോന്നല്‍ പോലും ഉണ്ടായി. മുഴുവനും കാണാനായി തയ്യാറായിട്ടിരിയ്ക്കുന്നു…..വളരെ ആകാംക്ഷയോടു കൂടിത്തന്നെ!

Jyothi Recommends….pl watch it at the earliest. Grab it, keep a bit time daily for watching this . more than worth watching!

One Response to “LOST (Serial, English)”

  1. Harish P I

    I have never tried watching it….
    A prejudice that no series that starts good can keep up the positives for a long time… like Practice and friends..

Leave a Reply

Your email address will not be published. Required fields are marked *