TAKEN (Film, English, 2008)

Posted by & filed under FILMS & SERIES--Jyothi Recommends.

              ഗ്രേറ്റ് ആക്ഷന്‍ ത്രില്ലര്‍ എന്നറിഞ്ഞിരുന്നതിനാല്‍ വളരെ പ്രതീക്ഷയോടെയായിരുന്നു ഈ സിനിമ കാണാന്‍ തുടങ്ങിയതു. വിവാഹമോചിതനായ ബ്ര്യാന്‍ മിത്സ് മകളുടെ പതിനേഴാം ജന്മദിനത്തില്‍ ഒരു കറോക്കെ സെറ്റുമായി എത്തുന്നതും എക്സ്   വൈഫിന്റേയും ഭര്‍ത്താവിന്റേയും പ്രതികരണവും തുടക്കത്തില്‍ തന്നെ ഒരു ഫാമിലി ഫിലിമിന്റെ പ്രതീതിയാണു തന്നതു. വളരെ ലളിതവും സ്വാഭാവികത നിറഞ്ഞതുമായ കഥാതന്തു.  കഥയുടെ ചുരുള്‍ വളരെ സാധാരണമായ ഒഴുക്കിലൂടെ തന്നെ അഴിയുന്നു. പക്ഷേ കഥപാത്രങ്ങളുടെ അഭിനയത്തിന്റേയും  നിര്‍ദ്ദേശകന്റെ കഴിവിനേയും എടുത്തുന്ന കാണിയ്ക്കുന്ന മിഴിവു ആ ഒഴുക്കിനെ അനസ്യൂതമാക്കുന്നു. ഏച്ചുകൂട്ടലുകളോ മുഴയ്ക്കലുകളോ കാണാനായില്ല. ഒറ്റയിരിപ്പിനു ഇരുന്നു കാണാനായി, ആസ്വദിയ്ക്കുകയും ചെയ്തു.

   ലിയം നീസണ്‍ ചിത്രം മുഴുവനുമായി നിറഞ്ഞുനില്‍ക്കുന്നു. കഥാപാത്രത്തിനു തികച്ചും അനുയോജ്യമായ സിലക്ഷന്‍. മകളുടെ സുരക്ഷയോര്‍ത്തു സമ്മിശ്രവികാരങ്ങളാല്‍ മനസ്സു വേവുന്ന അച്ഛനായും ആക്ഷന്‍ പാക്ഡ് സി.ഐ,ഏ. ഏജന്റ് ആയും ഒരേപോലെ നീസണ്‍ തിളങ്ങി. മകള്‍ കിം (മാഗ്ഗീ ഗ്രേസ്), അമ്മ ലെനോര്‍ (ഫാംകെ ജാന്‍സ്സെന്‍) എന്നിവരും ശ്രദ്ധേയരായി.  നീസണ്‍ന്റെ നിരീക്ഷ്ണപാടവം,വിവിധ യുദ്ധമുറകള്‍ എന്നിവ വളരെ യാഥാര്‍ത്ഥ്യജനകമായി തോന്നി. ഉദ്വേഗത നിറഞ്ഞ സംഘട്ടനരംഗങ്ങള്‍ കഥയുടെ കൊഴുപ്പു കൂട്ടി. പാരീസും അവിടത്തെ സെക്സ് റാക്കറ്റും അതിനന്നുബന്ധിച്ചുള്ള മാഫിയയുമൊക്കെ വിശ്വസനീയമാം വിധം വരച്ചു കാണിച്ചിരിയ്ക്കുന്നു. പിയറി മൊറേല്‍ ആണു ഡയറക്ഷന്‍.

 ആകപ്പാടെ ഒരു നല്ല മൂവി കണ്ട സന്തോഷം. നിങ്ങള്‍ക്കും ഇഷ്ടപ്പെടും തീര്‍ച്ച.  . കാണുമല്ലോ?

 

 

7 Responses to “TAKEN (Film, English, 2008)”

 1. പാവപ്പെട്ടവന്‍

  C.D കിട്ടിയാല്‍ കാണും
  ആശംസകള്‍

 2. Melethil
 3. U

  TAKEN വളരെ ഇഷ്ടപെട്ട ചിത്രമാണ്‌ . ലിയാം നീസന്റെ പ്രകടനം മികച്ചതാണ്. മുമ്പ് ലവ് ആക്ച്വലി യിലും ഗാങ്ങ്സ് ഓഫ് ന്യൂ യോര്കിലും കണ്ടിട്ടുണ്ടെങ്കിലും ഈ ചിത്രത്തിലാണ് ശരിക്കും ഇഷ്ടപെട്ടത്.

  അത് കൂടാതെ – ഈ ചിത്രത്തില്‍ ലിയാം നീസണ്‍ മുന്‍ സി ഐ എ അല്ലെ ? സി ഐ എ അല്ലല്ലോ . ഒരു റോക്ക് സ്റ്റാറിന്റെ സെക്യൂരിറ്റി ആയി ജോലി ചെയ്യുന്നതായി കാണിക്കുന്നുണ്ടല്ലോ.

  If Taken is undeniably fun with slick action, what is stopping you from watching it?

 4. Jyothi

  to paavappeTtavan…thankz

  to MELETHIL…..an ordinary storyline can be made interesting provided its in the right hands..

  to U..yes ..he is ex CIA. thankz.

 5. വടക്കൂടന്‍

  ഒരൊന്നൊന്നര പടം തന്നെയാണ്… ആദ്യമാദ്യം കുറച്ച് സ്ലോ ആയി തോന്നിയെങ്കിലും പിന്നങ്ങോട്ട് കത്തിക്കയറി 🙂

 6. P S Manoj Kumar

  Hi Jyothirmayi S,
  Read ur blog Jyothirmayam.
  The Deccaan Odyssey and Rurkala are fine pieces. Rich with information and experience. Too sketchy which is a nice quality for travelogues. Nice Narration.
  Regarding the film reviews, I must say those are informative pieces. Not Critical. U could have narrated how u saw those films and how those enrich the genre of cinema.
  Regards
  P S Manoj Kumar

 7. Jyothi

  nandi vaTakkooTan…

  Manoj…nandi. you are right. my film Reviews are not of critical type, only Recommendations as per my views. It will be definitely more enjoyable if i look frm that view.thankz will def try next time.regds

Leave a Reply

Your email address will not be published. Required fields are marked *