Water Woes…..മുംബൈ ഒരു വേഴാമ്പല്‍

Posted by & filed under മുംബൈ ജാലകം.

Water Woes…മുംബൈ ഒരു വേഴാമ്പല്‍

            കാത്തിരിപ്പാണിവിടെ, മഴയ്ക്കായി, ഒരു വേഴാമ്പലിനെപ്പോലെ. മുംബൈ മഹാനഗരി ഉരുകുകയാണു.  കുടിവെളളപ്രശ്നം രൂക്ഷമായിക്കൊണ്ടിരിയ്ക്കുന്നു.  മഴമേഘങ്ങള്‍ വന്നെത്തി നോക്കി പരിഹസിച്ചു ചിരിച്ചു ഓടിയകലുകയാണു. കാലാവസ്ഥ പ്രവചനക്കാര്‍ മുങ്കൂര്‍  ജാമ്യമെന്നപോലെ മഴ വൈകുമെന്ന പ്രവചനം നടത്തി സമാധാനത്തോടെയിരിയ്ക്കുന്നു.

           പൊതുവേ വേനല്‍  മുംബൈ നഗരത്തെ ഇത്രയെറെ വലയ്ക്കാറില്ല. വലിയൊരുഭാഗം ജനത വെക്കേഷനില്‍ നാട്ടില്‍ പോകുന്നതിനാല്‍  വെള്ളത്തിന്റെ കുറവും അറിയാറില്ല. ജൂണ്‍ ആദ്യം  പോയവരെല്ലാം തിരിച്ചെത്തുന്നതിനോടൊപ്പം തന്നെ മഴയും വന്നെത്തും. സ്കൂളില്‍  പോകാന്‍ തയ്യാറെടുക്കുന്ന കുട്ടികളുടെ ആവേശത്തോടെ കലപില കൂട്ടിക്കൊണ്ടു. ഇത്തവണ സ്കൂള്‍ തുറന്നതു തന്നെ ജൂണ്‍ 13നു, മഴയാണെങ്കിലോ ഇതുവരെ ഇങ്ങെത്തിയതുമില്ല. ജൂണ്‍  22 വരെ മഴ ഉണ്ടാകില്ലെന്നാണു പ്രവചനം. അവിടെയുമിവിടെയുമായി കൊതിപ്പിയ്ക്കാനായി ഒന്നു തൂളിപ്പോയിട്ടില്ലെന്നില്ല.

          പഴി ചാരുന്നതു പടിഞ്ഞാറന്‍  തീരപ്രദേശങ്ങളെ ഉഴുതു മറിച്ചു കടന്നുപോയ സയ് ക്ക്ലോണ്‍  ആയിലയെ ആണു.  അടുത്തു വന്നുകൊണ്ടിരുന്ന മഴമേഘങ്ങളെ ദൂരെയ്ക്കു നീക്കിയതു ആയിലയാണത്രേ!  ഇപ്പോള്‍  കേരളത്തിലും മഹാരാഷ്ട്രയുടെ തെക്കന്‍  പ്രാന്തപ്രദേശങ്ങളിലുമായി സ്ഥാനമുറപ്പിച്ചിട്ടുള്ള മഴ ഇങ്ങോട്ടെത്താന്‍ ഇനിയും ദിവസങ്ങള്‍  എടുക്കും ,തീര്‍ച്ച ! നല്ല മഴ കിട്ടിയില്ലെങ്കിലും ദുരിതം തന്നെ. ഇപ്പോള്‍ തന്നെ മഹാനഗരത്തിന്റെ പല ഭാഗങ്ങളിലും 10 ശതമാനം വാട്ടര്‍ കട്ട് ആണു. മുംബൈ നഗരിയ്ക്കു ജലം എത്തിയ്ക്കുന്ന ഭട്സ, മോദക് സാഗര്‍, തുള്‍സി, തന്‍സ, വിഹാര്‍, അപ്പര്‍ വൈതരണ എന്നീ 6 തടാകങ്ങളിലേയും ജലം വിതരണം ചെയ്യാവുന്നതിന്റെ  ഏറ്റവും താഴ്ന്ന ലെവലില്‍ എത്താറായിരിയ്ക്കുന്നു. ഇതു വലിയ ആശങ്കകള്‍ക്കു കാരണമായിത്തീരുന്നു. അടുത്ത വര്‍ഷം  സ്ഥിതി ഇതിലും രൂക്ഷമാവാനേ തരമുള്ളൂ. കാരണം യാതൊരു വിധ പ്ലാനും കൂടാതെയാണു മഹാനഗരിയിലെ ബില്ഡിംഗ് നിര്‍മ്മാണം നടന്നു കൊണ്ടിരിയ്ക്കുന്നതു. മുക്കിലും മൂലയിലും, കിട്ടുന്ന ഓരോ ചെറു തുണ്ടു ഭൂമിയിലും,  കെട്ടിടങ്ങള്‍  മുളച്ചുയരുന്നു. ചാളുകള്‍ നിര്‍മ്മാര്‍ജ്ജനം  ചെയ്യുന്നതിനായി നടത്തുന്ന റീഹാബിലിറ്റേഷന്‍ പ്രവര്‍ത്തനങ്ങളും ഇതിനു ആക്കം കൂട്ടുന്നു. ഉയര്‍ന്നു  വരുന്ന പടുകൂറ്റന്‍  മള്‍ട്ടി-സ്റ്റോറി ബില്ഡിംഗുകള്‍  ശരിയ്ക്കും ജലവിതരണവകുപ്പിനു ചോദ്യ ചിഹ്നങ്ങളായി മാറാന്‍ ഏതാനും വര്‍ഷങ്ങള്‍ മതിയാവും, ഈ നിലയ്ക്കു പോയാല്‍. 
          ഏതു ചീത്ത സമയത്തും ആശ കൈവിടാതിരിയ്ക്കുന്നതു നല്ലതാണല്ലോ? വൈകിയെത്തുന്ന മഴ പല വിളകളെയും പ്രതികൂലമായി ബാധിയ്ക്കും.സാധനങ്ങളുടെ വിലക്കയറ്റത്തിനും അതു കാരണമാകാം. പക്ഷേ ജൂണ്‍ അവസാനത്തോടു കൂടി  ഭൂമദ്ധ്യരേഖാപ്രദേശത്തെത്തുന്ന മാഢന്‍ ജൂലിയന്‍ ഓസിലേഷന്‍ (MJO) എന്ന കാറ്റു ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനു മുകളിലൂടെ വീശി  ജൂണ്‍ അവസാനത്തോടെ ഇവിടെ സമൃദ്ധിയായി മഴ പെയ്യിയ്ക്കാന്‍ സാധ്യതയുണ്ടെന്നാണു പറയപ്പെടുന്നതു. തീര്‍ച്ചയായും ഇതൊരു നല്ല വാര്‍ത്ത  തന്നെ.  ജൂണ് 20 ആയിക്കഴിഞ്ഞല്ലോ?  നല്ലൊരു മഴ അടുത്തു തന്നെ കിട്ടുമെന്ന പ്രതീക്ഷയിലാണു മുംബൈറ്റികള്‍……ഏതു നിമിഷവും മഴയെ സ്വാഗതം ചെയ്യാനായി തയ്യാറെടുത്തുകൊണ്ടു….അതേ സമയം വെള്ളത്തിന്റെ പ്രാധാന്യം കൂടി അവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ ?

