ആശ…

Posted by & filed under കവിത.

ആന കൊടുത്താലുമാശകൊടുക്കരു-
താരു പറഞ്ഞാലുമെത്ര ശരി താന്‍
ആശയില്ലെങ്കിലിന്നില്ലത്രെ ജീവിതം
ആശ നിരാശയ്ക്കു പിന്നിലാണെങ്കിലും.

ആശിച്ചതൊക്കെ നമുക്കിന്നു കിട്ടുകില്‍
ആശതന്‍ സ്വപ്ന സുഖമലഭ്യം, പിന്നെ
ആശ താനല്ലയോ തീര്‍പ്പു നിരാശയെ
ആര്‍ക്കും പുനശറ്മ സൌഖ്യമറിയുവാന്‍!.

ആശിയ്ക്കു,നിങ്ങളൊരു കുന്നിനു സമം!
ആകുമോ കുന്നിക്കുരുവിനോളം നേടാന്‍?
ആശയുമിന്നു നിരാശയും സത്യമായ്
ആകുന്നൊരേ നാണയത്തിന്‍ വശങ്ങള്‍!

ആശ-നിരാശകള്‍ക്കപ്പുറമായ് വരും
ആശതന്‍ ഭംഗമതാണു കുഴപ്പം.
ആശിച്ചതൊട്ടു കിടയ്ക്കാതെ വന്നാല്‍
ആകും മനമൊട്ടസ്വസ്ഥം,പലര്‍ക്കും!

ആശിയ്ക്കു, നന്നു,ദുരാശകള്‍ വേണ്ടാ,
ആകാം സുഹ്രുത്തുമൊരു ശത്രുവിന്നു
ആശിപ്പതു നേടു സ്വപ്രയത്നത്താല്‍;
ഓര്‍ക്കു! കുറുക്കുവഴികളും വേണ്ടാ!

3 Responses to “ആശ…”

 1. പ്രിയ ഉണ്ണികൃഷ്ണന്‍

  ആശകള്‍ നിരാശയ്ക്ക് വഴിമാറും.

  നല്ല വരികള്‍

 2. ഏ.ആര്‍. നജീം

  ആശനിരാശകളുടെ ആകെത്തുകയല്ലേ മനസ്സ്.?

 3. ചിത്രഗുപ്ത

  ആശയും ഭാവനയും ഉണ്ടെന്കിലെ കവിത ഉള്ളൂ
  കവിത നന്നായാല്‍ കീര്‍ത്തി ഉണ്ടാകാതിരിക്കില്ല
  എല്ലാവര്‍ക്കും ജ്യോതി ആയിരിക്കട്ടെ

  എന്നും നിങ്ങളുടെ കവിതകള്‍

Leave a Reply

Your email address will not be published. Required fields are marked *