പുതുവർഷത്തിന് പിറക്കാനും മടിയോ?

Posted by & filed under Uncategorized.

ഡിസംബറിതാ ജന്മസിദ്ധമായ മടിയോടെ

ജനുവരിയ്ക്കു വഴിമാറുന്നു.

പുതുവർഷത്തിന് പിറക്കാനും മടിയോ?

 

 

കാണാതെങ്ങനെ?

അത്രയും സംഘർഷം അന്തരീക്ഷത്തിലുണ്ടല്ലോ?

പണ്ടെ വിധിയെഴുതിയ പതിമൂന്നിന്റെ ദൌർഭഗ്യം

തലയ്ക്കു മുകളിലെ വാളായും കൂട്ടിനുണ്ട്.

എന്തൊക്കെ കുറ്റങ്ങൾ എന്റെ മേൽ ചാർത്തും?

ആശങ്കക്കു വകയുണ്ടല്ലോ?

 

 

ആരാച്ചാരുടെ കുടുക്കും, മയന്റെ കലണ്ടറും കാട്ടി

എന്നെ ഭയപ്പെടുത്താൻ പലരും ശ്രമിയ്ക്കുന്നു

ഒരു സമാധാനം മാത്രം

ചൂണ്ടിക്കാണിയ്ക്കാനായി അവർ തന്നെ

എനിയ്ക്കു കാണിച്ചുതരുന്ന ആറു തലകൾ

ആ കുടുക്കുകളിലാടുന്നതെനിയ്ക്കു കാട്ടിത്തരാനാകുമെങ്കിൽ

ഞാൻ രക്ഷപ്പെട്ടു.

പിന്നെ നിങ്ങളെന്നെ പഴിയ്ക്കില്ലെന്നു മാത്രമല്ല,

ചരിത്രത്തിന്റെ താളുകളിൽ

അതിമനോഹരമായ സുവർണ്ണ ലിപികളിൽ

എഴുതിച്ചേർക്കുകകൂടിചെയ്യും തീർച്ച.

അതെന്നെ ഏറെ സന്തോഷവതിയാക്കും

എന്നോടൊപ്പം ലക്ഷക്കണക്കിന്  പെണ്മക്കളേയും.

എന്നിട്ടാവാം പുതുവർഷാഘോഷം, അല്ലേ?

 

എന്നാലും പറയാതിരിയ്ക്കുന്നില്ല,

 

” നന്മകൾ നിറഞ്ഞ ഒരു

വർഷത്തിന്നായി മോഹിയ്ക്കുന്നവർക്കെല്ലാം

എന്റെയാശംസകൾ.”

 

Leave a Reply

Your email address will not be published. Required fields are marked *