എന്റെ കുഴിമാടത്തിന്നരികിൽ കരയരുത്( Mary Elizabeth Frye)

Posted by & filed under പരിഭാഷകൾ.

Do not stand at my grave and weep  – Mary Elizabeth Frye
കേണീടേണ്ടയടുത്തു വന്നു കുഴിമാടം തന്നിൽ ഞാനില്ലെനി-
യ്ക്കേവം നിദ്രയുമില്ലിതിന്നക,മിതാ വീശും കൊടുംകാറ്റിൽ ഞാൻ
കാണാമെന്നെ യതേവിധം തെളിയുമീ മഞ്ഞിങ്കണത്തിന്നക-
ത്തായ് വിത്തില്‍ പകലോന്‍, ഛദം പൊഴിയുമക്കാലത്തിലേ വൃഷ്ടിയായ്

ഞാനെത്തീടുമുഷസ്സണഞ്ഞിടുമൊരാ വേളയ്ക്കു മാറ്റേകുവാൻ
മേലെച്ചുറ്റിയുയർന്നിടും കിളികളെക്കെൽ‌പ്പേറ്റി രക്ഷിയ്ക്കുവാൻ
രാവിൽ ഞാൻ മൃദുതാരയായണയുമെത്തീടൊല്ലയെൻ കല്ലറ-
ച്ചാരേയൊന്നു കരഞ്ഞിടാനവിടയില്ലല്ലോ, മരിച്ചില്ല ഞാൻ.

 

Leave a Reply

Your email address will not be published. Required fields are marked *