നീട്ടിയ കൈകളോടേ….

Posted by & filed under പരിഭാഷകൾ.

Open arms by Wendy L. Nichols

 

നീട്ടിയ കൈകളോടേ…

 

 

ജനിച്ച നിമിഷം തൊട്ടേ

എന്റെ മനസ്സിനെ  തൊടാനായി  നിനക്ക്.

പരിപൂർണ്ണതതേടിയ എന്റെ മനസ്സിന്റെ

കാണാക്കണ്ണിയായി നീ മാറി.

 

 

 

നിന്റെ ഭംഗിയാർന്ന നീലക്കണ്ണുകൾ

എന്നെ അമ്പരപ്പോടെ നോക്കി

നിന്റെ അമ്മയായി രൂപാന്തരപ്പെട്ട

സ്ത്രീയിൽ മിഴിയുറപ്പിയ്ക്കുന്നേരം.

 

ദിനങ്ങൾ മാസങ്ങൾക്കും

മാസങ്ങൾ വർഷങ്ങൾക്കും

വഴിയൊരുക്കവേ

ജീവിതത്തിന്റെ വെല്ലുവിളികളെ നേരിട്ടും

ഭീതികളോടു പൊരുതിയുമുള്ള

നിന്റെ വളർച്ചയ്ക്കു ഞാൻ

കാവലാളായി.

 

 

ആ കാലമെല്ലം കടന്നുപോയല്ലോ,

മനസ്സിൽ ഞാനവയെ ഭദ്രമായി സൂക്ഷിയ്ക്കുന്നുവെങ്കിലും

ഇപ്പോൾ നീ വളർന്നിരിയ്ക്കുന്നു

ഇനിയുമൊരു പാദന്യാസത്തിനുള്ള

തയ്യാറെടുപ്പുമായി.

 

മുന്നോട്ടുള്ള വഴിത്താരയിലെവിടെയെങ്കിലും

സ്വയം നഷ്ടപ്പെടുമ്പോൾ

എന്തുചെയ്യണമെന്നോ പറയണമെന്നോ

തീരുമാനിയ്ക്കാനാകാതെ കുഴങ്ങുമ്പോൾ

അറിയുക,

നിന്റെ പ്രാണനിലും ചേതനയിലും

ഞാൻ നിന്നോടൊത്തുണ്ടെന്ന്.

നിനക്കുമുറുകെപ്പിടിയ്ക്കാനായി നീട്ടിയ കൈകളോടെ…

 

Open Arms

The day you were born,
you touched my soul.
You were the missing link,
that made my life whole.

Those beautiful blue eyes,
stare at me in awe.
Gazing at the woman
Who just became your mom.

As days turned to months,
and months turned to years.
I watched you grow,
Facing life’s challenges and fighting your fears.

Now that your grown,
you take that next step.
Those years gone by,
in my heart they’re kept.

If you get lost along your way,
not sure what to do or what to say.
Know that I’m present in spirit and soul
with open arms and a hand for you always to hold.

Leave a Reply

Your email address will not be published. Required fields are marked *