കാട് കയറുന്നവ…

Posted by & filed under കവിത, Uncategorized.

1.ഒന്ന്

 

ഇല്ലായ്മയും വല്ലായ്മയുമാവില്ല

പലപ്പോഴും  മരണം വിതയ്ക്കാനായെത്തുക

നിഴലിനെപ്പോലും വിശ്വസിയ്ക്കാനാകാത്ത  നിമിഷങ്ങളിൽ

മരണത്തിന്റെ സന്ദേശവാഹകരായെത്തുന്നവർ

നമുക്കന്യരുമാവില്ല

എന്തിനായെന്ന ചോദ്യത്തിന്നെവിടെ സാംഗത്യം?

ഇത് പുതുമയല്ലെന്ന തിരിച്ചറിവ്

ഉള്ളിലേയ്ക്കാണ്ടിറങ്ങാൻ വേണ്ട സമയദൈർഘ്യം

അതിലപ്പുറം ഇന്നിനൊന്നും പറയാനില്ല

എന്നും മുന്നോട്ട് മുന്നോട്ട് എന്നു മാത്രം ചിന്തിയ്ക്കുമ്പോൾ

ഓർക്കണമായിരുന്നു

തിരിച്ചടി വെയ്ക്കാൻ ഇനിയേറെ വേണ്ടി വരില്ലെന്ന് .

അത്രമാത്രം.

 

 

Leave a Reply

Your email address will not be published. Required fields are marked *