.എത്തിയല്ലോ! നന്ദി നന്ദി!

Posted by & filed under കവിത.

വേഷം കെട്ടലാണെവിടെയും…

അറിയാത്ത കാര്യമൊന്നുമല്ല

എന്നിട്ടുമെന്തിനോ ദേഷ്യമേറുന്നു.

 

ഉരുകിത്തിളയ്ക്കുന്ന വേനൽ ചൂട്

രണ്ടുനാൾ മുന്നേ പ്രവചിച്ചതാണല്ലോ

എത്താറായി, മഴ എന്ന്

 

മഴവന്നത് ഇടിയും മിന്നലുമൊത്ത്,

കല്ലുപിളർക്കുന്ന ശബ്ദാരവങ്ങളാൽ

അകമ്പടിസേവിച്ച്, പതിവു പോലെത്തന്നെ.

 

മുറ്റത്തെ മരങ്ങളെയൊക്കെക്കുളിപ്പിച്ചു

ഇഷ്ടിക വിരിച്ച മുറ്റമൊക്കെയുമൊന്നു കഴുകി,

നഗരിയ്ക്കു കുളിരേകി.

 

പക്ഷെ ആ വരവുണ്ടല്ലോ

അപ്പോൾ തോന്നി, ഇവിടെത്തന്നെ നിൽക്കാനാണെന്ന്

വന്നപോലെ പോവില്ലെന്നും..എന്നിട്ടോ?

 

 

ഇപ്പോഴും വീരവാദം മുഴക്കുന്നുണ്ടല്ലോ

മുഖം കറുപ്പിച്ചു കാട്ടുന്നുമുണ്ട്.

ഇതൊന്നും കൂടാതെ ഒന്നു വ്ന്നാലെന്താ, മഴേ!

 

ആഹഹാ…എത്തിയല്ലോ! നന്ദി നന്ദി!

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *