മുംബൈ-വര്‍ളി സീലിങ്ക്

Posted by & filed under മുംബൈ ജാലകം.

An aerial view of the Bandra-Worli Sea Link in Mumbai ഇതാ….മുംബൈ വര്‍ളി-സീ ലിങ്ക് ഇന്നു ഉദ്ഘാടനം ചെയ്യപ്പെടുകകയാണു. മഹാനഗരിയുടെ പേടിസ്വപ്നമായ ട്രാഫിക്  ബ്ലോക്ക് കുറയ്ക്കാനായി  ആസൂത്രണം ചെയ്യപ്പെട്ട ഏറ്റവും വലിയ പദ്ധതികളിലൊന്നാണിതു. മുംബൈറ്റി ആകാക്ഷയോടെ കാത്തിരുന്ന  ആ  ദിവസം ഇതാ സമാഗതമായിരിയ്ക്കുന്നു. ഒരല്‍പ്പംഭേദഗതിയോടെ, ഇലക്ഷനില്‍ ഒരു കണ്ണുമായി വിചാരിച്ചതിലും 6 മാസം മുന്‍പെ തന്നെ.  യഥാര്‍ത്ഥ പ്ളാനിലെ 8 ലൈനുകള്‍ക്കു പകരം 4 ലൈനുകള്‍ മാത്രം. 2 കാരിയേജിനു പകരം ഒന്നു മാത്രം.കാത്തിരിപ്പു ഒന്നും രണ്ടും വര്‍ഷമായിരുന്നില്ല കേട്ടോ, നീണ്ട 10 വര്‍ഷം.ഡിസംബര്‍ 2004 ല്‍ ഇതിന്റെ പണി  കഴിയേണ്ടതായിരുന്നു. അതു പിന്നീട് ഡിസംബര്‍ 2007, ഡിസംബര്‍ 2008 എന്നിങ്ങനെ നീണ്ടു പോയി. ഇപ്പോളിതാ  ഏപ്രില്‍ 21നു പണി  അവസാനിച്ചു. ഇന്നു ചൊവ്വാഴ്ച്ച  ജൂണ്‍ 30 നു അര്‍ദ്ധ രാത്രിയ്ക്കു ഇതു പബ്ലിക്കിനായി തുറന്നു കൊടുക്കുകയാണു. കോണ്‍ഗ്രസ്സു പ്രസിഡന്റ് ശ്രീമതി സോണിയാഗാന്ധിയാണു ഉദ്ഘാടനം ചെയ്യുന്നതു. 750 കോടി രൂപ ചെലവു ചെയ്തു തയ്യാറാക്കപ്പെട്ട ഈ സീ ലിങ്കിന്റെ പത്യേകതകളും ഗുണവും എന്തൊക്കെയാണെന്നു പറയാം.

ടൈംസ്  ഓഫ് ഇന്ത്യ  ശേഖരിച്ചിരിയ്ക്കുന്ന ചില രസകരമായ ഡാറ്റകള്‍ നിങ്ങള്‍ക്കു പങ്കു വയ്ക്കാം.സീ ലിങ്കിന്റെ മൊത്തം നീളം 5.6 കിലോമീറ്ററാണു. കേബിളുകളാല്‍ സ്റ്റേ ചെയ്യപ്പെട്ടിരിയ്കുന്ന ഈ  പാലത്തിന്റെ നീളം 4.7കിലോ മീറ്റര്‍.(കുത്തബ് മിനാറിന്റെ നീളത്തിന്റെ 63 ഇരട്ടീ).തൂക്കം- 6.7 ലക്ഷം ടണ്‍(50,000 ആഫ്രിക്കന്‍ ആനകള്‍ക്കു തുല്യം). ഉപയോഗിച്ചിരിയ്ക്കുന്ന സ്റ്റീല്‍ കമ്പികളുടെ നീളം- 37,680 കിലോമീറ്റര്‍ (ഏകദേശം ഭൂമിയുടെ circumference നു തുല്യം) ഉപയോഗിയ്ക്കപ്പെട്ട കോണ്‍ക്രീറ്റ്- 2.3 ലക്ഷം ക്യുബിക് മീറ്റേര്‍സ്.  മെയിന്‍ ടവറിന്റെ ഉയരം- 43 നില. പൈല്‍ ക്യപ്സ്- 135  . ഇതിന്മേലാണു ബ്രിഡ്ജ് നിലകൊള്ളുന്നതു. അതില്‍  ഏറ്റവും വലുതിന്റെ   നീളം 55 മീറ്ററും വീതി 55 മീറ്ററും.(ഏതാണ്ടു ഒരു ഫുട്ബോള്‍ ഫീല്‍ഡിന്റെ പകുതി വരും)  ഏറ്റവും അധികം പണിക്കാര്‍- 4000 കൂലിക്കാരും 150 എഞിനീയര്‍മാരും ഒരേ സമയം. ഇതിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിയ്ക്കുന്ന സിമന്റ്-90,000 ടണ്‍ ഉണ്ടെങ്കില്‍ അഞ്ചു 10 നിലക്കെട്ടിടങ്ങള്‍ ഉണ്ടാക്കാനാവും.

