അമ്പും പാട്ടും: (My translation attempt ) The Arrow and the Song (Henry Wadsworth Longfellow )

Posted by & filed under പരിഭാഷകൾ, മൊഴിമാറ്റങ്ങൾ.

അമ്പും പാട്ടും: (My translation attempt )

The Arrow and the Song (Henry Wadsworth Longfellow )

I shot an arrow into the air,
It fell to earth, I knew not where;
For, so swiftly it flew, the sight
Could not follow it in its flight.

I breathed a song into the air,
It fell to earth, I knew not where;
For who has sight so keen and strong,
That it can follow the flight of song?

Long, long afterward, in an oak
I found the arrow, still unbroke;
And the song, from beginning to end,
I found again in the heart of a friend.

അമ്പും പാട്ടും

വായുമണ്ഡലത്തിലേയ്ക്കമ്പൊന്നു തൊടുത്തതു
ഭൂമിയിൽ വീണെന്നാലുമറിഞ്ഞില്ലല്ലോ സ്ഥാനം
ദൃതമാം ഗതിപൂണ്ടു പറന്നെൻ നേത്രങ്ങൾക്കു
കഴിഞ്ഞില്ലൊപ്പം വ്യോമഗഗനം നടത്തീടാൻ
വായുമണ്ഡലത്തിലേയ്ക്കുച്ഛ്വസിച്ചൊരെൻ ഗീതം
ഭൂമിയിൽ വീണെന്നാലുമറിഞ്ഞില്ലല്ലോ സ്ഥാനം
എത്രയും നിശിതമാം കാഴ്ച്ഛശക്തിയുള്ളോർക്കും
പറ്റുമോ പാട്ടിൻ ഗതി പിന്തുടർന്നീടാനായി?

ഏറെക്കാലത്തിൻ ശേഷമെങ്കിലും കണ്ടല്ലോ ഞാൻ
തീരെ പൊട്ടാതെ ,ഓക്കുമരത്തിലായസ്ത്രത്തെ
എൻ പാട്ടോ,തുടക്കം തൊട്ടവസാനവും വരെ
എൻ തോഴനൊരുവൻതൻ ചിത്തത്തിൽ വീണ്ടും കണ്ടേൻ.

Leave a Reply

Your email address will not be published. Required fields are marked *