പ്രണയദിനം -ഫെബ്രുവരി 14- വാലെൻറ്റയിൻസ് ഡെ-

Posted by & filed under Uncategorized.

പ്രണയദിനം -ഫെബ്രുവരി 14- വാലെൻറ്റയിൻസ് ഡെ-

 

എഴുതിയും വായിച്ചും മടുത്ത വാക്കുകൾ. ആഘോഷിയ്ക്കുന്നതിലെ തെറ്റു- ശരികൾ ഇന്നും തർക്കവിഷയമായിരിയ്ക്കേ പ്രണയമെന്ന വാക്കു തന്നെ എത്ര സങ്കീർണ്ണം എന്നു തോന്നിപ്പോയി. സാധാരണ പ്രണയം എന്ന വാക്ക് അനുരാഗം എന്ന അർത്ഥത്തിൽ മാത്രമേ പലപ്പോഴും ഉപയോഗിച്ചു കാണാറുള്ളൂ. അതു കൊണ്ടു തന്നെയാകാം പ്രണയ ദിനം എന്നും അതിന്റെ ആഘോഷം എന്നുമൊക്കെ കേൾക്കുമ്പോൾ സമൂഹത്തിന്റെ സംസ്ക്കാരത്തിന്റെ സൂക്ഷിപ്പുകാരെന്നു സ്വയം കാണുന്ന പലരും ഭാരതീയ സംസ്ക്കാരത്തിന്നിണങ്ങുന്ന ഒന്നല്ല പ്രണയദിനാഘോഷം എന്നും അതു തടയണമെന്നും മുറവിളി കൂട്ടുന്നത്. സത്യത്തിന്റെ പ്രണയം എന്ന വാക്കിന്റെ അർത്ഥം അതിവിപുലം തന്നെയാണ്. പ്രണയമെന്നാൽ നയിക്കലാണ്, നമിയ്ക്കലുമാണ്. അനുരാഗമാണ്, വിവാഹവുമാണ്. പ്രണയമെന്നാൽ സത്യത്തിൽ വിശ്വാസമാണ്, ഭക്തിയാണ്. പ്രണയം യാചനയാണ് അതേ സമയം മോക്ഷവുമാണ്. എന്തു തോന്നുന്നു? പ്രണയത്തിന്നായൊരു ദിവസത്തിന്റെ ആഘോഷം അനുരാഗികൾക്കു മാത്രമാകണമെന്നില്ല, എന്നു മനസ്സിലായല്ലോ? മറ്റൊന്നു കൂടി- ഇത് യുവതീ- യുവാക്കളുടെ മാത്രം ആഘോഷവുമാകണമെന്നില്ല. ചുരുക്കിപ്പറഞ്ഞാൽ പ്രണയദിനാഘോഷം നമ്മുടെ സംസ്ക്കാരത്തിനു ചേർന്നതല്ലെന്ന പറയുന്നവർക്കിതൊരു മറുപടി തന്നെ. പക്ഷേ ആഘോഷത്തിന്റെ രീതി പലപ്പോഴും അതിരു വിടുമ്പോൾ സംസ്ക്കാരത്തിന്റെ കാവൽക്കാരോട് യോജിയ്ക്കാതിരിയ്ക്കാനാകില്ല. അതിർവരമ്പുകൾ എന്തിനും ആവശ്യമാണല്ലോ?

Leave a Reply

Your email address will not be published. Required fields are marked *