ആ നല്ല രാത്രിയുടെ ഇരുട്ടിലേയ്ക്ക് സഹിഷ്ണുതയോടെ ചെന്നെത്താതിരിയ്ക്കൂ.–ഡൈലാൻ തോമസ്. (DO NOT GO GENTLE INTO THAT GOOD NIGHT – – DYLAN THOMAS)

Posted by & filed under മൊഴിമാറ്റങ്ങൾ.

 ആ  നല്ല രാത്രിയുടെ ഇരുട്ടിലേയ്ക്ക് സഹിഷ്ണുതയോടെ ചെന്നെത്താതിരിയ്ക്കൂ.

വാർദ്ധക്യം ദിനാന്ത്യമെത്തുമ്പോൾ ജ്വലിച്ച് പിച്ചും പേയും പറയും

രോഷാകുലരാകൂ! അസ്തമിയ്ക്കുന്ന പകലിനോട് രോഷാകുലരാകൂ!

 

ഇരുട്ടാണ് ശരിയെന്ന് ബുദ്ധിമാന്മാർ അവസാനകാലങ്ങളിൽ കണ്ടെത്തുമെങ്കിലും

അവരുടെ വാക്കുകൾക്ക് വെളിച്ചത്തെ കുത്തിത്തുളയ്ക്കാനാകുന്നില്ല.

ആ  നല്ലരാത്രിയുടെ ഇരുട്ടിലേയ്ക്ക് സഹിഷ്ണുതയോടെ ചെന്നെത്താതിരിയ്ക്കൂ.

 

സുമനസ്സുകൾ അവസാനത്തിരത്തള്ളലിൽ വിലപിയ്ക്കുന്നു

അവരുടെ ദുർബലമായ കർമ്മങ്ങൾ പച്ചത്തുരുത്തുകളിൽ എത്രമാത്രം

ശോഭയാർന്ന് നൃത്തം ചെയ്തേനെയെന്നോർത്ത്.

രോഷാകുലരാകൂ! അസ്തമിയ്ക്കുന്ന പകലിനോട് രോഷാകുലരാകൂ!

 

ദൃതവേഗമാർന്ന സൂര്യന്റെ പ്രകാശത്തിൽക്കുളിച്ച്

ഉല്ലാസനൃത്തം ചെയ്ത സംസ്ക്കാരഹീനർ

ആ വഴിയിലൂടെ സഞ്ചരിയ്ക്കുമ്പോഴും

ഗ്രഹിയ്ക്കാൻ വൈകിയതിൽ ഖേദിയ്ക്കുന്നു

ആ  നല്ലരാത്രിയുടെ ഇരുട്ടിലേയ്ക്ക് സഹിഷ്ണുതയോടെ ചെന്നെത്താതിരിയ്ക്കൂ.

 

മരണാസന്നരായി ഗുരുതരാവസ്ഥയിൽ കഴിയുന്നവർ,

കണ്ണഞ്ചിപ്പിയ്ക്കുന്ന കാഴ്ച്ചകൾ കാണാനാകുന്നോർ

അവരുടെ അന്ധമായ കണ്ണുകൾ

കൊള്ളിമീനുകൾ പോലെ ജ്വലിയ്ക്കുമ്പോൾ ആനന്ദ തുന്ദിലതരാകാൻ ശ്രമിയ്ക്കുന്നു.

രോഷാകുലരാകൂ! അസ്തമിയ്ക്കുന്ന പകലിനോട് രോഷാകുലരാകൂ!

 

അന്നേരം നിങ്ങൾ, എന്റെ പിതാവേ,അപ്രാപ്യമായ ഉയരങ്ങളിലിരുന്ന്

എന്നെയിപ്പോൾ അങ്ങയുടെ തീക്ഷ്ണമായ കണ്ണീർധാരയാൽ

ശപിയ്ക്കുകയും  അനുഗ്രഹിയ്ക്കുകയും ചെയ്യുന്നു

ഞാൻ പ്രാർത്ഥിയ്ക്കുകയാണ്

ആ  നല്ലരാത്രിയുടെ ഇരുട്ടിലേയ്ക്ക് സഹിഷ്ണുതയോടെ ചെന്നെത്താതിരിയ്ക്കൂ!.

രോഷാകുലരാകൂ! അസ്തമിയ്ക്കുന്ന പകലിനോട് രോഷാകുലരാകൂ!

Leave a Reply

Your email address will not be published. Required fields are marked *