മഴയെത്തവേ…. (മഴക്കവിതകൾ….2)

Posted by & filed under കവിത.

പരിഭവം പറഞ്ഞു നാക്കെടുത്തതേയുള്ളൂ

മഴേ ! നീയിങ്ങെത്തിയോ?.

“ഒന്നു വാ.. ഒന്നു വാ”  എന്നു പറയാൻ

എനിയ്ക്കവസരം വീണ്ടും തരാതെ തന്നെ.

ബാൽക്കണിയിലെ കൈവരിയിൽ തൂക്കിയിട്ട ചെടിച്ചട്ടികളിൽ

പൂവിട്ടു നിൽക്കുന്ന ചെടികൾ കുളിരേറ്റുലഞ്ഞു.

പടർന്നു കിടക്കുന്ന ശതാവരി കുളിച്ചീറന്മുടി വിടർത്തി .

തുറന്ന വാതിലിലൂടെ തണുപ്പിനൊപ്പം

പുതുമണ്ണിൻ മണം അടിച്ചു കയറി.

 

മേഘരാക്ഷസന്മാർ വെള്ളവസ്ത്രമണിഞ്ഞു,

ദു:ഖം അണപൊട്ടിയപ്പോൾ.

ഒരു ചീറക്കാറ്റെന്റെ ചെവിട്ടിലും  വന്നു മന്ത്രിച്ചു:

“ മഴ പാവാട്ടോ!. ഇങ്ങനെ ദേഷ്യപ്പെടല്ലേ…”

One Response to “മഴയെത്തവേ…. (മഴക്കവിതകൾ….2)”

  1. sudhiarackal

    നന്നായിട്ടുണ്ട്‌…

    പുതിയ ചില പ്രയോഗങ്ങൾ ശ്രദ്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *