കണ്ടൽക്കാടിന്റെ മറവിൽ…

Posted by & filed under കവിത.

അതല്ലെങ്കിലുമങ്ങനെയാ…

ഇനി പൊക്കാമല്ലോ , പൊക്കുടനെ

വിളിയ്ക്കാമല്ലോ കണ്ടൽ കണ്ടറിഞ്ഞവനെന്ന്.

ഇത്തിരി നീങ്ങി നിന്നിട്ടാണെങ്കിലും…

മുഴക്കാമല്ലോ മുദ്രാവാക്യങ്ങൾ

പരിസ്ഥിതി സംരക്ഷണങ്ങളെക്കുറിച്ച്

നാലാളറിയും വണ്ണം…

അറിഞ്ഞിട്ടൊന്നും നേടാനല്ല……

എന്നെയവരളക്കുമ്പോൾ വണ്ണം കുറയരുതല്ലോ

പിന്നെയൊക്കെ മറക്കാമല്ലോ സൌകര്യമായി

കണ്ടൽക്കാടുകൾ വളർന്ന് മറ പിടിച്ചോളും മനസ്സിൽ….

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *