വർണ്ണ നൂലുകൾ-33

Posted by & filed under വർണ്ണ നൂലുകൾ, Uncategorized.

വർണ്ണനൂലുകളിലെ “ഹരി കോടീരി” എന്ന ഈ സുഹൃത്തിനെ സോഷ്യൽ ഓർക്കൂട്ടിംഗ് സൈറ്റുകളായ ഓർക്കൂട്ടിലൂടെയും ഫേസ് ബുക്കിലൂടെയും പരിചയപ്പെട്ട് വിലപ്പെട്ട സൌഹൃദമായി മനസ്സിലേറ്റിയ ഒട്ടേറെ കൂട്ടുകാർക്കു തിരിച്ചറിയാതിരിയ്ക്കാനാവില്ല.അദ്ദേഹത്തെ പരിചയപ്പെട്ട ശേഷം നിർബന്ധപൂർവ്വം ഓർകൂട്ടിലേയ്ക്കും റൈറ്റേർസ് ആൻഡ് റീഡേർസ് എന്ന എന്റെ കമ്മ്യൂണിറ്റിയിലേയ്ക്കും എനിയ്ക്കു കൊണ്ടുവരാനായി. പതുക്കെപ്പതുക്കെ ഞങ്ങളുടെ വളരെ വിശാലമായ സൌഹൃദക്കൂട്ടായ്മകളിലേയ്ക്കു വരാനും പല കമ്മ്യൂണിറ്റികളിലും /മോഡറെറ്റർ/അഡ്മിൻ ആയി കൂട്ടുകാർക്കെല്ലാം പ്രിയപ്പെട്ടവനാകാനും ഹരി കോടീരിയ്ക്കു കഴിഞ്ഞു. ഇന്നലെ അദ്ദേഹം നമ്മെയെല്ലാം വിട്ടുപിരിഞ്ഞെന്ന വാർത്ത ഇനിയും ഉൾക്കൊള്ളാനാകുന്നില്ല. വെറും രണ്ടാഴ്ച്ചകൾക്കു മുൻപു മാത്രമാണല്ലോഅദ്ദേഹത്തെ കാണാൻ പോയതും സംസാരിച്ചതും. ചിരിച്ചു കൊണ്ടുതന്നെയായിരുന്നു യാത്ര പറഞ്ഞതും. മുംബെയിൽ നിന്നുംതിരിച്ചെത്തിയാൽ വീണ്ടും കാണാമെന്ന വാഗ്ദാനത്തിൽ..

അകന്ന ബന്ധുത്വത്തിന്റെ നിഴലിലായെത്തി അടുത്ത സുഹൃത്തായി മാറിയ ഹര്യേട്ടൻ പരിചയപ്പെടുന്ന കാലത്ത് വളരെ കുറച്ചു മാത്രം സംസാരിയ്ക്കുന്ന പ്രകൃതക്കാരനായിത്തോന്നിയിരുന്നു.നേരിൽ ഞങ്ങൾ ആദ്യമായി കണ്ടത് ഞങ്ങളുടെ ഡെൽഹി സന്ദർശനവേളയിലായിരുന്നു. നല്ലപരുങ്ങലുള്ള പ്രകൃതക്കാരൻ. ഒതുങ്ങിയ തരത്തിലുള്ള വർത്തമാനം. പക്ഷെ ധാരാളം വായിയ്ക്കുന്ന പ്രകൃതക്കാരൻ. ഇഷ്ട വിഷയങ്ങളെക്കുറിച്ചുള്ള സംഭാഷണങ്ങളിലൂടെ ആ വാചാലത പുറത്തു ചാടാൻ തുടങ്ങിയതോടെ പരുങ്ങലെല്ലാം എവിടെയോ പോയൊളിച്ചുവെന്നു തോന്നി.മറ്റുള്ളവരെക്കുറിച്ചുള്ള കരുതൽ ഓരോ പ്രവർത്തിയിലും മുഴച്ചു നിന്നിരുന്നു.ഞങ്ങളുടെ മാത്രമല്ല, ഞങ്ങളുടെ മറ്റു പല ബന്ധുക്കളുടെയും കൂടി പ്രിയപ്പെട്ട  കുടുംബ സുഹൃത്തായി മാറാൻ അദ്ദേഹത്തിന്നായി. കൂട്ടുകാർക്കിടയിലും ഇതിനകം സർവ്വ സമ്മതനായി മാറിക്കഴിഞ്ഞിരുന്നു. നാട്ടിൽ വരുമ്പോഴും വിശേഷാവസരങ്ങളിലും കൂട്ടുകാരെ വന്നു കാണാനും സൌഹൃദം പുതുക്കാനും ഇദ്ദേഹം കാണിച്ചിരുന്ന ഔത്സുക്യം എടുത്തു പറയേണ്ടതു തന്നെ. കൊച്ചു കൊച്ചു പ്രവർത്തികളിലൂടെ അദ്ദേഹം  പകർന്ന സൌഹൃദം ഒട്ടേറെപ്പേർക്കദ്ദേഹം പ്രിയങ്കരനാകാൻ കാരണമായെന്നതായിരുന്നു സത്യം. സോഷ്യൽ മീഡിയ അതിനൊരു പ്ലാറ്റ്ഫോമായി എന്നു പറയാതെ വയ്യ.പലപ്പോഴും കമ്മ്യൂണിറ്റി അഡ്മിൻ എന്ന നിലയിൽ ആർക്കും കുറ്റം പറയാനാകാത്തരീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.

