ഗ്രഹണചന്ദ്രൻ

Posted by & filed under കവിത.

 

ചന്ദ്രൻ:

ഹേ ഭൂമീ..
നിനക്കു ചുറ്റുമായുള്ള എന്റെ ഭ്രമണം
നിന്നിലേൽ‌പ്പിയ്ക്കുന്ന വികാരത്തെ
എനിയ്ക്കൂഹിയ്ക്കാനാകുന്നു.
കന്നിനിലാവിലെ കനകത്തിളക്കവുമായി
ഞാനിതാ വീണ്ടും..
നീ തരളിതയാകുന്നോ?

ഭൂമി:

ഹേ ചന്ദ്രാ!
നിന്റെ സ്വാധീനം എന്നിലെന്നും
തരംഗങ്ങൾ സൃഷ്ടിയ്ക്കുന്നു.
പക്ഷേ …
കന്നിയിലെ തെളിഞ്ഞ വാനത്തിലെ
കനകത്തിളക്കത്തിനു പിന്നിലെ
നിന്റെ അടങ്ങാത്ത മോഹത്തേയും
ഞാനറിയുന്നു.
നീയല്ലോ ഗ്രഹണചന്ദ്രൻ!

Leave a Reply

Your email address will not be published. Required fields are marked *