 

റിഗ്വേദത്തില്‍ പറയുന്നു:
                                         The waters in the sky,
                                         the water of rivers,
                                         and water in wells
                                         whose source is the ocean,
                                         may all these sacred waters
                                         protect me.
ഇതും കൂടിയൊന്നു വായിച്ചു നോക്കൂ…

                                        “Water flows from high in the mountains,
                                         Water runs deep in the Earth.
                                         Miraculously water comes to us,
                                         And sustains all life”  
                                         
                                          Even if we know the source of our water,
                                          We still take its appearance for  granted
                                          But it is thanks to water
                                          that life is possible,
                                          Our bodies are more than 70 per cent water
                                          Our food can be grown and raised
                                           because of water
                                           Water is a good friend Bodhisattva,
                                          that nourishes the thousands of species on Earth.

                                           Reciting this Gaathha
                                           before turning on the faucet
                                           or drinking a glass of water
                                           enables us to see the stream of fresh water
                                           in our own hearts, so that
                                           we feel completely refreshed

                                            To celebrate the gift of water is
                                             to cultivate awareness
                                             And help sustain our life
                                             and the lives of others

                                             (Thich Nhat Hanh)

          ഇവിടെ മഴക്കുറവുകൊണ്ടല്ല ജലക്ഷാമമുണ്ടാകുന്നതു. വേണ്ട രീതിയില്‍ മഴവെള്ളത്തിനെ സംഭരിച്ചു വയ്ക്കാത്തതിനാലണതു സംഭവിയ്ക്കുന്നതു. വെള്ളത്തിന്റെ പ്രാധാന്യം മനസ്സിലാക്കി അതിന്റെ ദുരുപയോഗം തടഞ്ഞു വേണ്ട രീതിയില്‍ സംഭരിയ്ക്കലാണിവിടെ ആവശ്യം. പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണസമയത്തു റെയിന്‍ വാട്ടര്‍ ഹാര്‍വെസ്റ്റിംഗിനു വേണ്ട പണികള്‍ നിര്‍ബന്ധമാക്കുമെന്ന തീരുമാനം ഇനിയും പ്രാവര്‍ത്തികമായിട്ടില്ല.ഇനിയും വൈകിയാല്‍ ദിനം പ്രതി ജനപ്പെരുപ്പവും പാര്‍പ്പിടങ്ങളും ഏറി വരുന്ന മഹാനഗരിയ്ക്കു എന്നും ദാഹം തീരാത്ത വേഴാമ്പലായിത്തന്നെ കഴിയേണ്ട ഗതികേടുണ്ടാവും. വെളളത്തിന്റെ വില ഇനിയെങ്കിലും നാം മനസ്സിലാക്കിയെങ്കില്‍…..

4 Responses to “Water Woes…..മുംബൈ ഒരു വേഴാമ്പല്‍”

 1. മാറുന്ന മലയാളി

  ദാഹജലത്തിന് വേണ്ടിയാകാം ഇനിയുള്ള യുദ്ധങ്ങള്‍…………

 2. സുനിൽ

  നല്ല പോസ്റ്റ്.മുംബൈയിൽ താമസ്സിച്ചിരുന്ന കാലം ഓർത്തു പോയി.91 മുതൽ 98 വരെ..അന്നത്തെ മഴക്കാലം….

  മഴയുടെ ക്ഷാമം എല്ലാ പ്രദേശങ്ങളേയും ബാധിച്ചു കൊണ്ടിരിയ്ക്കുന്നു.ചെന്നൈയിൽ ഇപ്പോളും കത്തിരി ചൂട് തീർന്നിട്ടില്ല.മാറുന്ന മലയാളി പറഞ്ഞപോലെ വരും കാല യുദ്ധങ്ങൾ ജലത്തിനു വേണ്ടി തന്നെയാവും.

 3. പാവപ്പെട്ടവന്‍

  മനുഷ്യന്‍ ഭുമിയെ സുസുഷമം സമീപിക്കാത്തതിന്റെ വൈകിയ ചില അറിയിപ്പുകള്‍

 4. Venmaranallure

  മുംബേ നഗരജീവിത ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *