അഴിയാക്കുരുക്കുകൾ-25 തെലുങ്കാനയിലെ പെൺകുഞ്ഞുങ്ങൾ കൈ മറിയുമ്പോൾ….

Posted by & filed under Uncategorized.

“A daughter may outgrow your lap, but she will never outgrow your heart .”എന്നെവിടെയോ വായിച്ചപ്പോൾ പെൺകുട്ടികളുള്ളവരോട് സത്യത്തിൽ അസൂയ പോലും തോന്നിയിട്ടുണ്ട്. പെൺകുട്ടിയെ പരധനമായി കണക്കാക്കിയിരുന്നവർ പോലും  അച്ഛനമ്മമാർ പെണ്മക്കൾക്കും പെണ്മക്കൾ അച്ഛനമ്മമാർക്കും കൊടുക്കുന്ന സ്നേഹം ജീവിതാവസാനം വരെ ഒരേനിലയിൽ തുടരുമെന്നു പറഞ്ഞുകേട്ടിട്ടുണ്ട്. വയസ്സുകാലത്തു നോക്കാനാളുണ്ടാകണമെങ്കിൽ പെൺകുട്ടികൾ ഉണ്ടാവണം എന്നു പറഞ്ഞിരുന്നവർ ധാരാളം. ഇന്നിത്തരം ചിന്തകൾക്ക് സാംഗത്യമില്ലാത്തവിധം നമ്മുടെ സമൂഹം ആൺകുട്ടിയേയും പെൺകുട്ടിയേയും ഒരുപോലെ കാണാൻ ശ്രമിച്ചു തുടങ്ങിയിട്ടുണ്ടെന്നതും വളരെ എടുത്തു പറയേണ്ടുന്ന കാര്യം തന്നെ.എന്നിട്ടും മടിയിലും മനസ്സിലും ഒപ്പം സ്ഥാനം പിടിച്ച് മടിയിൽ നിന്നിറങ്ങിയാലും  മനസ്സിൽനിന്നിറങ്ങാൻ കൂട്ടാക്കാത്ത പെൺകുഞ്ഞുങ്ങളെ മടിയിലിരുത്തേണ്ടുന്ന പ്രായത്തിൽതന്നെ വിലപറഞ്ഞു വിൽക്കുന്ന തെലുങ്കാനയിലെ മാതാപിതാക്കളെക്കുറിച്ചും സ്ത്രീകൾ തന്നെയായ ബ്രോക്കർമാരെക്കുറിച്ചുമുള്ള എൻ ഡി ടിവിയുടെ ചാനൽ ചർച്ച മനസ്സിൽ അസ്വസ്ഥത പടർത്തി. ഏതാനും ആയിരങ്ങളിൽ സ്നേഹം വില പേശപ്പെടുമ്പോൾ പെൺകുഞ്ഞുങ്ങൾ  ശാപമോക്ഷത്തിന്നായിവിടെ കരയുക തന്നെയല്ലേ? 

3000 മുതൽ 30000 വരെ വിലയ്ക്കു   പെൺകുഞ്ഞുങ്ങൾ വിൽക്കപ്പെടുന്നുവെന്ന കാര്യം ഇതുവരേയും ആരുടേയും ശ്രദ്ധയിൽ‌പ്പെടാതിരുന്നതാണോ? അതോ ഇതിനെതിരെ ശബ്ദമുയർത്തേണ്ടവർ മൌനം പാലിയ്ക്കാൻ എന്തായിരിയ്ക്കും കാരണം? 20 ൽ അധികം കുഞ്ഞുങ്ങളെ ഇത്തരത്തിൽ കൈമാറ്റം ചെയ്യാൻ സഹായിച്ചുവെന്നവകാശപ്പെടുന്ന പെൺബ്രോക്കറായ കാംലി, സഹോദരിയായ ഇംലി എന്നിവർക്ക് ഇത്രയും ധൈര്യം കിട്ടാൻ എന്തായിരിയ്ക്കും കാരണം? പിടിയ്ക്കപ്പെട്ടാൽ ശിക്ഷിയ്ക്കപ്പെടുമെന്ന യാഥാർത്ഥ്യം അറിയാഞ്ഞിട്ടാണെന്നു തോന്നിയില്ല. രണ്ടു പ്രാവശ്യം താനിവിടുത്തെ സർപഞ്ച് ആയിരുന്നുവെന്നവകാശപ്പെടുന്ന കാം ലി പലർക്കും കൊടൂക്കേണ്ടുന്ന കൈമടക്കുകളെക്കുറിച്ചും സൂചിപ്പിച്ചു.ഒരു പക്ഷേ അനുഭവത്തിൽ നിന്നും അവർ മനസ്സിലാക്കിയിരിയ്ക്കണം, ഇവിടെ എന്തൊക്കെ നടന്നാലും അതിനെ ആരും ചോദ്യം ചെയ്യില്ലെന്നും അഥവാ ചോദ്യം ചെയ്താലും തലയൂരാൻ എളുപ്പമാണെന്നും. മടിയിലേറ്റാതിരിയ്ക്കുന്നതിനാൽ മനസ്സിലും ഏറ്റാതിരിക്കുന്ന പെൺകുഞ്ഞുങ്ങൾ അവരെ ദു:ഖിപ്പിയ്ക്കുന്നില്ലായിരിയ്ക്കാം. പണം മറ്റെല്ലാ ദു:ഖത്തെയുമെന്നപോലെ മാതൃദു:ഖത്തിനേയും വിലയ്ക്കു വാങ്ങുന്നുവോ?