The cost of illuminating the bridge would be Rs 9 crore.ഇത്രയൊക്കെ പറഞ്ഞതു ഈ സീ ലിങ്കിന്റെ ഒരു ഏകദേശരൂപം നിങ്ങള്‍ക്കു തരാനായാണു.ഇപ്പോള്‍  അതിന്റെ ഗാംഭീര്യം ഏതാണ്ടു നിങ്ങള്‍ക്കും മനസ്സിലായിക്കാണുമല്ലോ?തിങ്കളാഴ്ച്ച രാത്രി മുഴുവനും നയനാനന്ദകരമായ വിധത്തില്‍  ബ്രിഡ്ജും  കേബിളുകളും അലങ്കാരദീപങ്ങളും, ലേസര്‍ ഷോ, മ്യൂസിക് എന്നിവയാലും മുംബൈറ്റിയുടെ  ഹൃദയത്തിനെ കീഴടക്കി. ഇന്നു 3 മണിയ്ക്കൂ ബാന്ദ്ര  രംഗശ്രദ്ധതിയറ്ററിനരികെ  Mhada  ground ല്‍  നടത്തുന്ന പൊതു ചടങ്ങിനു ശേഷം സോണിയാഗാന്ധി  ടോള്‍ ബൂത് ഉദ്ഘാടനം ചെയ്തു ബ്രിഡ്ജില്‍ കയറി സവാരി നടത്തും. ജൂലൈ ഒന്നു മുതല്‍ അഞ്ചു വരെ എല്ലാവര്‍ക്കും ഫ്രീ ആയി സഞ്ചരിയ്ക്കാം. പിന്നീടു, കാര്‍ തുടങ്ങിയവയ്ക്കു 50 രൂപയും, മിനി ബസ് , മിനി ട്രക് എന്നിവയ്ക്കു 75 രൂപയും  ബസ് , ട്രക് എന്നിവയ്ക്കു 100 രൂപയുമാണു ടോള്‍. ഡെയ് ലി, മന്ത് ലി  പാസ്സുകള്‍ എടുക്കുന്നവര്‍ക്കു നിരക്കു കുറയും. കാഷ് ആയും, സ്വൈയ്പ് കാര്‍ഡു വഴിയും, എലെക്ട്രോണീക് മോഡ്  ആയും  വളരെ എളുപ്പത്തിള്‍ ടോള്‍ കൊടുക്കാം.സ്പീഡ് ലിമിറ്റ് 50 കിലോമീറ്റര്‍ ആണു.

