മഴ ദിവസം (ഹെന്റി വാഡ്സ് വർത് ലോങ്ഫെല്ലോ) The Rainy Day – Poem by Henry Wadsworth Longfellow

Posted by & filed under പരിഭാഷകൾ, മൊഴിമാറ്റങ്ങൾ, Uncategorized.

( Written at the old home in Portland)

The day is cold, and dark, and dreary;

It rains,and the wind is never weary;

The vine still clings to the mouldering wall

, But at every gust the dead leaves fall,

And the day is dark and dreary.

My life is cold, and dark, and dreary;

It rains,and the wind is never weary;

My thoughts still cling to the mouldering past

, But the hopes of youth fall thick in the blast,

And the days are dark and dreary.

Be still, sad heart, and cease repining;

Behind the clouds is the sun still shining;

Thy fate is the common fate of all,

Into each life some rain must fall,

Some days must be dark and dreary.

 

(The Rainy Day Henry Wadsworth Longfellow)

 മഴ  ദിവസം (ഹെന്റി വാഡ്സ് വർത് ലോങ്ഫെല്ലോ)

(പോർട്ട് ലാൻഡിലെ ഓൾഡ് ഹോമിൽനിന്നും എഴുതിയത്)

പകലിന് തണുപ്പും, ഇരുട്ടും വിരസതയും;

മഴപെയ്യുന്നു, കാറ്റിനൊരിയ്ക്കലുമില്ല തളർച്ച.

മുന്തിരിവള്ളികളിനിയും പൂപ്പൽ പിടിച്ച ചുവരിൽ അള്ളിപ്പിടിച്ചു തന്നെ.

കാറ്റിന്റെ ഓരോ ആവേശപ്രകടനത്തിലും ഇലകൾ കൊഴിയുന്നു.

പകലിനോ  ഇരുട്ടും വിരസതയും.

എന്റെ ജീവിതത്തിനും തണുപ്പും ഇരുട്ടും വിരസതയും

മഴ പെയ്യുന്നു, കാറ്റിനൊരിയ്ക്കലുമില്ല തളർച്ച

എന്റെ ചിന്തകളിനിയും പൂപ്പൽ പിടിച്ച ഭൂതകാലത്തിൽ അള്ളിപ്പിടിച്ചുതന്നെ,

താരുണ്യത്തിന്റെ പ്രത്യാശകൾക്ക്  വൻകാറ്റ് കനത്തവീഴ്ച്ചയേൽ‌പ്പിയ്ക്കുമ്പോഴും.

പകലിനോ തണുപ്പും, ഇരുട്ടും വിരസതയും .

ദു:ഖാകുലമായ മനസ്സേ! ശാന്തമാകൂ. ചിണുങ്ങലവസാനിപ്പിയ്ക്കൂ!

കാർമേഘപ്പാളികൾക്കു പുറകിലായി സൂര്യനിപ്പോഴും പ്രകാശം ചൊരിയുന്നു.

നിന്റെ ഭാഗധേയം പൊതുവായ ഒന്നു മാത്രം.

ഓരോ ജീവിതത്തിലേയ്ക്കും അൽപ്പമെങ്കിലും മഴ പെയ്യണം.

ചില ദിവസങ്ങൾ ഇരുട്ടും വിരസവുമാവുകതന്നെ വേണം.

 

Leave a Reply

Your email address will not be published. Required fields are marked *