റൂര്‍കേലാ സന്ദര്‍ശനക്കുറിപ്പുകള്‍-2

Posted by & filed under Yathravivaranangal.

റൂര്‍ക്കേലാ ടൌണിലെ റോഡിലെ പല കാഴ്ച്ചകളും കണ്ടു ഞങ്ങള്‍ പ്ലാന്റിലെത്തി. മെയിന്‍ എന്‍ട്രന്‍സിനു മുന്‍പിലായി സൈഡില്‍ കാര്‍ പാര്‍ക്കു ചെയ്തു. റിസപ്ഷന്‍ ഏരിയയില്‍  ഞങ്ങളെ ഇരുത്തിയ ശേഷം ഏട്ടന്‍ പാസ്സു വാങ്ങാനായി പോയി. ഞങ്ങള്‍ 5 പേര്‍ക്കായി 5 സേഫ്റ്റി ഹെല്‍മറ്റുകള്‍ കൊണ്ടു തന്നു. അതു അണീഞ്ഞപ്പോള്‍ നല്ല രസം. SAIL  ഫാമിലി ആണെന്ന തോന്നല്‍. കാറില്‍ കയറി .നീണ്ടു പരന്നു കിടക്കുന്ന  പ്ലാന്റു കാണണമെങ്കില്‍ കാര്‍ തന്നെ വേണം. ഏട്ടന്‍ ജോലി ചെയ്യുന്ന കോക് ഓവനിലേയ്ക്കു തന്നെയാണു ആദ്യം പോയതു.

രാജ്യത്തിന്റെ ഏറ്റവും വലിയ സ്റ്റീല്‍ ഉത്പാദകര്‍, ഏറ്റവുമധികം  അയേണ്‍ ഓര്‍ ഉണ്ടാക്കുന്ന കമ്പനി(, ഖനനത്തില്‍ രണ്ടാം സ്ഥാനം)എന്നിവ SAIL നെ ശ്രദ്ധേയമാക്കുന്നു. ഏറ്റവുമധികം ആള്‍ക്കാര്‍ ജോലി ചെയ്യുന്ന പൊതുമേഖലാസ്ഥാപനവും ഇതു തന്നെ.  റെയില്‍ സ്,  വീല്‍-ആക്സില്‍, കണ്‍സ്ട്രക്ഷന്‍, ഓട്ടൊമൊബൈല്‍,ഡിഫന്‍സ്, ഫാബ്രികേഷന്‍, പൈപ്സ്, ട്യൂബ്സ്, കോള്‍ഡ് റെഡ്യൂസിങ്, സൈക്കിള്‍, ഡ്രം ആന്‍ഡ് ബാരെല്‍,കണ്ടെയ്നേഴ്സ്, കോട്ടഡ് ഷീറ്റ്സ്, വയര്‍-ഡ്രോവിങ്, അഗ്രിക്കള്‍ചറല്‍ എക്കിപ്മെന്റ്, എലെക്ട്രിക്കല്‍ എക്കിപ്പ്മെന്റ് തുടങ്ങി പല മേഖലകളിലും ഈ കമ്പനിയുടെ സാന്നിദ്ധ്യം കാണാനാകുന്നു. പ്രധാനപ്ലാന്റുകള്‍ ഭിലായ്(ഛത്തീസ്ഖര്‍),ബൊക്കാറോ(ജര്‍ക്കണ്ഡ്), ദുര്‍ഗ്ഗാപ്പുര്‍(വെസ്റ്റ് ബംഗാള്‍), റൂര്‍കേല (ഒറീസ്സ) ഇസ്കോ, ബേണ്‍പുര്‍(വെസ്റ്റ് ബംഗാള്‍) എന്നിവയാണു.

റൂര്‍ക്കേല സ്റ്റീല്‍ പ്ലാന്റിന്റെ (R S P ) വിവിധ യൂണിറ്റുകളും പ്രവര്‍ത്തനവും :-

1. ഓര്‍ ബെഡ്ഡിംഗ് ആന്‍ഡ് ബ്ലെന്‍ഡിംഗ് പ്ലാന്റ്

5ലക്ഷം ടണ്‍ കപ്പാസിറ്റിയുള്ള ഈ പ്ലാന്റ് ആര്‍ എസ് പി യുടെ രണ്ടു സിന്ററീംഗ് പ്ലാന്റുകള്‍ക്കും ആവശ്യമായ മിക്സ് തയ്യാര്‍ ചെയ്യുന്നു. കോളിനെ പൊടിച്ചു മിക്സ് ആക്കി മാറ്റുന്നു ഒരു സ്ഥലത്തു. മറ്റേ സ്ഥലത്തു അയേണ്‍ ഓറും ലൈംസ്റ്റോണും കലര്‍ത്തിപൊടിയ്ക്കുന്നു. ഇവയാണു പിന്നീടു സിന്റരിംഗ് പ്ലാന്റുകളിലെത്തുന്നതു. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ അസംസ്കൃതവസ്തുക്കള്‍ സൂക്ഷിയ്ക്കാനുള്ള സ്ഥലം, ടിപ് ളേര്‍സ്, വാഗണ്‍, കണ്‍ വേയര്‍ സിസ്റ്റംസ്,ഫ്ലക്സും കോക്കും പൊടിയ്ക്കുന്നതിനുള്ള സംവിധാനം എല്ലാം ഇവിടെ കണ്ടു.

2. കോക് ഓവന്‍

4.5 മീറ്റര്‍ വീതം നീളമുള്ള കോക്  ഓവന്‍ ബാറ്ററികളാണു ബ്ലാസ്റ്റ് ഫര്‍ണസ്സിന്നാവശ്യമായ് കോക് ഉണ്ടാക്കുന്നതു. ഈ സെക്ഷനില്‍ ഓട്ടൊമാറ്റില്‍ക് ഹാന്‍ഡ്ലിംഗ് ആണു. ടീപ്ലര്‍വാഗണില്‍ വരുന്ന ചുവന്നു കത്തുന്ന കോക്കിനു മുകളില്‍ വെള്ളം ഒഴിച്ചു അതിനെ തണിപ്പിച്ചു വാഗ്ഗണ്‍ വഴി വരുന്ന കോക് അങ്ങിനെ തന്നെ വശങ്ങളീലേയ്ക്കു മറിയ്ക്കപ്പെടുന്നു. ഈ കാഴ്ച്ചയും അവിടത്തെ കാതടപ്പിയ്ക്കുന്ന ത്സീംകാര ശബ്ദവും ഇപ്പോഴും മന്‍സ്സില്‍ തങ്ങി നില്‍ക്കുന്നു. ചുവന്നു ജ്വലിച്ച കോക് ഒന്നു കാണേണ്ടതു തന്നെയാണു. ഞങ്ങള്‍ മുകളില്‍ കയറിനിന്നു വാഗണിനു വളരെ തൊട്ടു അടുത്തു നിന്നു ഇതു കണ്ടു.

3 . സിന്ററിംഗ് പ്ലാന്റുകള്‍

ആര്‍.എസ്. പി യ്ക്കു രണ്ടു സിന്ററിംഗ് പ്ലാന്റുകള്‍ ഉണ്ടു. ഇവ രണ്ടും ചേര്‍ന്നു ബ്ലാസ്റ്റ് ഫര്‍ണസ്സിലേയ്ക്കു സിന്റര്‍ ഫീഡ് ചെയ്യുന്നു.  3.07 മില്യണ്‍ ടണ്‍ (വാര്‍ഷികം) ആണു ഇതിന്റെ കപാസിറ്റി. പ്ലന്റിന്റെ മോഡേണൈസേഷന്‍ ഇവ്ടെ വളരെ ഗുണം ചെയ്തിട്ടുണ്ടു.

4. ആര്‍ എസ് പി യില്‍ 4 ബ്ലാസ്റ്റ് ഫര്‍ണസ്സുകള്‍ ഉണ്ടു. ഇവയുടെ മൊത്തം കപ്പാസിറ്റി 2 മില്യണ്‍ ടണ്‍ ആണു.സ്റ്റീല്‍ നിര്‍മ്മാണത്തിനാവശ്യമായ ചുട്ടു തിളച്ചൊഴുകുന്ന ദ്രാവകരൂപത്തിലുള്ള ലോഹം ഇവയാണു ഉണ്ടാക്കുന്നതു.

5.  സ്റ്റീല്‍ മെല്‍റ്റിംഗ് ഷോപ്സ് (എസ് എം എസ് 1 &2)

സ്റ്റീലിനെ ശുദ്ധിയാക്കലാണിവിടെ നടക്കുന്നതു. വാക്വം മെറ്റല്ലര്‍ജിയുടെ പ്രോസസ്സുകള്‍ , കമ്പ്യൂട്ടറൈസഡ് എല്‍.ഡി. പ്രോസെസ്സുകള്‍ എന്നിവ ഇലെട്രിക് മഷീനുകള്‍, പൈപ്പുകള്‍, ബോയ് ലറുകള്‍, ടിന്‍ പ്ലേറ്റുകള്‍ ഓട്ടോ ചാസിസ്  എന്നിവയുടേ നിര്‍മ്മാണത്തിനാവശ്യമായ സ്പെഷ്യല്‍ സ്റ്റീല്‍ ഇവിടെ നിര്‍മ്മിയ്ക്കപ്പെടുന്നു.  എസ്.എം.എസ് ഒന്നില്‍ കാസ്റ്റിംഗ് മെഷീന്‍ വഴി സ്ലാബുകള്‍ നിര്‍മ്മിയ്ക്കുന്നു.

എസ്.എം.എസ് -2 ല്‍ ലാഡില്‍ സംവിധാനവും അര്‍ഗോണ്‍ റിന്‍സിംഗും ആണു. എല്ലാം കമ്പ്യൂട്ടറൈസ്ഡ് ആണു. വര്‍ഷത്തില്‍ 1355000 ടണ്‍ സ്റ്റീല്‍ സ്ലാബ് ഇവീടെ ഉത്പാദിപ്പിയ്ക്കപ്പെടുന്നു.

മോഡെണൈസേഷനാല്‍ പതിന്മടങ്ങു കാര്യക്ഷമമാക്കപ്പെട്ട പ്ലേറ്റ് മില്ലില്‍ പ്ലേറ്റിന്റെ കനം ഓണ്‍ലൈന്‍ ആയി കണക്കാക്കുന്നു. ഹോട്ട് സ്ട്രിപ് മില്‍, കോള്‍ഡ് റോളിംഗ് മില്‍ , ഇലെക്ടോളിക് ടിന്നിംഗ് ലൈന്‍, ഗാല്വനൈസിംഗ് ലൈന്‍സ്, സിലിക്കോണ്‍ സ്റ്റീല്‍ മിത്സ്, പൈപ്പു പ്ലാന്റ്സ് എന്നിവയാണു ഓരോ വിഭാഗത്തിനും പ്രത്യേകമായുള്ള മറ്റു യൂണിറ്റുകള്‍.

അസംസ്കൃത വസ്തുക്കളുടേയും ഫിനിഷ്ഡ് പ്രോഡക്റ്റിന്‍സിന്റെയും  ശരിയായ ഗതാഗതതിന്നായി പ്രത്യേക വിഭാഗമുണ്ടു. അതു പോലെ തന്നെ അന്തരീക്ഷമലിനീകരണത്തിലും പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ടു. മോഡേണൈസേഷന്‍, കമ്പ്യൂട്ടറൈസേഷന്‍ എന്നിവ  പ്ലാനിന്റെ കാര്യക്ഷമതയെ വളരെയേറെവദ്ധിപ്പിച്ചിട്ടുണ്ടു. ഇതിനോടനുബന്ധിച്ചു പ്രവര്‍ത്തിയ്ക്കുന്ന സെന്റല്‍ പവര്‍ ട്രെയ്നിംഗ് ഇന്‍സ്റ്റിട്യൂറ്റ് ഓപ്പറെഷന്‍ മെയിന്റയിന്‍സ് വിഭാഗത്തില്‍ വിദഗ്ധ പരിശീലനം നല്‍കുന്നു. എല്ലാം വിശദമായി നടന്നു കണ്ടപ്പോള്‍ അഭിമാനം തോന്നി. കാണാന്‍ കഴിഞ്ഞതില്‍ പ്രത്യേക സന്തോഷവും. തിരിച്ചു വരുമ്പോള്‍ ജീവനക്കാര്‍ക്കായുള്ള കാന്റീനില്‍ കയറി ഭക്ഷണവും കഴിച്ചു. ഒരു മറക്കാനാവാത്ത അനുഭൂതിയായി ഈ പ്ലാന്റ് സന്ദര്‍ശനം മനസ്സില്‍  മായാതെ കിടക്കുമെന്നതില്‍ സംശയമില്ല.

6 Responses to “റൂര്‍കേലാ സന്ദര്‍ശനക്കുറിപ്പുകള്‍-2”

 1. വികടശിരോമണി

  നന്നായിരിക്കുന്നു,വായനക്ഷമമായ എഴുത്ത്.
  ആസ്വദിച്ചുവായിച്ചു.

 2. pavapettavan

  പുത്തന്‍ അറിവുകള്‍ ,പുതിയ കാഴ്ചകള്‍ ,വിസ്മയം ജനിപ്പിക്കുന്ന വിവരണം
  നല്ല വാരികള്‍ വളരെ ഇഷ്ടമായി
  പ്രിയം നിറഞ്ഞ ആശംസകള്‍

 3. മുസാ‍ഫിര്‍

  വിശദമായി എല്ലാം കണ്ട പോലെ തോന്നി.

 4. bhagavathy

  വളരെ നന്നായിരിക്കുന്നു.എല്ലാം നേരില്‍ കണ്ടപോലെ

 5. Sureshkumar Punjhayi

  Sharikkum neril kandathupole. Ashamsakal.

 6. Nirmala Erannoor

  I had a good tour with this reading…wonderful experience… all the Best Jyotiedathy….. Good Job…

Leave a Reply

Your email address will not be published. Required fields are marked *