w-b-sealinkഎന്താണീ സീ ലിങ്കു കൊണ്ടുള്ള പ്രയോജനം എന്നറിയേണ്ടേ?  ഐലണ്ടു സിറ്റിയും വെസ്റ്റേണ്‍ സബര്‍ബുമായി ബന്ധിപ്പിയ്ക്കുന്നതു ഇതു വരെ  മാഹിം കൊസ് വേ മാത്രമായിരുന്നു. ഇപ്പോള്‍ ബാന്ദ്ര-വര്‍ളി ലിങ്ക് കൂടി ആയപ്പോള്‍  അകലെ നിന്നും വരുന്ന വാഹനങ്ങള്‍ക്കു  ഈ വഴി വളരെ പ്രയോജനകരമാകും. ഇപ്പോള്‍  എടുക്കുന്ന 40 മിനിറ്റു ദൂരം വളരെ കുറയ്ക്കാം .4.7 കിലോമീറ്റര്‍ ബ്രിഡ്ജ് വെറും 6 മിനിറ്റില്‍ തരണം  ചെയ്തു വര്‍ളിയിലെത്താം. അപ്രോച്ചു റോഡുകളില്‍ തിരക്കൂണ്ടായിക്കൂടെന്നില്ല. എല്ലാം അല്പ ദിവസം കഴിഞ്ഞാലെ ശരിയായി അറിയാനൊക്കൂ. സാധാരണ ഒഫീസ് സമയങ്ങളില്‍ 7000-8000 കാറുകള്‍ ഈ റൂട്ടു ഉപയോഗിയ്ക്കുമെന്നാണു കണക്കുകൂട്ടല്‍.എന്തായാലും മഞ്ഞും മഴയും വെയിലും എല്ലാം മാറി മാറി വന്നു, വര്‍ഷണ്‍ഗ കടന്നു പോയ ശേഷം കിട്ടിയ ഈ സീ ലിങ്ക് എഞിനീറിഗ് രംഗത്തെ ഒരു അദ്ഭുതമായും ആധുനിക മുംബൈയുടെ മുഖമുദ്രയായും ഇവിടെയെത്തുന്ന ടൂറിസ്റ്റുകളെ ആകര്‍ഷിയ്ക്കാതിരിയ്ക്കില്ല, തീര്‍ച്ച.

11 Responses to “മുംബൈ-വര്‍ളി സീലിങ്ക്”

 1. പാവപ്പെട്ടവന്‍

  ഈ കാലത്തിന്റെ തിരക്കിന്റെ ആവിശ്യങ്ങളിലേക്ക് ഒരു രാജപാത

 2. പാവപ്പെട്ടവന്‍

  ഈ കാലത്തിന്റെ, തിരക്കിന്റെ ആവിശ്യങ്ങളിലേക്ക് ഒരു രാജപാത

 3. Venmaranallure

  മുംബൈ-വര്‍ളി സീലിങ്ക്- അഭിമാനാര്‍ഹമാണ്. കാലതാമസവും രാഷ്ട്രീയാതിമോഹങ്ങളുമാണ് മധുരിമ കുറയ്ക്കുന്നത്.

  construction-ന്റെ ഗാംഭീര്യമറിയിക്കുന്ന ലേഖനം.

 4. Bhagavathy

  വളരെ നല്ല വിവരണം.അതിന്റെ നല്ല വശങ്ങളും ചീത്ത വശങ്ങളും ഇനി കണ്ടറിയാം

 5. Lakshmi

  Very good/informative/interesting article…!!!

 6. Ramesh kallampilly..

  Wowwww!!!!!!!…….Article is awesome!!!

 7. Jyothi

  പാവപ്പെട്ടവന്‍, വെണ്മാരനെല്ലൂര്‍ സര്‍, ഭഗവതി, ലക്ഷ്മി, രമേഷ്…….വായിച്ചതിനും അഭിപ്രായമെഴുതിയതിനും നന്ദി. കൂടുതല്‍ നന്നായെഴുതുവാന്‍ ഇതു പ്രചോദനം തരും തീര്‍ച്ച.

 8. Abid Areacode

  Informative

 9. Sureshkumar Punjhayi

  Good information. Best wishes…!!!

 10. trikkazhippuram rama

  It is one of the best article written in Malayalam which I have seen on erstwhile BWSL and now Rajiv Gandhi Sea Link.Hats off!I was lucky enough to be associated with this landmark project for more than 4 years as the Executive Engineer.
  Regds,Raman

 11. Jyothi

  thank you sir…..you are really lucky and we all congratulate you for this amazing work!

Leave a Reply

Your email address will not be published. Required fields are marked *