ഒരു മദിരഗീതം William Butler Yeats

Posted by & filed under പരിഭാഷകൾ.

A Drinking Song

ഒരു മദിരഗീതം
വായിൽച്ചെന്നെത്തിടുന്നൂ വീഞ്ഞെന്നുമതുപോലെ
കൺകളിലെത്തിപ്പെടും പ്രണയമറിഞ്ഞിടൂ
ഇതുമാത്രമേ നമ്മൾക്കറിയേണ്ടൊരാ സത്യം
വളർന്നു വാർദ്ധക്യത്തിൽ മരിയ്ക്കുന്നതിൻ മുൻപായ്
ഉയർത്തീടുന്നീ പാനപാത്രമെൻ വക്ത്രത്തിലേ-
യ്ക്കൊരു ദീർഘനിശ്വാസാൽ നിന്നെയുറ്റുനോക്കി ഞാൻ.

 

വീഞ്ഞെത്തീടുന്നു വായിൽ, പ്പറയുമതുവിധം പ്രേമമോ കണ്ണിലായും
നാമോർക്കേണ്ടുന്ന സത്യം, മരണമൊടുവിലെത്തുന്നതിന്നൊന്നു മുന്നായ്
ഞാനോ നിന്നിൽ‌പ്പതിയ്ക്കും മിഴികളുമുയരും ദീർഘനിശ്വാസമോടും
പാനം ചെയ്‌വോരു പാത്രം പരിചൊടു ചൊടിയിൽച്ചേർത്തിടാൻ പൊക്കിടുന്നൂ

 

 

WINE comes in at the mouth
And love comes in at the eye;
That’s all we shall know for truth
Before we grow old and die.
I lift the glass to my mouth,
I look at you, and I sigh.

William Butler Yeats

Leave a Reply

Your email address will not be published. Required fields are marked *