സുന്ദരപതനങ്ങൾ- കവിതയുടെ കഥകൾ

Posted by & filed under Uncategorized.

 

സുന്ദരപതനങ്ങൾ- Kavitha Nair
 
കവിതയുടെ കഥകൾ
 
 
 
“If you know you are on the right track, if you have this inner knowledge, then nobody can turn you off… no matter what they say.“
 
Barbara McClintockന്റെ വരികൾ ഓർമ്മ വന്നത് കവിതയുടെ പുസ്തകത്തിലെ അവസാനകഥയും വായിച്ചു തീർന്നപ്പോഴാണ്. എന്തെന്നാൽ ഇപ്പോൾ കവിതയെ കാണാൻ കഴിഞ്ഞാൽ ഞാൻ ആദ്യം പറയാൻ പോകുന്നവരികളാണിവ. സുന്ദരപതനങ്ങളെ സുന്ദരമായൊരു തുടക്കമാക്കി മാറ്റാൻ കവിതയ്ക്കു കഴിഞ്ഞു, ഇനിയുമൊരുപാടുദൂരം ഈ വഴിയിലൂടെ സഞ്ചരിയ്ക്കുവാൻ.
സ്ഥലത്തില്ലാതിരുന്നതിനാൽ പുസ്തകപ്രകാശനത്തിനു പോകാനാകാതിരുന്നതിൽ വിഷമമുണ്ടായിരുന്നു. കൊറിയർ വഴിയെത്തിയ പുസ്തകം കൈയിലെടുത്തപ്പോൾ വളരെ ചെറിയതാണെന്ന തോന്നലാണുണ്ടായത് ആദ്യം.പക്ഷേ ഇരുപതു കഥകൾ ഉള്ളിലുണ്ടെന്നു മനസ്സിലായപ്പോൽ അത്ഭുതം തോന്നി. വായന തുടങ്ങിയപ്പോൾ പദലാളിത്യത്തിന്റെ സൌന്ദര്യം ഉള്ളിൽത്തട്ടി.കൊച്ചു കൊച്ചുകഥകൾ ഉരുത്തിരിഞ്ഞുവന്ന വഴികളൊക്കെ മനസിലേറ്റാനായി. കൌതുകം തോന്നിയ്ക്കുന്ന കഥപറച്ചിൽ രീതി. വളച്ചുകെട്ടലുകളുടെ അഭാവം. എന്തൊക്കെയോ ഓർമ്മകളെ തട്ടിയുണർത്തുന്ന കഥാപാത്രങ്ങളെ ശരിയ്ക്കും ഉൾക്കൊള്ളാനായി. സുന്ദരപതനങ്ങൾ തുടക്കമെന്ന നിലയിൽ നല്ല വായന തരുന്നു. കൂടുതൽ ഉയരങ്ങൾ താണ്ടാൻ കഴിയട്ടെ എന്നാശംസിയ്ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *