ഒരു ദൂതന്റെ മരണം

Posted by & filed under Uncategorized.

 

ഒരു ദൂതന്റെ മരണം

July 14, 2013 at 9:20pm

മരിച്ചുവോ ?

അല്ല, കൊന്നതാ…

കഷ്ടായീ ട്ടോ..വേണ്ട്യേർന്നില്യാ..

എന്താ ചെയ്യാ? ശ്ശി കാലായിട്ട് ഒരു പണീം ഇല്യാ

ഇപ്പഴത്തെപ്പിള്ളേർക്കാച്ചാ

കണ്ണിൽ‌പ്പിടിയ്ക്കുണൂല്യാ

പരിഷ്ക്കാരത്തിന്റെ ഓട്ടപ്പാച്ചിലിൽ

ഈ വയസ്സനെ ആർക്കാ ഇഷ്ടപ്പെടുക?

 

ന്നാലും മറക്കാൻ പറ്റില്യാട്ടോ.

ആദ്യ ജോലിയുടെ അറിയിപ്പ്,

ഗൽഫിലുള്ള ഭർത്താവിന്റെ ആഗമന വാർത്ത,

കല്യാണപ്പെണ്ണിനും ചെക്കനും ഉള്ള ആശംസകൾ

ഒക്കെ ഓർമ്മയിലുണ്ട്.

വടക്കേലെ രാമേട്ടന്റെ എല്ലാമെല്ലാമായ മോൻ

പോയ വാർത്ത അറിയിച്ചതും മറന്നിട്ടില്യാ .

 

എന്തായാലും പൊക്കോട്ടെ അല്ലേ?

അതന്ന്യാ നല്ലത്.

ഇനീപ്പൊ അതിവേഗതയോട്

കിടപിടിയ്ക്കാനുള്ള ആരോഗ്യമൊന്നും ഉണ്ടാവില്യാ.

 

എന്നാ ശരി ഗുഡ് ബൈ.ഇത്തിരിപ്പണിയുണ്ട്.

ഈ വിവരം അറിയാത്ത കൂട്ടുകാർക്ക്

ഞാനൊരു എസ്. എം.എസ് അയച്ചോട്ടേ!

Leave a Reply

Your email address will not be published. Required fields are marked *