ഇനിയുമൊരു വിഷു

Posted by & filed under കവിത.

 

(ഇതു ഞാന്‍ ഒരുക്കിയ കണീ)

വിഷു വന്നെത്തിയല്ലോ വീണ്ടുമിത്രയും വേഗം

വര്‍ഷത്തിന്‍ പ്രയാണമതെത്രയും വേഗം, സത്യം.

ഒരു വര്‍ഷവും കൂടിക്കടന്നു പോകുന്നെന്നോ?

ഒരു പ്രത്യാശയ്ക്ക് ഞാന്‍ കൊളുത്തുന്നല്ലോ തിരി.

പ്രക്ഷുബ്ധം മനസ്സിനു സ്വാന്തനമേകീടാനായ്

പ്രത്യാശയല്ലാതെന്തു മരുന്നു പറഞ്ഞീടു!

രാവിനു വിട പറഞ്ഞീടുവാന്‍ മടി,യതോ

നോവുമെന്‍ ഹൃത്തം കുതി കൊള്ളുന്നോ, അറിയില്ല

ഞാനൊട്ടു കാത്തു രാവു തീര്‍ന്നിടാന്‍, കണി കാണാന്‍

മാനസം കുളിര്‍ത്തൊന്നു കണ്ണനെക്കണ്ടീടാനായ്

കൊന്നപ്പൂ,ചക്ക, മാങ്ങ,യഷ്ടമംഗല്യം പിന്നെ

വെള്ളരി , തേങ്ങ വേണ്ടതൊക്കെയുമൊരുക്കി ഞാന്‍

 

കണ്ണന്റെ കമനീയ വിഗ്രഹം മറക്കാതെ

നന്നായിട്ടലങ്കരിച്ചൊരുക്കി വച്ചല്ലോ ഞാന്‍

കണിവെള്ളരിയ്ക്കമേല്‍ കൊന്നപ്പൂ കൂടെത്തന്നെ

കനകമയമായ നാണയം പ്രതിഷ്ഠിച്ചു 

വിഷുക്കേട്ടത്തിന്നായി കരുതി വെവ്വേറെയായ്

തെറുത്തു തിരി നീട്ടി, വിളക്കും തെളിയിച്ചു

ഉടച്ച തേങ്ങാമുറി വിളക്കായ് മാറ്റി, അരി

നിറച്ചു തിരിയിട്ടിട്ടെണ്ണയും നിറച്ചല്ലോ?

കൊളുത്തിവച്ച നേരം നിറയെക്കണ്ടു

മനം തുടിച്ചു, പ്രാര്‍ത്ഥിച്ചു ഞാന്‍

നല്ലൊരു വര്‍ഷത്തിനായ്

കണിയ്ക്കായ് കണ്ണും പൊത്തി പ്രിയനെ നയിച്ചു ഞാന്‍

നിറച്ചും കാണാനായി മക്കളോടോതീ ഞാനും

ഒരൊട്ടു മലയോളമാശിയ്ക്കാം നമുക്കിന്നു-

ഒരു കൈപ്പിടിയോളം കിട്ടാനായ്, അതിനായി

ട്ടാശിയ്ക്കിന്‍, ധനം വേണ്ടിതാശിയ്ക്കാന്‍ മനം മതി,

ആശിച്ച മനസ്സുമായ് മുന്നോട്ടു കുതിയ്ക്കുവിന്‍!

 

4 Responses to “ഇനിയുമൊരു വിഷു”

 1. harish pi

  thanks for the inspiring dose of poetry on a lovely Vishuppulari.. Wish the author and all readers a lovely vishu and a prosperous year…

 2. പാവപ്പെട്ടവന്‍

  വളരെ മനോഹരമായിരിക്കുന്നു
  വിഷു ആശംസകള്‍

 3. Pravin Kumar Raja

  “ഒരൊട്ടു മലയോളമാശിയ്ക്കാം നമുക്കിന്നു
  ഒരു കൈപ്പിടിയോളം കിട്ടാനായ്, അതിനായിട്ടാശിയ്ക്കിന്‍”

  നല്ല ആശയം. Browning-ന്റെ On the earth the broken arcs; in the heaven a perfect round എന്ന വരികള്‍ ഓര്‍മ്മിപ്പിച്ചു. Have a nice year ahead.

 4. Sureshkumar Punjhayi

  Happy Vishu Chechy…!!!

Leave a Reply

Your email address will not be published. Required fields are marked *