കാപാലിക

Posted by & filed under കവിത.

 

 

നിണമൊഴുകുന്നു, തുടച്ചു നക്കുവാനാ-

യൊരു ഗണമുണ്ടു നിനക്കു ചുറ്റുമായി

ചുടലയില്‍ നൃത്തവിനോദമാടാ-

നതി കൊതിയോ , വരവെത്ര കേമം!

ത്ധടുതി ചിലങ്കയുതിര്‍ത്തു വീചി നിന്റെ

വരവതു ചൊല്ലി, യൊളിച്ചിടാനോ?

കടുനിണമൊട്ടിപ്പിടിച്ചുനാവില്‍,

കനലുകള്‍ പോലെ തിളങ്ങി കണ്ണു രണ്ടും

അതിവികൃതം തവ രൌദ്ര ഭാവമെന്തി-

ന്നറിവതുമില്ല, തിളച്ച രോഷം,

സകലതുമിന്നു പറഞ്ഞിടുന്നു നിന്റെ

കുടിലതപൂണ്ട മനസ്സു തന്റെ വേല

പറയുക,ഭൂവില്‍ വിതച്ചിടാനായ്

കരുതും പാപമതിന്റെ വിത്തുകള്‍

വിതറുന്നതു നീ, ഭുവിയ്ക്കെഴും

കദനം നിന്നുടെ ശില്‍പ്പമല്ലയോ?

കൊടുശാപമതതേറ്റു മന്നില്‍ വ-

ന്നിഹ ജീവനെടുത്തു വാണിടും നീ

ഇനിയാരവതാരമേല്‍ക്കണം നിന്‍

വധ, വംശവിനാശനത്തിനായ്? 

 

4 Responses to “കാപാലിക”

 1. പാവപ്പെട്ടവന്‍

  കടുനിണമൊട്ടിപ്പിടിച്ചുനാവില്‍,

  കനലുകള്‍ പോലെ തിളങ്ങി കണ്ണു രണ്ടും

  അതിവികൃതം തവ രൌദ്ര ഭാവമെന്തി-

  ന്നറിവതുമില്ല, തിളച്ച രോഷം,

  മനോഹരം ചിന്താപരം നല്ല എഴുത്ത്
  അഭിനന്ദനങ്ങള്‍

 2. bhagavathy

  നന്നായിരിക്കുന്നു.നല്ല ഭാവന.

 3. അപ്പുകിളി

  :)ആശംസകള്‍

 4. sreeparvathy

  nannaayittund oppole,ishtaayi

Leave a Reply

Your email address will not be published. Required fields are marked *