ഇവിടെ ഏറ്റവുമധികം ശ്രദ്ധയിൽ‌പ്പെട്ട കാര്യങ്ങളിലൊന്ന് വിൽക്കപ്പെടുന്ന കുഞ്ഞുങ്ങളെല്ലാം തന്നെ പെൺകുഞ്ഞുങ്ങളാണെന്നതാണ്. ആൺകുഞ്ഞുങ്ങൾ ഇന്നും എത്ര ദരിദ്രർക്കും പ്രിയങ്കരമെന്ന് അസത്യം വിളിച്ചു പറയുന്നതുപോലെ. മറ്റൊരു ഞെട്ടിയ്ക്കുന്ന വസ്തുത ഇത്തരം വില്പനകൾ നടക്കുന്നത് ഗവണ്മെണ്ട് തന്നെ നടത്തുന്ന ശിശുഗൃഹമെന്ന ചൈൽഡ് കെയർ സെന്ററിലാണെന്നതാണ്. ഒരേ സമയം എത്രയോ കുഞ്ഞുങ്ങൾ അനാഥരായി അവിടെ വന്നെത്തുന്നുവെന്നും അവ യഥാവിധി രേഖപ്പെടുത്താതിരിയ്ക്കാനോ രേഖപ്പെടുത്തിയവ തന്നെ മാറ്റി മറിയ്ക്കാനോ യാതൊരു വിഷമവുമില്ലെന്ന ദുഃഖസത്യം നമ്മെ വേദനിപ്പിയ്ക്കുന്നു. എന്തുകൊണ്ടാണിവിടെ ഇത്രയധികം അനാഥക്കുഞ്ഞുങ്ങൾ, അതും പെൺകുഞ്ഞുങ്ങൾ എത്തിപ്പെടുന്നത്? എന്തുകൊണ്ടാണവർ ഉപേക്ഷിയ്ക്കപ്പെടുന്നത്? ആൺകഞ്ഞിനു വേണ്ടിയുള്ള തുടർശ്രമങ്ങളുടെ മാത്രം ഫലമാണോ? അതോ ദരിദ്രരായ അച്ഛനമ്മമാരെ ചൂഷണം ചെയ്യലോ? കച്ചവടക്കൺനുമായെത്തുന്ന കഴുകരുടെ പ്രോത്സാഹനം ഏതൊക്കെവിധത്തിൽ കാണും? ബേബിഫാക്ടറികൾ സൃഷ്ടിയ്ക്കപ്പെടുകയാണോ? വിൽക്കപ്പെടുന്ന കുഞ്ഞുങ്ങൾ എവിടെയെല്ലാം ഏതെല്ലാം സ്ഥിതിയിൽ പരിരക്ഷിയ്ക്കപ്പെടുന്നു? ഒട്ടേറെ സമയവും സാമൂഹ്യസേവനചിന്തയും വേണ്ടി വരുന്ന പ്രശ്നങ്ങൾ നമ്മെ നോക്കി കണ്ണു മിഴിയ്ക്കുമ്പോൾ ൻ ഇനിയും ഭരണകൂടത്തിനാകുമോ? വേണ്ടവിധത്തിൽ അന്വേഷണം നടത്താമെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിയ്ക്കാതിരിയ്ക്കാൻ പരമാവധി ശ്രമിയ്ക്കാമെന്നുമു ള്ള വാഗ്ദാനങ്ങൾ പൊള്ളയായി മാറല്ലേ എന്നു മാത്രമേ പ്രാർത്ഥനയുള്ളൂ.

ഇനിയും മാറാത്ത മനസ്ഥിതികളും സാമൂഹ്യവുവസ്ഥിതികളും ദാരിദ്ര്യരേഖകളും ഇന്നും വരയ്ക്കുന്ന ചിത്രങ്ങൾ എത്ര ബീഭത്സം!  ഒർനേരത്തെ ഭക്ഷണത്തിനു വകയില്ലാതെ വഴിമുട്ടിനിൽക്കുന്നവനു മുന്നിൽ വച്ചുനീട്ടപ്പെടുന്ന പച്ചനോട്ടുകൾ സന്തോഷപൂർവ്വം കൈപ്പറ്റുകയാണെന്നു കരുതുന്നവർ അതിനായി ഒത്താശ ചെയ്തു കൊടുക്കുന്നവർ മാത്രം. ഇതൊക്കെ കണ്ടില്ലെന്നു നടിയ്ക്കാനാകുന്നവരോ, ഒരിയ്ക്കലെങ്കിലും ആ നിസ്സഹായതയെ മനസ്സിലാക്കാനാകാത്തവർ മാത്രം. മാദ്ധ്യമങ്ങളുടെ കണ്ണിൽ‌പ്പെട്ടതിനാൽ മാത്രം പുറംലോകമറിഞ്ഞ കഥകൾ എത്ര കുറവു മാത്രമായിരിയ്ക്കാം. മറ്റേതെല്ലാം വിധത്തിൽ ചൂഷണങ്ങൾ നടന്നുകൊണ്ടേയിരിയ്ക്കുന്നുണ്ടാകാം. അ

 

 

Leave a Reply

Your email address will not be published. Required fields are marked *