ജീവിതത്തിന്റെ കയ്പ്പുനീർ ഒട്ടേറേക്കുടിയ്ക്കേണ്ടി വന്നിട്ടും സ്വതസ്സിദ്ധമായ നർമ്മം കൈ വിടാതെ, കൂട്ടുകാർക്കിടയിൽ ഒരു അനിഷേധ്യഘടകമായി, ഒരു സഹോദരനെപ്പോലെ സ്നേഹപൂർവ്വം നിൽക്കാനായെന്നതായിരുന്നു ആ ജീവിതത്തിന്റെ ഏറ്റവും വലിയ വിജയം.മറക്കാനാവാത്ത ഒരുവ്യക്തിത്വത്തിന്റെ ഉടമയായി, ഒട്ടനവധി മനസ്സുകളെ തൊട്ടുകൊണ്ട്,അവരുടെ കണ്ണുകളെയെല്ലാം ഈറനാക്കി  വിട പറയാനാവുന്നവർ ഭാഗ്യം ചെയ്തവർ തന്നെയല്ലേ?. അത്തരക്കാർക്കു മരണമില്ല, അവർക്ക് നമ്മുടെ  മനസ്സിന്റെ ഭാഗമായിത്തീരാനാകുന്നതിനാൽ. എന്നിട്ടും ഒരു നഷ്ടബോധം എന്തിനായോ ഇനിയും ബാക്കിയാകുന്നുവല്ലോ, ഒരു വർണ്ണ നൂലിഴയായി മനസ്സിലേറ്റിയവർക്കെല്ലാം.

3 Responses to “വർണ്ണ നൂലുകൾ-33”

 1. KAALAMSASIKUMAR

  ഹരിയേട്ടന്‍ കൊച്ചിയില്‍ വന്നു……
  ഇന്നലെ ഹരിയേട്ടന്‍ കൊച്ചിയില്‍ വന്നു… ഞാന്‍ തലേന്ന് കാലത്ത് ഒമ്പത് മണിക്ക് ജോലിയില്‍ കേറിയതാ … ഇന്നലെ രാവിലെ ഒമ്പത് മണിക്കാണ് ഇറങ്ങിയത്… ഓണം.. വീക്കിലിയുടെ പണി തീരെണ്ടതുണ്ട്ടയിരുന്നു.. ഒന്നുറങ്ങാന്‍ കിടന്നപ്പോളാണ് ഹരിയേട്ടന്‍ വരുന്ന കാര്യം ഓര്‍മിച്ചത് .. കുളിച്ചു നേരെ ബസ് സ്ടാണ്ടിലേക്ക്. ..മഴ..അല്ലല്ല പെരുമഴ… ഉച്ചയ്ക്ക് ഒന്നര… ഞാന്‍ കാത്തു നിന്നു…. സമയം രണ്ടര … ഒടുവില്‍ വിളി വന്നു …ഞാന്‍ ഒരിടത്ത് ..ഹരിയേട്ടന്‍ മറ്റൊരിടത്ത് …. ഒടുവില്‍ ഞങ്ങള്‍ തമ്മില്‍ കണ്ടു… പാവം ഹരിയേട്ടന്‍ പെരുമഴയത്ത് നനഞ്ഞു കുളിച്ച് നില്‍ക്കുന്നു… തമ്മില്‍ കണ്ടപ്പോള്‍ എന്തൊരു പ്രകാശമാനമായ ചിരിയായിരുന്നു…നനഞ്ഞോ ഹരിയേട്ടാ…എന്ന് ഞാന്‍… ഇല്ലെടോ..തന്നെ കാണാന്‍ അല്ലെ കുറച്ചു നനയാം.. പിന്നെ ഒരു ചിരി…നനഞ്ഞ ചിരി… പാവം ആകെ കുളിച്ചിരിക്കുന്നു… രണ്ടുപേരും ഊണ് കഴിച്ചിട്ടില്ല… നേരെ അടുത്തുള്ള തമിഴന്റെ ഹോട്ടലിലേക്ക്..
  ഊണ് തീര്‍ന്നു എന്ന് വെയിറ്റര്‍ .. സമയം മൂന്നു മണിയായി …ചപ്പാത്തി കിട്ടി…
  എന്തോക്കെയുന്ടെടോ വിശേഷങ്ങള്‍ … പിന്നെ ചര്‍ച്ചകള്‍… അന്ന ഹസാരെ… അഴിമതി… കവിത.. ഫേസ് ബുക്ക്‌ .. ഓര്‍ക്കുട്ട്, സൌപര്‍ണിക , അക്ഷര ശ്ലോകം, …അങ്ങനെ പല വിഷയങ്ങള്‍.. ഒന്നിനും സമയം തികയാത്ത അവസ്ഥ, ഡല്‍ഹി മെട്രോ… കൊച്ചി ഭാവി… സ്മാര്‍ട്ട് സിറ്റി, ഇടയ്ക് നാടകം കടന്നു വന്നു… മുമ്പൊരിക്കല്‍ ഹരിയേട്ടന്‍ ഡല്‍ഹിയില്‍നിന്ന് വിളിച്ചു സംസാരിച്ച ഒരു നാടക പ്രോജക്ടിന്റെ കാര്യം ഞാന്‍ ചോദിച്ചു.. അതിനെ കുറിച്ചു ചിലത് പറഞ്ഞു..
  എനിക്കറിയാഞ്ഞ ഒരു സംഭവം പറഞ്ഞു .. മഹാ കവി കുട്ടമത്തിന്റെ ശ്രീയേശു വിജയം നാടകം ആക്കി കേരളം മുഴുവന്‍ കൊണ്ടാടാമെന്നു സബാസ്റ്റ്യന്‍ കുഞ്ഞു കുഞ്ഞു ഭാഗവതരുടെ നേതൃത്വത്തില്‍ ചിലര്‍ പറഞ്ഞു … അന്ന് കേരളത്തില്‍ സംഗീത നാടകം എന്നാല്‍ വലിയ ഹരമായിരുന്ന കാലം… പക്ഷെ സഭ അനുവദിച്ചില്ല … കാരണം യേശുവിന്റെ കഥ അങ്ങനെ പറഞ്ഞു നടക്കാനുള്ളതല്ല എന്നായിരുന്നു വാദം… കാലം പോയ പോക്കെ… ഇപ്പോള്‍ കഥകളിയാണ് ക്രിസ്ത്യാനിയുടെ പഥ്യം ഹഹഹാ എന്ന് ഹരിയെട്ടന്റെ ചിരി…
  കൈ കഴുകി വന്നിരുന്നു പിന്നെയും ചില ചര്‍ച്ച… ഒടുവില്‍ ഇറങ്ങ്ങ്ങാമെടോ എന്ന് പറഞ്ഞ ഇറങ്ങി… അടുത്ത ബസ് പിടിക്കാന്‍ നീങ്ങി… ഞാന്‍ ട്രെയിന്‍ നിര്‍ദേശിച്ചു …പിരിഞ്ഞു..
  രാത്രിയില്‍ ഞാന്‍ ആലോചിച്ചു.. എനിക്കാ മനുഷ്യനെ നേരത്തെ അറിയില്ല നേരിട്ട് ..നെറ്റിലെ സൗഹൃദം … അതിത്ര അഗാധമായിരുന്നോ …എന്നെ കാണാന്‍ ഈ പെരു മഴയത്ത് ….എന്നെ കാത്ത് മഴ നനഞ്ഞു കുളിച്ചു കൊണ്ട് … അതും തിരൂരില്‍നിന്നു എറണാകുളം വരെ….ഒരു പക്ഷെ മറ്റെന്തെങ്കിലും ആവസ്യത്ത്തിനു കൂടി ആണെങ്കിലും… പക്ഷെ
  ഞങ്ങള്‍ ഞങ്ങളുടെ സ്വന്തം കാര്യങ്ങള്‍ ഒന്നും സംസാരിച്ചില്ല… വീട്ടുകാര്യങ്ങള്‍ പറഞ്ഞില്ല… സ്വകാര്യ വ്യഥകളോ പര ദൂഷണമോ പറഞ്ഞില്ല.. കുറെ കാര്യങ്ങ്ങ്ങള്‍ പറഞ്ഞു.. ചിരിച്ചു…ഞങ്ങളുടേതായ പരിഹാരങ്ങള്‍ ചില സാമൂഹ്യ വിഷയങ്ങളില്‍ മുന്നോട്ടു വച്ചു… ഹോട്ടലിലെ ബില്‍ കൊടുക്കാന്‍ ഞങ്ങള്‍ തര്‍ക്കിച്ചില്ല…ഞാന്‍ ഓര്‍ക്കുന്നു … ഞങ്ങള്‍ തമ്മില്‍ കണ്ടപ്പൊഴോ പിരിഞ്ഞപ്പോഴോ ഷേക്ക്‌ ഹാന്‍ഡ് നല്‍കിയില്ല… ഇങ്ങനെയും സൗഹൃദം ആകാം അല്ലെ… ഞാന്‍ സമാധാനിച്ചു …..
  http://kavalamsasikumar.blogspot.in/2011/09/blog-post.html

 2. Chandramohan

  ഹര്യേട്ടാ ………………………………………

 3. Hema unnikrishnan

  Thanks

Leave a Reply

Your email address will not be published. Required fields are marked *