സ്നേഹത്തെക്കുറിച്ചുള്ള നുണകൾ (ഡി.എച്ഛ്.ലോറൻസ്)- “Lies About Love” by D H Lawrence

Posted by & filed under മൊഴിമാറ്റങ്ങൾ.

സ്നേഹത്തെക്കുറിച്ചുള്ള നുണകൾ (ഡി.എച്ഛ്.ലോറൻസ്)

 

നമ്മളൊക്കെ നുണയർ, എന്തെന്നാൽ

ഇന്നലെയുടെ സത്യം നാളെ നുണയായി മാറുമല്ലോ.

അക്ഷരങ്ങൾ സ്ഥാവരമായിരിയ്ക്കേ

നാം അക്ഷരങ്ങളുടെ വാസ്തവികതയിലൂടെയാണ് ജീവിയ്ക്കുന്നത്.

എന്റെ സുഹൃത്തിനോട് ഈ വർഷം എനിയ്ക്കു തോന്നുന്ന ഇഷ്ടം

കഴിഞ്ഞ വർഷത്തിൽ തോന്നിയിരുന്ന ഇഷ്ടത്തേക്കാൾ ഏറെ വ്യത്യസ്തം.

അങ്ങിനെയല്ലായിരുന്നെങ്കിൽ അതൊരു നുണ മാത്രമായിരുന്നേനെ!

എന്നിട്ടും നമുക്കു സ്നേഹം പൌനരുക്ത്യം! സ്നേഹം! സ്നേഹം!

കൊഴിഞ്ഞുപോകുന്ന ഒരു പുഷ്പ്പത്തിന്റെ സ്ഥാനത്തെ,

വ്യത്യസ്തമായൊരു പുതിയ മുകുളമായ്ക്കാണാതെ

നിശ്ചിതവിലയാർന്ന ഒരു നാണയത്തുട്ടു സമം.

 

Leave a Reply

Your email address will not be published. Required fields are marked *