ആദ്യമഴ- യെഹൂദ അമിക്കായ് (1924-2000 )

Posted by & filed under Uncategorized.

 

വേനലിലെ ഉയരുന്ന പൊടിപടലങ്ങളെ

എന്നെ ഓർമ്മപ്പെടുത്തുന്നു ആദ്യമഴ.

ഒരിയ്ക്കലും പോയ വർഷത്തെ മഴയെ

മഴ ഓർക്കുന്നില്ല.

പരിശീലനം കിട്ടിയ, ഓർമ്മകളില്ലാത്ത

ഒരു വന്യമൃഗമാണീ മഴ.

അധികം വൈകാതെ നിങ്ങളും

നിങ്ങളുടെ കടിഞ്ഞാണുകളിടും.

ഭംഗിയാർന്ന, ചിത്രവേലകൾ ചെയ്തവ.,

കീഴ്ക്കാലുറകളെ പിടിച്ചു നിർത്താനായി മാത്രം;

നീയാം പെൺകുതിരയും ജീനിക്കാരനും

ഒരേശരീരത്തിൽ തന്നെ.

പ്രാചീന സന്യാസിമാരുടെ ദൃതവീക്ഷണത്തിന്റെ ഭീതിയിൽ

മൃദുലമായ മാംസത്തിന്റെ വിളറിയ ഭീതി.

(The First Rain by Yehuda Amichai1924 – 2000 / Würzburg / Germany)

Leave a Reply

Your email address will not be published. Required fields are marked *